സുബിയുടെ ജനനവും മ,ര,ണ,വും നേരില്‍ കണ്ടു! ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാകരുതേ! കൈയില്‍ ഒന്നു പിടിച്ചു പിന്നെ
നടി സുബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി അമ്മതന്നെയായിരുന്നു. അമ്മ അത്രത്തോളം സുബിയോട് ചേർന്ന് നിന്നതിനാലാണ് ഒരു വിവാഹത്തെപ്പറ്റി പോലും സുബി ചിന്തിക്കാതിരുന്നത്. ഇപ്പോഴിതാ സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള അമ്മയുടെ വാക്കുകൾ വൈറൽ ആവുകയാണ്. തന്നോട് സംസാരിച്ചു കൊണ്ടിരിക്കവെയാണ് സുബി പോയതെന്ന് അമ്മ പറയുന്നത്. ഡോക്ടർമാർ കൈയൊഴിഞ്ഞതിനെക്കുറിച്ച് അമ്മ പറയുന്നുണ്ട്. ശ്രീകണ്ഠൻ നായർ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തോട് ആയിരുന്നു അമ്മയുടെ വാക്കുകൾ.
റിസ്ക്കാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു. നിങ്ങൾ വേറെ ഓപ്ഷൻ ഉണ്ടെങ്കിൽ നോക്കിക്കോളൂ. അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറെ തന്നെയാണ് ഞങ്ങൾ കാണിച്ചത്. മറ്റ് എവിടേക്കെങ്കിലും അങ്ങനെ കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല സുബി. ദേഹമാകെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് അവൾ പോയത് എന്നായിരുന്നു വാക്കുകൾ ഇടറി സുബിയുടെ അമ്മ പറഞ്ഞത്. ഐസിയുവിൽ ഒക്കെ ആയിരുന്നപ്പോഴും നല്ല ഓർമ്മയുണ്ടായിരുന്നു.
നല്ല സ്മാർട്ട് ആയിരുന്നു. മരണസമയം എൻ്റെ കൈകളിൽ മുറുകെ പിടിച്ചു. കണ്ണുകളടഞ്ഞു വന്നു. ഉറക്കത്തിലേക്കെന്ന പോലെ അവൾ മ,ര,ണ,ത്തി,ലേ,ക്ക് പോയി എന്ന് അമ്മ പറയുന്നു. മകളില്ലാതെ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ഈ അമ്മയ്ക്ക് അറിയില്ല. കാരണം ഈ അമ്മ ഉറക്കം ഉണരുന്നതും ഉറങ്ങുന്നതും എല്ലാം മകൾക്ക് വേണ്ടിയായിരുന്നു. അമ്മയുടെ ഇഷ്ടപ്രകാരമാണ് സുബി വസ്ത്രങ്ങൾ പോലും തെരഞ്ഞെടുത്തിരുന്നത്.
@All rights reserved Typical Malayali.
Leave a Comment