ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ട് ഐപിഎസ് ഉദ്യോഗസ്ഥ ! മുതിർന്ന ഉദ്യോഗസ്ഥരെ ഇങ്ങനെ വശീകരിക്കുന്നതായി ആരോപണം
കർണാടകയിൽ ഐപിഎസ് ഉദ്യോഗസ്ഥയായ ഡി രൂപയും ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ഏറ്റവും ഒടുവിൽ ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥ. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ച ചിത്രങ്ങളാണ് എന്ന് അവകാശപ്പെട്ട് 7 ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഐപിഎസ് ഉദ്യോഗസ്ഥ പങ്കുവെച്ചത്.ഇതോടൊപ്പം സർവീസ് ചട്ട പ്രകാരം ഇത്തരം ചിത്രങ്ങൾ അയച്ചു നൽകുന്നത് കുറ്റകരമാണെന്നും രൂപ ചൂണ്ടി കാണിച്ചു. ഇതൊരു വ്യക്തിപരമായ കാര്യമല്ലാത്തതുകൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്നും രൂപ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മാനസിക നില തെറ്റിപ്പോയ അവസ്ഥയിലാണ് രൂപ എന്നും ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നും രോഹിണി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും പങ്കുവെച്ച ചിത്രങ്ങളാണ് രൂപ ദുരുപയോഗം ചെയ്യുന്നത് എന്ന് ഐഎഎസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.ഈ ചിത്രങ്ങളൊക്ക ചില പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർക്ക് അയച്ചു നൽകി എന്ന അവരുടെ അവകാശവാദം പൂർണമായും അടിസ്ഥാനരഹിതമാണ് എന്ന് രൂപ തള്ളി. അങ്ങനെ വെളിപ്പെടുത്തുന്നുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥരുടെ പേരും വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഇരിക്കുകയാണ് രോഹിണി. ഇതോടെ രൂപയ്ക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഐഎഎസ് ഉദ്യോഗസ്ഥ.
നിലവിൽ ദേവസ്വം കമ്മീഷണർ ആയി പ്രവർത്തിക്കുകയാണ് രോഹിണി. കർണാടക കരകൗശല വികസന കോർപ്പറേഷൻ മാനേജർ ഡയറക്ടർ ആണ് ഡി രൂപ. അഴിമതി ഉൾപ്പെടെ ഇരുപതോളം ആരോപണങ്ങളാണ് രോഹിണി സിന്ദൂരിക്ക് എതിരെ ഐഎഎസ് ഉദ്യോഗസ്ഥ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ സഹിതം ശക്തമായ ആരോപണങ്ങൾ ഐപിഎസ് ഉദ്യോഗസ്ഥയും പങ്കുവെച്ചത്.ജെഡിഎസ് എംഎൽഎ സാരാ മഹേഷുമൊത്ത് രോഹിണി സിന്ദൂരി റസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രം അടക്കം ഏഴോളം ചിത്രങ്ങളാണ് രൂപ പങ്കുവെച്ചത്. 2021ൽ രോഹിണി മൈസൂർ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എംഎൽഎയുമായി പലതവണ വാക്കേറ്റം ഉണ്ടായിരുന്നു. കനാൽ കയറി എംഎൽഎ കൺവെൻഷൻ സെന്റർ നിർമ്മിച്ചത് എന്ന് കാണിച്ച് എംഎൽഎക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു രോഹിണി.ഇതിനെ തുടർന്ന് രോഹിണിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു എംഎൽഎ. ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര്അതിരു വിട്ടതോടെ മുഖ്യമന്ത്രി ഭാസവരാജ് അടക്കം പലരും ഈ കേസിൽ ഇടപെട്ട് ഇരിക്കുകയാണ്. കർണാടക സംസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണ് ഈ സംഭവം. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയാണ് കർണാടക കരകൗശല വികസന കോർപ്പറേഷൻ എംഡി കൂടിയായ ഡി രൂപ പങ്കുവെച്ചത്.കോവിഡ് കാലത്ത് ചാമരാജ് പേട്ട ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ മൈസൂർ കലക്ടറായി പ്രവർത്തിച്ച രോഹിണിക്കെതിരെ ഓക്സിജൻസിലിണ്ടർ എത്തിക്കുന്നതിൽ കൃത്യവിലോപം നടത്തിയെന്ന് കാണിച്ച് ഗുരുതരമായ ആരോപണം രൂപ ഉന്നയിക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment