നടി മീനയ്ക്ക് രണ്ടാം വിവാഹം ആശംസകളുമായി ആരാധകര്
ജീവിതത്തിൽ ആരൊക്കെയുണ്ടെങ്കിലും പകച്ചുപോകുന്ന ചില നിമിഷങ്ങൾ നമുക്ക് ഉണ്ടായേക്കാം. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം, അല്ലെങ്കിൽ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത തിരിച്ചടികൾ ഇതിനെയെല്ലാം അതിജീവിച്ചു ജീവിതം മുൻപോട്ട് പോയ്കൊണ്ടേയിരിക്കും. അത്തരത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആളാണ് മീന. തന്റെ നല്ല പാതിയെ മരണം കവർന്നെടുത്തപ്പോൾ താൻ ഏതോ ഒരു ലോകത്ത് ആയപോലെ തോന്നി എന്ന് പറയുകയാണ് മീന. തന്റെ ചുറ്റിനും എന്താണ് നടക്കുന്നതെന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയെ ആണ് താൻ അതിജീവിച്ചതെന്നും മീന പറയുന്നു. ഒപ്പം തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ദുഷ് പ്രചാരങ്ങൾക്കുള്ള മറുപടിയും മീന നൽകുന്നു. വിശദമായി വായിക്കാം. നമ്മൾ താമസിച്ച ബാംഗ്ലൂർ അപ്പാർട്ട്മെന്റിൽ നിറയെ പ്രാവുകൾ ഉണ്ടായിരുന്നു. അതിന്റെ അലർജി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് (ILD) എന്ന അവസ്ഥ ആയിരുന്നു അദ്ദേഹത്തിന്. അത് ഞങ്ങൾ തിരിച്ചറിയുന്നത് ഒരുപാട് താമസിച്ചാണ്. അപ്പോൾ തന്നെ ചികിത്സയും തുടങ്ങിയിരുന്നു പിന്നാലെ ആയിരുന്നു കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ കോവിഡ് മൂലമല്ല മരണം സംഭവിക്കുന്നതും.- മീന പറയുന്നു.
ഓർഗൻ ഡൊണേഷൻ എന്ന് പറയുന്നത് നമ്മൾ കരുതും പോലെ അത്ര നിസ്സാരകാര്യമല്ല. അതിന് ഒരുപാട് ഫാക്ടേഴ്സ് ബാധകം ആണ്. ഞാൻ ഒരുപാട് കാലം മുൻപേ തന്നെ എന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. പക്ഷേ ആ സമയം എനിക്ക് മറ്റ് അവയവങ്ങൾ ദാനം ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇപ്പോൾ അതിന്റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും ഒരുപാട് ആളുകൾ മുൻപോട്ട് വരണം എന്നാണ് ഞാൻ പറയുന്നത്.മീന പറയുന്നു.
അദ്ദേഹത്തിന്റെ മരണസമയം.അദ്ദേഹത്തിന്റെ മരണസമയം ഒരുപാട് കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അതൊക്കെ മാം കണ്ടിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ ആ സമയം മറ്റൊരു ലോകത്തായിരുന്നു. എന്താണ് എന്റെ ചുറ്റും നടക്കുന്നതെന്നോ, ആരാണ് എന്റെ ഒപ്പം ഉള്ളതെന്നു ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ. അപ്പോൾ ഞാൻ എങ്ങനെ അറിയാൻ ആണ് അതൊക്കെ- മീന ചോദിക്കുന്നു. അപ്പോൾ അവതാരകൻ വീണ്ടും പറയുന്നു മാം അന്ന് അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ചതിനെക്കുറിച്ചും സംസാരം ഉണ്ടായി. എന്താണ് അതിനെകുറിച്ച് പറയാൻ ഉള്ളത്.
മീനയുടെ മറുപടി ഇങ്ങനെ.ഞാൻ എന്റെ ഭർത്താവിന് വേണ്ടി എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യുന്നു, അതിന് മറ്റുള്ളവർക്ക് എന്താണ്. അത് എനിക്ക് മനസിലാകുന്നില്ല. എനിക്ക് അറിയാം എന്റെ ഭർത്താവിന് എന്താണ് ഇഷ്ടം, അദ്ദേഹത്തിന് എന്താണ് വേണ്ടത് എന്ന്, അത് മറ്റാരേക്കാളും കൂടുതലായി അറിയുന്നത് എനിക്കാണ്. ഞാൻ അല്ലാതെ പിന്നെ ആരാണ് അത് അറിയുക. ഇതൊക്കെ ഒരു വിഷയം ആകുമെന്നോ, അത് വലിയ വാർത്തയാകുമെന്നോ ഞാൻ കരുതിയില്ല, അത് എന്നെ ബാധിക്കുന്ന വിഷയവയും അല്ല-മീന പറഞ്ഞു.
സാഗർ വളരെ പ്രാക്ടിക്കൽ ആയിരുന്നു.ജീവിതത്തിൽ വളരെ പ്രാക്ടിക്കൽ ആയ വ്യക്തി ആയിരുന്നു സാഗർ. അദ്ദേഹത്തിന്റെ ചിന്തകൾ എനിക്ക് ആണ് അറിയുന്നത്. അപ്പോൾ ഞാൻ അദ്ദേഹത്തിന് വേണ്ടി ചെയ്തു അത്രതന്നെ. മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാതെ, അവരുടെ മനസ്സ് വേദനിപ്പിക്കാതെ നമ്മൾക്ക് എന്ത് തോന്നുന്നോ അത് ചെയ്യാം. നമ്മുടെ മനസ്സ് നല്ലത് എന്ന് പറയുന്നുണ്ടെങ്കിൽ അത് നമ്മൾക്ക് ചെയ്യാം. ഇതിനൊക്കെ എന്താണ് ഞാൻ പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. എന്റെ അപ്പൻ മരിച്ചപ്പോൾ പോലും എന്നോട് കർമ്മങ്ങൾ ചെയ്യാൻ ആണ് സാഗർ പറഞ്ഞത്. – മീന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment