അച്ഛന് വീട്ടുകാരുടെ ഓര്മ്മ പോലുമില്ല! ഉത്രയുടെ കുഞ്ഞുമകന് ആളാകെ മാറിപ്പോയി! ഇന്നത്തെ ജീവിതം കണ്ടോ?
കേരളക്കരയെ ഏറെ ഞെട്ടിച്ച കേസായിരുന്നു അഞ്ജൽ ഏറത്തെ ഉത്രയുടേത്. ഭർത്താവ് സൂരജ്
പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ,ന്നു എന്ന അപൂർവങ്ങളിൽ അപൂർവമായ കേസ്. പണത്തിനും സ്വത്തിനും വേണ്ടി ഉത്രയെ വിവാഹം കഴിച്ച് ഉത്രയുടെ മാതാപിതാക്കളെ ചൂഷണം ചെയ്താണ് സൂരജും കുടുംബവും കഴിഞ്ഞത്. ഇതിനിടയിൽ സ്വത്ത് കൈവിട്ട് പോകാതിരിക്കാൻ ആയി ഉത്രയിൽ ഒരു മകനെയും സൂരജ് ജനിപ്പിച്ചു.പിന്നെ ഒട്ടും വൈകിയില്ല. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ സൂരജ് ശ്രമം ആരംഭിച്ചു. ഒരു വയസ്സുപോലും തികയാത്ത, മു,ല,കുടിമാറാത്ത മകനെ പോലും ഓർക്കാതെ, ഭാര്യയെ ആദ്യ വട്ടം അണലിയെ കൊണ്ട് ക,ടി,പ്പി,ച്ചു എങ്കിലും രണ്ടു മാസത്തെ ചികിത്സയ്ക്കൊടുവിൽ ഉത്ര തിരിച്ചെത്തി. എന്നാൽ അടുത്ത വട്ടം സൂരജ് ലക്ഷ്യം കണ്ടു. ഉത്ര മ,രി,ച്ചു. അതിനുമുമ്പുതന്നെ സ്വത്ത് ലക്ഷ്യമിട്ട് മകനെ സ്വന്തം വീട്ടിലേക്ക് സൂരജ് മാറ്റിയിരുന്നു. എന്നാൽ വേറെ കെട്ടി സുഖമായി ജീവിക്കാമെന്നുള്ള സൂരജിൻ്റെ പദ്ധതി കേരള പോലീസ് പൊളിച്ചു. ഒടുവിൽ ജയിലിൽ ആയ സൂരജ് ഇപ്പോൾ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
വിവിധ കുറ്റങ്ങളിൽ 17 വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 17 വർഷം തടവ് ശിക്ഷ അനുഭവിച്ചതിനുശേഷമായിരിക്കും ജീവപര്യന്തം ശി,ക്ഷ ആരംഭിക്കുക. എന്നാൽ അച്ഛൻ്റെ ക്രൂരതയും അമ്മ മ,രി,ക്കു,ക,യും, ഈ കുറ്റത്തിന് അച്ഛൻ ജയിലിൽ ആകുകയും ചെയ്തതോടെ ജീവിതത്തിൽ ഒരു വയസ്സിൽതന്നെ തനിച്ചായ കുഞ്ഞാണ് ഉത്രയുടെ മകൻ ധ്രുവ്. നൊന്തുപെറ്റ കുഞ്ഞിനെ കണ്ണ് നിറയെ ഒന്ന് കാണും മുൻപേ ആയിരുന്നു സൂരജ് ഉത്രയെ കൊ,ന്നു,ക,ള,ഞ്ഞത്. ഇപ്പോൾ ഉത്രയുടെ മാതാപിതാക്കൾക്കും മാമൻ ആയ വിഷുവിനും ഒപ്പമാണ് ഉത്രയുടെ കുഞ്ഞ് കഴിയുന്നത്.
ധ്രുവ് എന്നാണ് സൂരജ് മകന് പേര് ഇട്ടത്. പക്ഷേ സൂരജ് ഇട്ട പേര് ആകെ മാറ്റുകയാണ് ഉത്രയുടെ മാതാപിതാക്കൾ ചെയ്തത്. സ്വന്തം അമ്മയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ അച്ഛൻ്റെ നിഴൽ പോലും മകനുവേണ്ട എന്ന തീരുമാനം ആയിരുന്നു ഇതിനുപിന്നിൽ. ഇപ്പോൾ അവൻ്റെ പേര് ആർജവ് എന്നാണ്. ആർജ്ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടി ആയതുകൊണ്ടാണ് ആർജവ് എന്ന പേര് നൽകിയത്. അടുത്തമാസം അവന് നാല് വയസ്സ് തികയും. അപ്പൂപ്പനും അമ്മൂമ്മയും ജീവനു തുല്യമാണ് അവനെ സ്നേഹിക്കുന്നത്. അകാലത്തിൽ നഷ്ടമായ മകളുടെ തീരാദുഃഖം അവർ മറക്കുന്നത് കുഞ്ഞിൻ്റെ കളി ചിരികളിലാണ്.എന്ത് ആഗ്രഹവും സാധിച്ചു നൽകാൻ വിഷു എന്ന മാമനും ഉണ്ട്. അമ്മയില്ലാത്തതിൻ്റെ കുറവ് വരുത്താതെ ആണ് വളർത്തുന്നത്. എന്നാൽ ദിവസവും അമ്മയെ അറിഞ്ഞാണ് അവൻ വളരുന്നത്. എന്നും രാവിലെ അമ്മയുടെ ചിത്രത്തിനു മുന്നിൽ പോയി നിന്ന് തൊഴും. പിന്നീട് ആണ് മറ്റു കാര്യങ്ങൾ ചെയ്യുന്നത്. എല്ലാ കുട്ടി കുറുമ്പുകളും കാട്ടും. മിക്കപ്പോഴും വിവാഹ ആൽബത്തിലെ ഫോട്ടോകളും വീഡിയോകളും കാണിച്ചു കൊടുക്കാറുണ്ട്. അപ്പോഴൊക്കെ ഉത്രയുടെ ഫോട്ടോ കാണുമ്പോൾ അമ്മ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കും. അതിലുള്ള മറ്റാരെയും അറിയില്ല. അച്ഛൻ സൂരജുമായും വീട്ടുകാരുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ചാണ് ഇവർ കുഞ്ഞിനെ വളർത്തുന്നത്. എൻ്റെ മകൾക്ക് പകരമായി അവൻ ഈ വീട്ടുമുറ്റത്ത് പിച്ചവെച്ച് വളരുകയാണ് എന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. ഈ അധ്യയന വർഷം മുതൽ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിലാണ് ആർജവ്.
@All rights reserved Typical Malayali.
Leave a Comment