അച്ഛനില്ലെങ്കിലും അമ്മ മതി എന്ന് തെളിയിച്ചു ദിവ്യ ഉണ്ണിയുടെ മകന് വമ്പൻ പിറന്നാൾ സർപ്രൈസ്

നൃത്തത്തില്‍ നിന്നുമായി സിനിമയിലേക്കെത്തി താരമായി മാറിയതാണ് ദിവ്യ ഉണ്ണി. ബാലതാരത്തില്‍ നിന്നും സഹനടിയിലേക്കും പിന്നീട് നായികയായും മാറുകയായിരുന്നു താരം. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു താരം. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ച് വരുമെന്നും പറഞ്ഞിരുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം താന്‍ കൂടുതലും പോവുന്നത് അമ്പലങ്ങളിലേക്കാണെന്ന് താരം പറയുന്നു. ജമേഷ് ഷോയിലെത്തിയപ്പോഴാണ് താരം ഇതേക്കുറിച്ച് തുറന്ന് പറഞ്ഞത്.അമേരിക്കയിലായിരുന്നപ്പോഴും എനിക്ക് നാടിനോടുള്ള ബന്ധം കൂടുകയാണ് ചെയ്തത്. കുറേ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഇത് ശരിയാവുമോയെന്ന ആശങ്കയോടെ ചിലത് ഒഴിവാക്കുന്നുണ്ട്. ചിലത് ഡേറ്റ് ക്ലാഷ് വരുന്നുണ്ട്. സംഭവിക്കേണ്ടതാണെങ്കില്‍ അത് സംഭവിക്കും. അമ്മ അങ്ങനെ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ, നന്നായി ആസ്വദിക്കും. അച്ഛനും അങ്ങനെയാണ്. അവര് പ്ലാന്‍ ചെയ്ത് തന്ന ലൈഫാണ്. അവരാണ് ബാക്ക് ബോണ്‍. ഇവിടെന്ത് പരിപാടി വന്നാലും എന്നെ കൊണ്ടുപോയി കാണിക്കും. പരിപാടികള്‍ക്കായി കൊണ്ടുപോവുകയും ചെയ്യും. ജോലിക്കിടയിലാണ് അവര്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നത്. എപ്പോഴാണ് അപ്ലൈ ചെയ്യേണ്ട സമയം എന്നൊക്കെ നോക്കി അപേക്ഷയൊക്കെ കൊടുക്കുന്നത് അവരാണ്.മൂന്നാം വയസിലാണ് ഞാന്‍ ഡാന്‍സ് പഠിച്ച് തുടങ്ങിയത്. ഡാന്‍സ് പഠനം ഇപ്പോഴും നിര്‍ത്തിയിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസിലേക്ക് വരേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. കൊവിഡ് രൂക്ഷമായതോടെയാണ് ഞാനും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. ആറ് മാസത്തോളം ഞാന്‍ പുതിയ അഡ്മിഷന്‍ എടുത്തിരുന്നില്ല. നാട്ടിലേക്ക് വരുമ്പോള്‍ ക്ലാസുകള്‍ക്ക് ഇടവേള കൊടുത്താണ് വരാറുള്ളത്. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ നിന്നും ക്ലാസെടുക്കുന്നുണ്ട്. കണ്ടിന്യൂറ്റി പോവാതെ ക്ലാസെടുക്കാന്‍ പറ്റുന്നുണ്ട് ഇപ്പോള്‍. ഭരതനാട്യമാണ് ഞാന്‍ വര്‍ഷങ്ങളായി പെര്‍ഫോം ചെയ്യുന്നത്. മോഹിനിയാട്ടവും കുച്ചിപ്പുഡിയുമെല്ലാം പഠിപ്പിക്കുന്നുണ്ട്. സോളോ പെര്‍ഫോമന്‍സായി ഭരതനാട്യമാണ് ചെയ്യുന്നത്.ഞാന്‍ വന്നപ്പോള്‍ അനിയത്തിയും വന്നിരുന്നു. അവര് സിംഗപ്പൂരാണ്. നാട്ടിലേക്ക് വന്നപ്പോള്‍ അവരുടെ കൈയ്യില്‍ വലിയൊരു ലിസ്റ്റുണ്ടായിരുന്നു. അപ്പോള്‍ ഹസ്ബന്‍ഡ് അവരോട് പറഞ്ഞു. ഇതൊക്കെ എടുത്ത് ചേച്ചിയുടെ അടുത്തേക്ക് പോവുമ്പോള്‍ അവിടെ വേറൊരു ലിസ്റ്റുണ്ടാവും. എല്ലാം അമ്പലങ്ങളായിരിക്കും. മാളായാലും ഫുഡായാലും എല്ലാം അവിടെ കിട്ടും. ആകെ കിട്ടാത്തത് ഈ അമ്പലങ്ങളാണ്. ശ്രീ പത്മനാഭനെ കാണണമെങ്കില്‍ അവിടെ തന്നെ ചെല്ലണ്ടേ, ന്യൂജന്‍ പിള്ളേരാണെങ്കിലും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഓക്കെ പറഞ്ഞു. അടുത്ത ആറ് മാസത്തേക്കൊരു എനർജി വേണ്ടേ, അതിനൊക്കെയായാണ് നാട്ടിൽ വരുമ്പോൾ അമ്പലങ്ങളിൽ പോവുന്നത്.

യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. യുഎസില്‍ പരിപാടികള്‍ക്കൊക്കെയായി യാത്ര ചെയ്യാറുണ്ട്. അവിടെ കുറേ സ്‌റ്റേജ് ഷോകളൊക്കെ ചെയ്യാറുണ്ട്. കുറേ ആര്‍ട്‌സ് സൊസൈറ്റികളുണ്ട്, മലയാളി അസോസിയേഷനുമുണ്ട്. വിശേഷാവസരങ്ങളില്‍ പ്രോഗ്രാം ചെയ്യാറുണ്ട്. അവിടത്തെ പ്രോഗ്രാമിന് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. ഷോ നടക്കുന്ന സ്ഥലത്തേക്ക് പോവുന്നതിനിടയിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ഡാന്‍സ് കോസ്റ്റിയൂമിട്ട് പെട്രോളടിക്കാന്‍ പോയിട്ടുണ്ട്. പെട്രോളടിക്കാന്‍ ഇവര്‍ ഇങ്ങനെയാണ് വരുന്നതെങ്കില്‍ ഒരു ഇവന്റിന് വിളിച്ചാല്‍ എങ്ങനെയിരിക്കുമെന്നല്ലേ ആളുകള്‍ വിചാരിക്കുക. നിങ്ങള്‍ പാര്‍ട്ടിക്ക് പോവുകയാണോയെന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സിന് പോവുകയാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ക്ക് കാര്യങ്ങള്‍ മനസിലായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *