മോഹൻലാലിനെ നോക്കി ചിരിച്ചു നിന്ന ആദിവാസി സ്ത്രീ ഒറ്റയടി വെച്ചുകൊടുത്തു – എന്തിനാണ് അവർ ലാലിനെ തല്ലിയെതെന്ന് കണ്ടോ ? അന്ന് നടന്നത് ഇതാണ്

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന്തോഷ് ശിവൻ. നടൻ എന്ന നിലയിൽ മാത്രമല്ല മികച്ച ച്ചായാഗ്രഹകൻ എന്ന നിലയിലും താരം തെന്നിന്ത്യയിൽ സജീവമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച ച്ചായാഗ്രഹകരിൽ ഒരാളാണ് സന്തോഷ് എന്ന് പറയാം. ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടുമിക്ക ഇതിഹാസ സിനിമകൾക്കും വേണ്ടി സന്തോഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു ഇതിഹാസ സിനിമയായിരുന്നു കാലാപാനി.പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനിയിൽ മോഹൻലാൽ, പ്രഭു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വച്ചായിരുന്നു കാലാപാനിയിലെ കുറച്ചു രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത്. അവിടെവച്ച് നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സന്തോഷ് ശിവൻ തുറന്നു പറഞ്ഞിരിക്കുന്നത്. സന്തോഷ് ശിവൻ ആയിരുന്നു ചിത്രത്തിന്റെ ക്യാമറമാൻ. സിനിമ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവമാണ് സന്തോഷ് പ്രേക്ഷകർക്കും മുമ്പിൽ പങ്കുവെച്ചത്.കൗമുദി മൂവീസ് എന്ന ചാനലിന് നൽകിയ ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു സന്തോഷ് ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ചിത്രത്തിൽ ദ്വീപിലെ ഒരു ആദിവാസി വിഭാഗത്തിൽ പെട്ടവരുമായുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. ഓംക്രീ ട്രൈബ്സ് എന്നാണ് ഈ വിഭാഗക്കാരുടെ പേര്. ദ്വീപിൽ ആദ്യം ചെറിയ ബോട്ടുകളിൽ സഞ്ചരിച്ച് പിന്നീട് കാൽനടയായി കിലോമീറ്ററുകളോളം നടന്നു വേണം ഈ ട്രൈബൽ ഏരിയയിൽ എത്തുവാൻ.

ആ സമയത്ത് നടൻ പ്രഭു ഒക്കെ മുഴുവൻ നടന്നുകയറിയത് കൈപിടിച്ചു കൊണ്ടായിരുന്നു എന്ന് സന്തോഷ് ശിവൻ ഓർത്തു പറയുന്നു. സിനിമയിൽ ഒരു ആദിവാസി സ്ത്രീ മോഹൻലാലിനെ അടിക്കുന്ന ഒരു രംഗമുണ്ട് എന്ന് അദ്ദേഹം പറയുന്നു. അന്ന് ആ സ്ത്രീ ചിരിച്ചുകൊണ്ടു വന്നിട്ട് മോഹൻലാലിന് ഒരു അടി വെച്ചുകൊടുക്കുകയായിരുന്നു. ആ അടി ഒരു ഒന്നൊന്നര അടി ആയിരുന്നു എന്നാണ് സന്തോഷ് ശിവൻ ഓർത്ത് പറയുന്നത്. ആ രംഗം ഫേക്ക് ആയിരുന്നില്ല എന്നും യഥാർത്ഥത്തിൽ സംഭവിച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഈയടുത്ത് മോഹൻലാലിനെ കണ്ടപ്പോൾ കൂടി ഈ കാര്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു. മോഹൻലാലിനെ കണ്ടപ്പോൾ അന്നത്തെ ആ അടി ഓർമ്മയുണ്ടോ എന്നായിരുന്നു അത്രേ സന്തോഷ് ചോദിച്ചത്. ഓർക്കുന്നുണ്ട് നന്നായി ഓർക്കുന്നുണ്ട് എന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി. മീൻ പിടിക്കുന്ന കൈവച്ച് ആ സ്ത്രീ അന്ന് നല്ലവണ്ണം ഒന്ന് കൊടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നടനായും ചായഗ്രഹനായും മാത്രമല്ല സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് ശിവൻ. ജാക് ആൻഡ് ജിൽ എന്ന മലയാള സിനിമയാണ് ഇദ്ദേഹം ഒടുവിലായി സംവിധാനം ചെയ്ത സിനിമ. മുൻപ് സന്തോഷ് ശിവൻ ഒരുക്കിയ ചിത്രങ്ങളൊക്കെ കൾട് ക്ലാസിക് സിനിമകളിൽ ഒന്നായിരുന്നുവെങ്കിലും അവസാനമായി സംവിധാനം ചെയ്ത ജാക് ആൻഡ് ജിൽ എന്ന സിനിമ വൻവിജയം കൈവരിച്ചില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *