ജീവിതം അതോടെ തീര്‍ന്നു എന്നാണ് കരുതിയത്, ഭര്‍ത്താവ് എന്നെ അപ്പോള്‍ മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഞാനില്ല, ഇതെന്റെ രണ്ടാം ജന്മമാണ്; കടുത്ത ഡിപ്രഷനില്‍ നിന്ന് തിരിച്ചുവന്നതിനെ കുറിച്ച് കൃഷ്ണ
ഗള്‍ഫില്‍ വച്ച് ആണ് ഞാന്‍ കുഞ്ഞിനെ പ്രസവിച്ചത്. അതേ സമയം അമ്മയ്ക്ക് ഒരു സര്‍ജറി കഴിഞ്ഞത് കാരണം എന്റെ അടുത്ത് വരാന്‍ സാധിച്ചില്ല. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് ആയി. അവിടെ ഒരു ഇരുട്ട് മുറിയില്‍ ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. എന്റെ ഉള്ളില്‍ എന്തൊക്കയോ സംഭവിയ്ക്കുന്നുണ്ട്. പക്ഷെ അത് ആരോടും പറയാന്‍ പോലും എനിക്ക് കഴിയുന്നില്ല.സഹോദരി വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് കൃഷ്ണ. ലക്ഷണ എന്ന പേരില്‍ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ കൃഷ്ണ മലയാളിയാണ്. വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം നല്ല ഒരു തിരിച്ച് വരവിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. എന്നാല്‍ നേരത്തെ ഒരു തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ച സമയത്ത് ആണ് ജീവിതം മാറ്റി മറിച്ച ആ വിഷാദ രോഗം വന്നത്. അതില്‍ നിന്ന് അതിജീവിച്ചതിനെ കുറിച്ചും, തിരിച്ച് സിനിമയിലേക്ക് വരുന്നതിനെ കുറിച്ചും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയ കൃഷ്ണ സംസാരിക്കുകയുണ്ടായി.തിരുപ്പാച്ചി എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ വിജയ് യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ എത്തിയ നടിയാണ് കൃഷ്ണ. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള കൃഷ്ണ വിവാഹ ശേഷം മനപൂര്‍വ്വം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോയ താരം അവിടെ ഡാന്‍സ് ക്ലാസ് ഒക്കെ നടത്തി മുന്നോട്ട് പോകുകയാണ്.ഭര്‍ത്താവ് ഡോക്ടറാണ്. കുടുംബത്തോടൊപ്പം അവിടെ സെറ്റില്‍ഡ് ആണ്. തന്റെ ഡാന്‍സിനും അഭിനയത്തിനും എല്ലാം ഭര്‍ത്താവ് സജിത്ത് നല്ല പിന്തുണയാണ്. അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് 2018 ല്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചത്. ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ വന്നുകൊണ്ട് അതിനൊരു തുടക്കം കുറിയ്ക്കുകയായിരുന്നു. ആ സമയത്ത് ഒന്ന് രണ്ട് കഥകളും കേട്ടിരുന്നു. പക്ഷെ അപ്പോള്‍ തിരിച്ചുവരാന്‍ സാധിച്ചില്ല.
2018 ല്‍ ഞാന്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. അതേ സമയത്ത് തന്നെ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്തത് ചിലത് സംഭവിയ്ക്കുകയും ചെയ്തു. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് ഞാന്‍ പുറത്തേക്ക് വന്നു എന്നാണ് കരുതിയത്. പക്ഷെ അതെല്ലാം കൂടെ ഒന്നിച്ച് വന്നത് പ്രസവാനന്തരം ആണ്. പ്രസവശേഷം സ്ത്രീകള്‍ക്ക് പൊതുവെ ഡിപ്രഷന്‍ ഉണ്ടാവും. പക്ഷെ എനിക്ക് അതിന്റെ എക്‌സ്ട്രീം ലെവല്‍ ആയിരുന്നു.ഗള്‍ഫില്‍ വച്ച് ആണ് ഞാന്‍ കുഞ്ഞിനെ പ്രസവിച്ചത്. അതേ സമയം അമ്മയ്ക്ക് ഒരു സര്‍ജറി കഴിഞ്ഞത് കാരണം എന്റെ അടുത്ത് വരാന്‍ സാധിച്ചില്ല. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് ആയി. അവിടെ ഒരു ഇരുട്ട് മുറിയില്‍ ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. എന്റെ ഉള്ളില്‍ എന്തൊക്കയോ സംഭവിയ്ക്കുന്നുണ്ട്. പക്ഷെ അത് ആരോടും പറയാന്‍ പോലും എനിക്ക് കഴിയുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസിക് ഡാന്‍സ് കാണുന്നത് പോലും എനിക്ക് വല്ലാത്ത വിമ്മിഷ്ടമായി. ഭയങ്കരമായ മൂഡ്‌സ്വിങ്‌സും. സ്ട്രസ്സ് അധികമാവുമ്പോള്‍ ഞാന്‍ കൈകാലുകള്‍ എല്ലാം ഇറുക്കിപിടിക്കാന്‍ തുടങ്ങി. ശാരീരികമായും എന്റെ മാറ്റം പ്രകടമായി. ഭര്‍ത്താവ് സജിത്ത് എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നുണ്ട് എങ്കിലും എനിക്ക് അദ്ദേഹത്തോട് ഒന്നും പറയാന്‍ സാധിച്ചില്ല.ജീവിതം തീര്‍ന്നു. ഇനി അങ്ങോട്ട് ഇല്ല. എന്റെ ഡാന്‍സും ജീവിതവും എല്ലാം ഇവിടെ അവസാനിക്കുകയാണ് എന്ന് ചിന്തിച്ചു തുടങ്ങി. അവസാനം ഒരു ദിവസം ഭര്‍ത്താവ് എന്റെ അടുത്ത് വന്നിരുന്നു, ‘നിനക്ക് എന്തോ സംഭവിയ്ക്കുന്നുണ്ട്. കുറച്ച് ദിവസമായി ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നു. എന്താണെങ്കിലും എന്നോട് തുറന്ന് പറയൂ’ എന്ന് പറഞ്ഞു. ആ നിമിഷമാണ് എന്റെ ലൈഫ് ചേഞ്ചിങ് മൂമെന്റ് ആയി ഞാന്‍ കരുതുന്നത്. ഞാന്‍ എന്റെ ഉള്ളിലുള്ളത് എല്ലാം അദ്ദേഹത്തോട് പറഞ്ഞു. പറഞ്ഞ് പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. അദ്ദേഹം എല്ലാം കേട്ടിരുന്ന ശേഷം, ഞാന്‍ മാത്രം പോര ഈ അവസ്ഥയില്‍ നിന്നെ സഹായിക്കാന്‍ ഒരു കൗണ്‍സിലിങിന് സാധിയ്ക്കും എന്ന് പറഞ്ഞു. അങ്ങനെ കൗണ്‍സിലിങും നടത്തി. പതിയെ ഞാന്‍ തിരിച്ച് ജീവിതത്തിലേക്ക് വന്നു.ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും സഹായവും ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് ആ അവസ്ഥയില്‍ നിന്നും കരകയറാന്‍ സാധിച്ചത്. ഇത് ഇപ്പോള്‍ ഞാന്‍ പറയാന്‍ കാരണം, ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ടാവും. അവര്‍ക്ക് ഒരു അവബോധത്തിന് വേണ്ടിയാണ്. നിങ്ങള്‍ ഇത് പോലെ ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എങ്കില്‍, ദയവ് ചെയ്ത് ആരോടെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കൂ. സംസാരിക്കാതിരുന്നാല്‍ അത് നിങ്ങളുടെ ഉള്ളില്‍ തന്നെ ഇരുന്ന് കൂടുതല്‍ മോശം അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകും. ഒന്നര വര്‍ഷത്തെ ആ കഷ്ടകാലത്തിന് ശേഷം ഇപ്പോള്‍ ഞാന്‍ ജീവിതം ആസ്വദിയ്ക്കുകയാണ്- കൃഷ്ണ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment