41 ആം വയസ്സിൽ മംഗല്യഭാഗ്യമെത്തി. പക്ഷേ അവൾ പോയില്ലേ. നെഞ്ചുപൊട്ടി സുബിയുടെ ഭാവിവരൻ.
40 വയസ്സ് പിന്നിട്ടിട്ടും കുടുംബത്തിനു വേണ്ടി ജീവിച്ച ആളാണ് സുബിസുരേഷ്. അനിയൻ വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചപ്പോഴും ഒരു വിവാഹം തൽക്കാലം വേണ്ടെന്ന് വച്ച് തൻ്റെ വീടിനും വീട്ടുകാർക്കും ആയിട്ടായിരുന്നു സുബി ജീവിച്ചത്. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ പറ്റിയ ആളെ കിട്ടുമ്പോൾ ചെയ്യുമെന്നും, പ്രണയിച്ച് വിവാഹം കഴിക്കണമെന്നും ആയിരുന്നു സുബി പറയാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്ന വാർത്തകളാണ് പുറത്തെത്തുന്നത്. ഫ്ലവേഴ്സ് ഒരു കോടതിയിലെത്തിയപ്പോൾ കലാഭവൻ്റെ പ്രോഗ്രാം ചെയ്യുന്ന രാഹുലിനെ സുബി പരിചയപ്പെടുത്തിയിരുന്നു.
ഒരു സത്യം തുറന്നു പറയട്ടെ, എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ 7 പവൻ്റെ താലിമാലയ്ക്ക് വരെ ഓർഡർ കൊടുത്തിട്ട് ഫെബ്രുവരിയിൽ കല്യാണം നടത്തണം എന്ന് പറഞ്ഞു നിൽക്കുകയാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്. പക്ഷേ, ഞാൻ തല്പരകക്ഷി അല്ല. ഞങ്ങൾ കാനഡയിൽ ഒരുമിച്ച് പരിപാടി ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അങ്ങനെ ഒരു താല്പര്യം ഉടലെടുക്കുന്നത്. വീട്ടിൽ വന്ന് സംസാരിച്ചിട്ടൊക്കെയുണ്ട്.സുബി സുരേഷ് അന്ന് രാഹുലിനെ ചൂണ്ടി പറഞ്ഞത് ഇങ്ങനെയാണ്. സുബിയുടെ തമാശയായാണ് പലരും ഇതിനെ കണ്ടത്.
എന്നാൽ ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്നിൻ്റെ പടിവാതിൽക്കൽ വന്ന് നിൽക്കുകയായിരുന്നു സുബിയുടെ വി.യോ.ഗം എന്നാണ് ഇപ്പോൾ സുഹൃത്തുക്കൾ പറയുന്നത്. സുബിയുടെ സുഹൃത്തും മുതിർന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ്യം ഇക്കാര്യം വ്യക്തമാക്കുന്നു. വിവാഹം കഴിക്കണമെന്ന് കഴിഞ്ഞ മൂന്നു വർഷമായി ഞാൻ നിർബന്ധിക്കുമായിരുന്നു. അമ്മയോട് സംസാരിക്കും ആയിരുന്നു. വിവാഹം അടുത്ത് നടക്കുമെന്ന ഘട്ടത്തിലാണ് ഈ അ.ത്യാ.ഹി.തം ഉണ്ടാകുന്നത്.രാഹുൽ എന്നാണ് അദ്ദേഹത്തിൻ്റെ പേര്. കലാഭവൻ്റെ പ്രോഗ്രാം ചെയ്യുന്ന ആളാണ്. രാഹുൽ തന്നെയാണ് രാവിലെ എന്നെ വിളിച്ച് ഇത് പറഞ്ഞത്. അഞ്ചുമിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ. പോയി…എന്നു പറഞ്ഞു. കെ എസ് പ്രസാദ് പ്രതികരിച്ചു. ജീവിതപാതിയായി കരുതിയവൾ. വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ച അതേ ഫെബ്രുവരിയിൽ തന്നെ വിടപറഞ്ഞത് രാഹുലിനെ തളർത്തിക്കളഞ്ഞിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment