കടൽക്കരയിൽ പേര് എഴുതി തിര മായിച്ചാൽ ഒരുപാട് കാലം ജീവിക്കും എന്നാണ് എല്ലാം വെറുതെ ആണെന്ന് നീനു
നിറമുള്ള പ്രണയകഥകൾ മാത്രമല്ല, പ്രണയം തേടിയുള്ള ത്യാഗപൂർണമായ യാത്രയിൽ കാലിടറി പോയവരെ ഓർക്കാനുള്ള ദിനം കൂടിയാണ് ഓരോ വയലൻ്റയ്ൻ ദിനവും. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊ,ല,യ്ക്ക്, ഇരയായ കെവിൻ്റെ ഓർമ്മകളും, പ്രണയ ദിനത്തിൻ്റെ ഓർമ്മയായി ജ്വലിച്ച് നിൽക്കും. 2018 മേയ് 28നാണ് നട്ടാശ്ശേരി സ്വദേശി കെവിൻ്റെ മൃ,ത,ദേ,ഹം തെന്മല ചാലിയക്കര പുഴയിൽ നിന്നും കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ നീനുവിൻ്റെ സഹോദരൻ്റെ നേതൃത്വത്തിലുള്ള സംഘം കെവിൻ എന്ന 23 വയസ്സ് കാരനെ തട്ടിക്കൊണ്ടുപോയി ചാലക്കുടിപ്പുഴയിൽ വീഴ്ത്തി കൊ,ല,പ്പെ,ടു,ത്തു,ക,യായിരുന്നു.പ്രണയത്തിൻ്റെ പേരിൽ പ്രാണൻ വെടിഞ്ഞ കെവിൻ റ ഓർമ്മകൾ കനൽ ആയി എരിയുമ്പോൾ, ആ ഓർമ്മകൾ ജീവശ്വാസമാക്കിയ പെണ്ണ് നീനു ഇപ്പോഴും മനസ്സ് തുറക്കുകയാണ്. അവളുടെ മനസിൽ ഇന്നും എന്നും കെവിൻ മാത്രം. നീനു പറഞ്ഞ വാക്കുകൾ, കനൽ പോലെ എരിഞ്ഞ ആത്മസംഘർഷങ്ങൾ, കണ്ണീർ ഉറഞ്ഞ ജീവിതം. ഇപ്പോഴും പഴയതെല്ലാം തൻ്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുകയാണെന്ന് നീനു പറയുന്നു. കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത് ബസ്റ്റാൻഡിൽ വച്ചാണ്.
ലീവിന് വീട്ടിലേക്ക് പോകാൻ കോട്ടയം ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാൻ. എൻ്റെ കൂട്ടുകാരിയുമായി അടുപ്പം ഉണ്ടായിരുന്ന ആൺകുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടൻ ആയിരുന്നു. കോട്ടയം അമലഗിരി ബി.കെ കോളേജിൽ ബിഎസ് സി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ഞാൻ അന്ന്.കൂട്ടുകാരൻ്റെ കാര്യം പറയാൻ വേണ്ടി പിന്നെ ഒന്ന് രണ്ട് തവണ വിളിച്ചു. ഇടയ്ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇഷ്ടമാണോ എന്ന് ചേട്ടൻ എന്നോട് ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാട് അല്ല എൻ്റേത് എന്ന് മാത്രമാണ് ഞാൻ മറുപടി നൽകി .
വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞാൻ അതുവരെയുള്ള ജീവിതം കെവിൻ ചേട്ടനോട് തുറന്നു പറഞ്ഞു. ക്രിസ്ത്യൻ മുസ്ലിം പ്രണയ വിവാഹമായിരുന്നു പപ്പയുടെയും അമ്മയുടെയും. രണ്ടുപേരും വിദേശത്തായിരുന്നതിനാൽ പപ്പയുടെ കുടുംബ വീട്ടിൽ നിന്നായിരുന്നു എൻ്റെയും ചേട്ടൻ്റെയും സ്കൂൾ പഠനം. ഞാൻ അഞ്ചാം ക്ലാസിൽ ആയപ്പോൾ അമ്മ നാട്ടിൽ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു.അതിനു പിന്നിൽ ഉള്ള സ്ഥലത്ത് വീട് വെച്ചു. എൻ്റെ പപ്പയും നാട്ടിലേക്ക് പോന്നു. ആ കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവർ തമ്മിലുള്ള വഴക്കും ഇരട്ടിയായി. രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വഴക്ക്. അടിപിടിയിലാകും അത് അവസാനിക്കുക. ഒരിക്കൽ അമ്മയെ അടിക്കാനായി ഓങ്ങിയ ടോർച്ച് വന്നുകൊണ്ടത് എൻ്റെ മൂക്കിലാണ്. മൂക്ക് പൊട്ടി ചോര വന്നു.അതിനു ശേഷം വഴക്കു മൂത്ത് വരുമ്പോൾ ഞാൻ പിടിച്ചുമാറ്റാൻ പോയിട്ടില്ല. പ്ലസ്ടു തിരുവല്ലയിൽ ഹോസ്റ്റലിൽ നിന്നാണ് പഠി ച്ചത്. ഡിഗ്രിക്കും വീട് വിട്ട് ദൂരെ എവിടെയെങ്കിലും പഠിക്കണം എന്നായിരുന്നു. ആ സമയത്താണ് ചേട്ടൻ സാനുവിൻ്റെ കല്യാണം. അമ്മയ്ക്ക് ആ വിവാഹത്തോടും ഒത്തും യോജിപ്പുണ്ടായിരുന്നില്ല. ഒരിക്കൽ പപ്പ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് അമ്മ പോലീസിൽ പരാതി നൽകി.എന്നെയും ചേട്ടനെയും അതിൽ കൂട്ടുപ്രതികൾ ആക്കിയിരുന്നു. പിന്നീട് ഒരിക്കൽ കുടുംബവഴക്കിനെ തുടർന്ന് പൊലീസ് ഇടപെട്ട് തൻ്റെ പപ്പയുടെ അമ്മയോടൊപ്പം നിർത്തി. കുറച്ചു കാലം അമ്മയുടെ ഒരു ബന്ധുവീട്ടിലും നിന്നു. അപ്പോഴാണ് കോട്ടയത്ത് ജിയോളജിക്ക് അഡ്മിഷൻ കിട്ടിയത്. വീട്ടിലെ ശ്വാസം മുട്ടലിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു എനിക്കത്.
@All rights reserved Typical Malayali.
Leave a Comment