ദത്തെടുത്ത് വളർത്തിയ അച്ഛനുമമ്മയ്ക്കും കൊട്ടാരം പണിത് ധനുഷ്
തമിഴിലെ സൂപ്പർതാരം ആണ് ധനുഷ്. തമിഴിൽ മാത്രമല്ല മലയാളത്തിലും താരത്തിന് വലിയ ആരാധകരുണ്ട്. സൗത്ത് ഇന്ത്യയിൽ വളർന്നിരിക്കുന്ന ധനുഷ് എന്ന നടൻ. നടൻ മാത്രമല്ല പാട്ടുകൾ എഴുതുകയും, നിർമ്മാണം ചെയ്യുകയും പാട്ട് കംബോസ് ചെയ്യുകയും ചെയ്യുന്നതിലൂടെ തന്നെ താരത്തിൻ്റെ കഴിവ് നന്നായി തന്നെ സിനിമ ഇൻഡസ്ട്രിയിൽ ഉടനീളം തെളിയിച്ചിട്ടുണ്ട്. പുതിയ ചിത്രം വാപ്പി മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. തിയേറ്ററുകളിൽ നിറത്തോടുകയാണ് ധനുഷിൻ്റെ ഈ സിനിമ. ഇപ്പോൾ താരത്തിൽ കുടുംബത്തിൽ ഒരു സന്തോഷവാർത്തയാണ്. പുറത്തുവരുന്നത് ദുഃഖ വാർത്തകൾക്ക് പിന്നാലെ അദ്ദേഹത്തിൻ്റെ സിനിമയുടെ ഹിറ്റിന്ശേഷം ഇപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തിൽ സംഭവിച്ചിരിക്കുന്ന സന്തോഷ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം അച്ഛനും അമ്മയ്ക്കും നൽകിയ സമ്മാനമാണ് വാർത്തകളിൽ നിറയുന്നത്.അച്ഛൻ കസ്തൂരി രാജയ്ക്കും, അമ്മ വിജയലക്ഷ്മിയ്ക്കും ആടംബര ഭവനമാണ് ഇപ്പോൾ താരം സമ്മാനിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ചെന്നൈയിലെ പോയസ് ഗാർഡനിലെ കൊട്ടാരസദൃശ്യമായ ഭവനം സ്ഥിതി ചെയ്യുന്നു. ഈ ഭവനം കണ്ടാൽ ആരുമൊന്ന് മോഹിക്കും എന്നും, ഇപ്പോൾ ധനുഷിനും, ധനുഷിൻ്റെ മാതാപിതാക്കൾക്കും ആശംസകൾ നേർന്നു കൊണ്ട് നിരവധി താരങ്ങളും ആരാധകരും ഒരുപോലെ എത്തുന്നു.പുതിയ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടനും, സംവിധായകനും ധനുഷ് ഫാൻസ് ക്ലബ്ബിൻറെ പ്രസിഡണ്ടുമായ സുബ്രഹ്മണ്യൻ ശിവയാണ് ചടങ്ങിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്.ധനുഷിൻ്റെ പുതിയ വീട് അമ്പലം പോലെ ആണെന്നാണ് അദ്ദേഹം പറയുന്നത്. അമ്പലത്തിനോട് സാദൃശ്യം തോന്നുന്ന, എന്നാൽ കൊട്ടാരം ആണോ എന്ന് പോലും തോന്നിപ്പോകുന്ന രീതിയിലാണ് ഇവരുടെ വീട് ചെയ്തിരിക്കുന്നതെന്ന് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു. എൻ്റെ ഇളയ സഹോദരൻ ധനുഷിൻ്റെ പുതിയ വീട് അമ്പലം പോലെ ആണെന്ന് തോന്നുന്നു. വീട് പോലെ തന്നെ തൻ്റെ ജീവിതകാലത്ത് അവൻ തൻ്റെ മാതാപിതാക്കൾക്കും സ്വർഗ്ഗമാണ് ഒരുക്കിയത്. കൂടുതൽ വിജയങ്ങളും അംഗീകാരങ്ങളും നിനക്ക് ഉണ്ടാകട്ടെ. ഏറെ കാലം ജീവിച്ചു പുത്തൻ തലമുറയ്ക്ക് അഭിമാനം ആകട്ടെ. സുബ്രഹ്മണ്യം ശിവ കുറിച്ചത് ഇങ്ങനെ.
അമ്മയ്ക്കും അച്ഛനുമൊപ്പം പുതിയ വീട്ടിൽ നിൽക്കുന്ന ധനുഷിൻ്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇപ്പോൾ ചിത്രത്തിൽ താരത്തിൻ്റെ പുത്തൻ ലുക്കും ആരാധകർ ശ്രദ്ധിക്കുന്നു. മുടിയൊക്കെ നീട്ടി വളർത്തി ആണ് വീട് പാലുകാച്ചലിന് താരം എത്തിയത്. അച്ഛനുംഅമ്മയ്ക്കും നൽകിയ സന്തോഷത്തിന് ശേഷം താരത്തിൻ്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ഏതൊരു മകനും തോന്നുന്നു സന്തോഷമെന്ന് ആരാധകർ അതിനെ പറയുന്നു. അതാണ് ഒരു മകനെന്ന നിലയിൽ താരത്തിൻ്റെ വിജയമെന്ന് ആരാധകർ കൂട്ടിച്ചേർക്കുന്നുണ്ട്. അച്ഛനെന്ന നിലയിലും മകൻ എന്ന നിലയിലും അദ്ദേഹം വലിയ മനുഷ്യനാണ് എന്ന് അദ്ദേഹം തെളിയിച്ചു എന്നും ആരാധകർ തന്നെ പറയുന്നു.2021ലാണ് പോയസ് ഗാർഡനിലെ വീടിൻ്റെ പണി ആരംഭിച്ചത്.അന്ന് പൂജാ ചടങ്ങുകൾക്ക് മുൻഭാര്യ ഐശ്വര്യയും, തമിഴ് സൂപ്പർതാരം രജനീകാന്തും ഭാര്യ ലതയുമൊക്കെ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും, രജനീകാന്ത് ധനുഷിനെ വിളിച്ച് സംസാരിക്കും എന്നും, ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ തന്നെ തീർക്കുമെന്നുമാണ് നേരത്തെ വന്ന വാർത്തകളിൽ പറഞ്ഞത്. കഴിഞ്ഞ വർഷം തുടക്കത്തിലാണ് ധനുഷ് സംവിധായികയായ ഐശ്വര്യയുമായുള്ള തൻ്റെ വിവാഹജീവിതം അവസാനിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment