വർഷങ്ങളായി കരൾ രോഗത്തിനുള്ള ചികിത്സയിൽ.. 20 ശതമാനം മാത്രം കരൾ ബാക്കി.. അധീവഗുരുതര അവസ്ഥ തുടരുന്ന ബാല.. ബാലയുടെ ഇതുവരെയുള്ള അവസ്ഥ
നടൻ ബാലയുടെ യഥാർത്ഥ അവസ്ഥ എന്താണ് എന്നുള്ള ചർച്ചയാണ് ആരാധകർക്ക് കൂടുതലും ഇപ്പോൾ അറിയേണ്ടത്. ആ കാര്യത്തെ കുറിച്ചാണ് ആരാധകർ അന്വേഷിക്കുന്നതും. ഇപ്പോൾ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഉചിതമായ ചികിത്സയെക്കുറിച്ചും അമൃത ആശുപത്രിയിലെ കരൾ രോഗ വിദഗ്ധൻ ഡോക്ടർ എസ് സുധീന്ദ്രൻ സംസാരിക്കുകയാണ്. ബാലയുടെ കരളിൻ്റെ പ്രവർത്തനം 20% തൊട്ട് 30 ശതമാനം വരെ മാത്രമാണ് ഇപ്പോഴുള്ളത് എന്നും, മരുന്ന് കഴിച്ചാൽ മാറ്റിയെടുക്കാവുന്ന അവസ്ഥയും സ്റ്റേജുമൊക്കെ കഴിഞ്ഞു പോയി എന്നും, ഇനി ആ കാര്യം ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അത് മാത്രമല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്നെ ബാലാ ലിവർ സിറോസിസിൻ്റെ ചികിത്സയിലാണ്. ഇപ്രാവശ്യം അദ്ദേഹം ആശുപത്രിയിൽ എത്തിയ സമയം അദ്ദേഹത്തിൻ്റെ കരൾ വളരെ മോശപ്പെട്ട സ്ഥിതിയിലേക്കാണ് നീങ്ങിയത് എന്നും ഈ ഡോക്ടർ വ്യക്തമാക്കുന്നു. ഇനി ഇതിന് ട്രാൻസ്പ്ലാൻ്റേഷനല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നും, അത് കഴിഞ്ഞ ദിവസം സഹോദരനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും, ഡോക്ടർ തന്നെ അറിയിക്കുന്നുണ്ട്.
ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ: ‘ബാലയ്ക്ക് സിറോസിസ് ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ബാലയ്ക്ക് ഇൻഫെക്ഷൻ വന്ന് കരളിൻ്റെ പ്രവർത്തനം വളരെ മോശമായിരിക്കുകയാണ്. അഡ്മിറ്റ് ചെയ്യുമ്പോൾ ബാലയുടെ അവസ്ഥ വളരെ ക്രിറ്റിക്കലായിരുന്നുവെന്നും, ബോധമില്ലായിരുന്നുവെന്നും, പിത്തരസത്തിൻ്റെ അളവ് കൂടുകയും, രക്തം കട്ടപിടിക്കാനെടുക്കുന്ന സമയവും കൂടുതലായിരുന്നു. ഇപ്പോൾ കുറച്ച് മാറ്റമുണ്ട്.പക്ഷേ സിറോസിസ് ബാധിച്ച കരൾ വച്ചിട്ട് കാര്യമില്ലെന്നും, അതിനാൽ പെട്ടെന്ന് തന്നെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതമെന്നും, ഈ കാര്യം കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും, ഇത്രയും ആയ സ്ഥിതിക്ക് ഇനി മരുന്ന് കഴിച്ച് മാറ്റാൻ ഇതിന് പറ്റിയ മരുന്നില്ലെന്നും, എഫക്ടീവായ മരുന്നു കൊണ്ട് കുറച്ച് ഇംപ്രൂവ് ചെയ്താലും ആ ലിവർ കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാണ്. ഇങ്ങനെ വരുമ്പോൾ കരൾ മാറ്റി വയ്ക്കുന്നതാണ് ഉചിതം. ഡോണേഴ്സ് ഇതുവരെ ആരും വന്നിട്ടില്ലെന്നും ,നിയമപരമായി കുറച്ച് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. അതു കൊണ്ട് ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക.
@All rights reserved Typical Malayali.
Leave a Comment