ആ കൈപ്പിഴ ബാലഭാസ്‌കറിന്റെ ജീവനെടുത്തു! 4 വര്‍ഷത്തിനിപ്പുറം ഞെട്ടിച്ച് ഭാര്യ ലക്ഷ്മിയുടെ മൊഴി

മലയാളികളെ ഏറെ വേദനിപ്പിച്ച മരണങ്ങളിൽ ഒന്നാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെയും ഏക മകൾ തേജസ്വിനി ബാലയുടെയും വിയോഗങ്ങൾ. 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പളളിപ്പുറത്ത് അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട,ത്. സംഭവസ്ഥലത്തുതന്നെ ബാലഭാസ്കറിൻ്റെ ഏക മകൾ തേജസ്വിനി ബാല മ,രി,ച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കർ മ,രി,ച്ചു. ലക്ഷ്മിയും,വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻനാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ അ,പ,ക,ട,ത്തെ തുടർന്ന് വലിയ വിവാദങ്ങൾ ആണ് ഉണ്ടായത്.ബാലഭാസ്കറിൻ്റെ മ,ര,ണം ആസൂത്രിതമാണെന്ന വാദമാണ് ഉയർന്നത്. അതേ സമയം ജീവനുതുല്യം സ്നേഹിച്ച ഭർത്താവും കണ്ടു കൊതിതീരാത്ത മകളും മ,രി,ച്ച,തോ,ടെ അക്ഷരാർത്ഥത്തിൽ വലിയ വിഷാദത്തിലേക്ക് ആണ് ലക്ഷ്മി കൂപ്പുകുത്തിയത്. കാലിന് ഏറ്റ പ,രി,ക്ക് മൂലം ഒരുവർഷത്തോളം ലക്ഷ്മിക്ക് നടക്കാൻ ആയിരുന്നില്ല. ഇതിനെല്ലാം പുറമേ വിവാദങ്ങൾ പുകഞ്ഞപ്പോൾ പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തി. സ്വത്ത് തട്ടിയെടുക്കാനായി ആസൂത്രിതമായി നടന്ന അ,പ,ക,ടം ആണ് ഇത് എന്നും ആരോപണമുയർന്നു.കാറപകടത്തിൽ ബാലഭാസ്കറിന് പകരം താനാണ് കൊ,ല്ല,പ്പെ,ട്ടി,രു,ന്നു,വെ,ങ്കി,ൽ ഇപ്പോൾ പ്രചരിക്കുന്ന അപവാദങ്ങളൊന്നും ഉണ്ടാകില്ലെന്നും ലക്ഷ്മി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഏറെ സ്നേഹിക്കുന്ന മകളും ഭർത്താവും കൂടെ ഇല്ലാതെ തനിക്ക് എന്തിനാണ് സ്വർണവും പണവും എന്നും ലക്ഷ്മി ചോദിച്ചിരുന്നു. ആരോപണങ്ങൾ തന്നെ തളർത്തുന്നു. അ,പ,ക,ടം നടന്ന ദിവസം ബാലുവായിരുന്നു കാറോടിച്ചിരുന്നത് എങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെയെന്നും ലക്ഷ്മി പറയുന്നു.ബാലുവിന് പകരം താനാണ് മ,രി,ച്ചി,രു,ന്നെ,ങ്കി,ൽ ഇപ്പോഴത്തെ ആരോപണങ്ങൾ സംഭവിക്കില്ലായിരുന്നുവെന്നും ലക്ഷ്മി ഏറെ വേദനയോടെ പറഞ്ഞിരുന്നു.

അതേസമയം ഇപ്പോൾ മരണത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി. നാലുവർഷം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് ഇതുവരെ ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. ഒടുവിൽ ലക്ഷ്മി മൗനം വെടിഞ്ഞത് കോടതിയിൽ നൽകിയ മൊഴിയിലാണ്. അപകടസമയം കാർ അമിത വേഗതയിലായിരുന്നു എന്നാണ് ലക്ഷ്മിയുടെ മൊഴി. വാഹനമോടിച്ചത് കേസിലെ ഏകപ്രതിയായ പാലക്കാട് സ്വദേശി അർജുൻ നാരായണനാണെന്ന് കോടതിയെ അറിയിച്ച ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു.അ,പ,ക,ട,മു,ണ്ടാ,യ ദിവസം 12:15 ന് ചാലക്കുടിയിൽ ആയിരുന്ന ഇന്നോവകാർ മൂന്നരയ്ക്ക് തിരുവന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായാണ് അവിടെ പോയത്. പൂജകഴിഞ്ഞ് 2018 സെപ്റ്റംബർ 24ന് രാത്രി തിരിച്ചു. 25ന് പുലർച്ചെ 3 :30ന് പള്ളിപ്പുറത്ത് വച്ച് അ,പ,ക,ട,മു,ണ്ടാ,യി.അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്കറെയും മാറ്റിയതിൽ ദുരൂഹത ഇല്ല. ലക്ഷ്മി മൊഴി നൽകി. അ,പ,ക,ട വിവരങ്ങൾ പൊലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദ് മൊഴിനൽകി. അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *