അമ്മയും കുഞ്ഞും അല്ല അച്ഛനും കുഞ്ഞും അച്ഛൻ ജന്മം നൽകിയ മകളാണ്
ട്രാൻസ് മനുഷ്യരും മനുഷ്യരാണ്. പ്രണയം, വിവാഹം, പ്രത്യുല്പാദനമെല്ലാം തിരഞ്ഞെടുക്കാൻ മറ്റേതൊരു മനുഷ്യരെപ്പോലെ ട്രാൻസ് വ്യക്തികൾക്കും അവകാശമുണ്ട്.സിയയും സഹദും ഈ വാർത്ത പങ്കുവെച്ച നാൾ മുതൽ ട്രാൻസ് വ്യക്തികൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്ന വിഷയത്തേക്കാൾ ആളുകളുടെ വേവലാതി അവർ എങ്ങനെ ആയിരിക്കും സെക്സ് ചെയ്തിട്ടുണ്ടാവുക, ഐവിഎഫ് ആയിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ്. അവരുടെ ലൈംഗികത തികച്ചും അവരുടെ വ്യക്തിപരമായ കാര്യമാണ്. സിയയ്ക്കും സഹദിനും കുഞ്ഞുണ്ടായ വിഷയത്തിൽ ട്രാൻസ്മെൻ ആദം ഹാരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് ആദം ഹാരി.മോഡലായും നടനുമായെല്ലാം തിളങ്ങിയ ഹാരി ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആദം ഹാരി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:”സിയക്കും സഹദിനും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന സ്റ്റിഗ്മ കാരണം ട്രാൻസ് മനുഷ്യരുടെ ഐഡന്റിറ്റി എല്ലാ ദിവസവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, ഒരുപാട് ട്രോമ നേരിടേണ്ടിവരികയും ചെയ്യുന്ന ഈ സാഹചര്യത്തിലും വിമർശനങ്ങളെയെല്ലാം വകവെക്കാതെ പോരാടുന്ന രണ്ടുപേരെകുറിച്ചോർത്ത് അഭിമാനമുണ്ട്. സെക്സ്വൽ ഓറിയൻ്റേഷൻ, ജെൻ്റർ ഐഡൻ്റിറ്റി, ജെൻ്റർ എക്സ്പ്രഷൻ ആൻ്റ് സെക്സ് ക്യാരക്ടറിസ്റ്റിക്സ് എന്താണെന്നുള്ള കൃത്യമായ ധാരണ സിസ് – ഹെറ്റ് മനുഷ്യരെപോലെ തന്നെ ക്യൂർ മനുഷ്യരിലും കുറവാണ്. ട്രാൻസ് മനുഷ്യരും മനുഷ്യരാണ്.പ്രണയം, വിവാഹം, പ്രത്യുൽപാദനമെല്ലാം തിരഞ്ഞെടുക്കാൻ മറ്റേതൊരു മനുഷ്യരെപ്പോലെ ട്രാൻസ് വ്യക്തികൾക്കും അവകാശമുണ്ട്. സിയയും സഹദും ഈ വാർത്ത പങ്കുവെച്ച നാൾ മുതൽ ട്രാൻസ് വ്യക്തികൾക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വിഷയത്തെക്കാൾ ആളുകളുടെ വേവലാതി അവരെങ്ങനെയായിരിക്കും സെക്സ് ചെയ്തിട്ടുണ്ടാവുക, ഐവിഎഫ് ആയിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ്. അവരുടെ ലൈംഗീകത അത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യമാണ്.ട്രാൻസ് പുരുഷന്മാരെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് ഒരു ട്രാൻസ്പുരുഷനെന്ന നിലയിൽ ചില കാര്യങ്ങൾ പറയാനുണ്ട്
എല്ലാ ട്രാൻസ് പുരുഷന്മാരും കാരി ചെയ്യാൻ താല്പര്യപെടുന്നവരല്ല.എല്ലാ ട്രാൻസ് പുരുഷന്മാരും ജെൻറർ എഫിർമേറ്റീവ് പ്രൊസീജേഴ്സ് ചെയ്യുന്നവരുമല്ല. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി ചെയ്യുന്ന പുരുഷന്മാരിൽ മെൻസ്റ്റുറേഷൻ ഉണ്ടാകാറില്ല.എച്ച്ആർടി തുടങ്ങിയവരിൽ പ്രെഗ്നൻസി ഉണ്ടാകാൻ മുപ്പത് ശതമാനം മാത്രമാണ് ചാൻസുള്ളത്. സഹദിന്റെ കാര്യത്തിൽ മാസ്റ്റക്ടോമി സർജറിയോടൊപ്പം എച്ചർആർടി ചെയ്തിരുന്ന സഹദ് carry ചെയ്യാനായി എച്ച്ആർടി ഒന്നര വർഷത്തോളം പൗസ് ചെയ്തിരുന്നു. കാരി ചെയ്യാൻ താല്പര്യമില്ലാത്ത
ചില ട്രാൻസ് പുരുഷന്മാർ എച്ച്ആർടി തുടങ്ങുന്നതിനു മുൻപേ തങ്ങളുടെ ഓവം ഫ്രീസ് ചെയ്ത് സൂക്ഷിക്കാറുണ്ട്. സിസ് സ്ത്രീയായ പാർട്ണറുടെ ഉദരത്തിൽ ഐവിഎഫ് വഴിയും, അല്ലെങ്കിൽ സറോഗസി പോലെയുള്ള മാർഗങ്ങളും തിരഞ്ഞെടുക്കുന്നവരുണ്ട്. ഈയടുത്തു ചർച്ച ചെയ്യപ്പെട്ട സിനിമാ താരം നയൻതാരക്കും സറോ ഗസി വഴിയാണ് കുട്ടിയുണ്ടായത്. അതുകൊണ്ടുതന്നെ അവർ അമ്മയോ വിഘ്നേഷ് അച്ഛനോ ആകാതിരിക്കുന്നില്ല. അതുപോലെ തന്നെ കുഞ്ഞിന് ജന്മം നൽകുന്നതുകൊണ്ട് സഹദ് അച്ഛനാവാതെ ഇരിക്കുന്നുമില്ല. ഇവിടെ പല ആളുകളും മാതൃത്വം എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടു. എന്നാൽ ഈ വാക്ക് റിഡിഫൈൻ ചെയ്യപ്പെടേണ്ടതുണ്ട്. കാരണം ചില അച്ഛന്മാരും കുട്ടികൾക്ക് ജന്മം നൽകും.ട്രാൻസ് പുരുഷന്മാരിലും വിവിധ സെക്ഷ്യാലിറ്റിയുള്ള മനുഷ്യരുണ്ട്. ഞാൻ ഹെറ്റേറോ സെക്ഷ്യൽ ആയ ഒരു ട്രാൻസ് പുരുഷനാണ്. അതുപോലെ തന്നെ വ്യത്യസ്ത സെക്ഷ്യാലിറ്റി യുള്ള ട്രാൻസ് പുരുഷന്മാരുണ്ട്. ട്രാൻസ്മെൻ ദൃശ്യത വളരെ കുറവായിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് വിസിബിലിറ്റി ഉണ്ട്. ട്രാൻസ് പുരുഷന്മാരും ട്രാൻസ് സ്ത്രീകളും ആയുള്ള ബന്ധമാണ് പലപ്പോഴും സമൂഹത്തിൽ ചർച്ച ചെയ്തിട്ടുള്ളത്. എന്നാൽ ട്രാൻസ് പുരുഷന്മാരും സിസ് സ്ത്രീകളും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്.സിസ് സ്ത്രീകളെ പ്രണയിക്കുന്ന സമയത്ത് അവരുടെ സെക്ഷ്വാലിറ്റി എന്താണ് എന്നൊക്കെ ചോദ്യം ചെയ്യുന്നവരും, അവരെ കളിയാക്കുന്ന മനുഷ്യരുമുണ്ട്. എന്നാൽ ട്രാൻസ് പുരുഷനെ സ്നേഹിക്കുന്നുണ്ടെന്ന് കരുതി അവിടെ ആ വ്യക്തിയുടെ സെക്ഷ്യാലിറ്റി മാറുന്നില്ല. കാരണം ട്രാൻസ്മെൻ ആർ മെൻ. ഈ വിഷയം പൊതുവായി എഡ്രസ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് തോന്നിയിരുന്നു. ഇനിയും തുടർന്ന് എഴുതുന്നതാണ്.” ഇങ്ങനെയായിരുന്നു ആദം ഹാരി പങ്കുവെച്ച കുറിപ്പ്.
@All rights reserved Typical Malayali.
Leave a Comment