അപ്പന്റേം മോളുടേം തകര്‍പ്പന്‍ ഡാന്‍സ്.. പക്ഷെ.. ചിരിയടക്കാനാകാതെ ബിജു കുട്ടന്റെ ഭാര്യ..

മിമിക്രിയുടെ കാര്യം സുബിതയുടെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല, ടൈല്‍ പണിയാണെന്നാണ് പറഞ്ഞത്: ബിജുക്കുട്ടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ബിജുക്കുട്ടന്‍. മിമിക്രി വേദികളിലൂടേയും പിന്നീട് കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അധികം വൈകാതെ മലയാള സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു ബിജുക്കുട്ടന്‍. മിമിക്രിയിലും അഭിനയത്തിലുമൊക്കെ കയ്യടി നേടിയ ബിജുക്കുട്ടന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്.ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ബിജുക്കുട്ടന്‍. ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിജുക്കുട്ടന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. മിമിക്രിയുമായി നടക്കുന്ന സമയം. കാര്യമായി വരുമാനമൊന്നും കിട്ടി തുടങ്ങിയിട്ടില്ല. അന്ന് മിമിക്രിക്കാര്‍ക്ക് പെണ്ണ് കിട്ടാനും പാടാണ്. വീട്ടുകാരൊരു പെണ്ണിനെ കണ്ടിട്ട് എന്നോട് പോയി കാണാന്‍ പറഞ്ഞു. കണ്ടു, ഇഷ്ടപ്പെട്ടു. മിമിക്രിയുടെ കാര്യമൊന്നും സുബിതയുടെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ടൈല്‍ പണിയാണെന്നായിരുന്നു പറഞ്ഞത്. പക്ഷെ അവര്‍ക്കറിയാമായിരുന്നുവെന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. രണ്ടു മക്കളാണ് ഞങ്ങള്‍ക്ക്. ലക്ഷ്മിയും പാര്‍വതിയും. ലക്ഷ്മി മാലിയങ്കര കോളേജില്‍ ബി കോം സെക്കന്‍ഡ് ഇയര്‍ പഠിക്കുകയാണ്. പാര്‍വതി അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ സ്‌കൂളില്‍ ഒന്നാം ക്ലാസിലും. എന്റെ അച്ഛന്‍ അനന്തനും അമ്മ ചന്ദ്രികയും. അവരുടെയുള്ളിലും കലയുണ്ടായിരുന്നു. പക്ഷെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. അതാവും ഞങ്ങള്‍ മൂന്നു മക്കള്‍ക്കും കിട്ടിയതെന്നാണ് താരം അഭിപ്രായപ്പെടുന്നുണ്ട്. ലക്ഷ്മി നൃത്തം പഠിക്കുന്നുണ്ട്. അതൊക്കെ അവള്‍ പരീക്ഷിക്കുന്നത് എന്റെ കൂടെയാണ്.സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ബ്രേക്ക് ഡാന്‍സും ചെയ്തിരുന്നു. ഞങ്ങള്‍ടെ ഒരു എട്ടാം ക്ലാസ് ഒമ്പതാം ക്ലാസ് സമയത്ത് ബ്രേക്ക് ഡാന്‍സിന്റെ തരംഗമായിരുന്നു. ബ്രേക്ക് ഡാന്‍സ് എന്ന് കേട്ടാല്‍ അവിടെയെല്ലാം ഞാനെത്തും.

അത് കണ്ടു പഠിക്കുമായിരുന്നുവെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇത് സ്‌കൂളില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു, ബിജൂന്ന് പറയുന്ന പയ്യന്‍ ഭയങ്കരനാണ് കെട്ടോ, അവന്‍ ചില്ലിന്റെ മോളിലൂടെ കേറിപ്പോയത് കണ്ടില്ലേ. അങ്ങനെ ബ്രേക്ക് ബിജു എന്ന പേരും വീണു. ഈ കഥകളൊക്കെ മോള്‍ക്കറിയാം. അവള്‍ കുറേയായി ഡാന്‍സ് കളിക്കാമെന്നും പറഞ്ഞ് പുറകെ നടക്കാന്‍ തുടങ്ങിയിട്ട്. അച്ഛാ നമുക്ക് ഡാന്‍സ് കളിക്കാം അച്ഛന്‍ ബ്രേക്ക് ബിജുവല്ലേ എന്ന് പറയുമെന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. അങ്ങനെ പറഞ്ഞ് പറഞ്ഞ് അവളും ഞാനും കുറച്ച് ഡാന്‍സ് വീഡിയോ ചെയ്തു, അതൊക്കെ യൂട്യൂബിലിട്ടു. കുറേയാളുകള്‍ കണ്ടു. അഭിപ്രായം പറഞ്ഞു. അതുമൊരു സന്തോഷം. ബിജുക്കുട്ടന്‍ ഒന്ന് നിര്‍ത്തി. ഇടയ്‌ക്കൊക്കെ ഞാനാലോചിക്കും. സിനിമിയില്ലായിരുന്നുവെങ്കില്‍ എന്തായേനെ എന്ന്. ഇപ്പോള്‍ പ്രായമുള്ള അപ്പൂപ്പന്മാര്‍ മുതല്‍ ചെറിയ പിള്ളേര്‍ക്ക് വരെ ഞാന്‍ ബിജുക്കുട്ടനാണ്. അതൊക്കെയൊരു ഭാഗ്യമല്ലേ എന്നാണ് ബിജുക്കുട്ടന്‍ ചോദിക്കുന്നത്. പച്ചക്കുതിരയിലൂടെയാണ് ബിജുക്കുട്ടന്‍ സിനിമയിലെത്തുന്നത്. പിന്നാലെ വന്ന പോത്തന്‍ വാവയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഛോട്ടാ മുംബൈ, കിച്ചാമണി എംബിഎ, അണ്ണന്‍ തമ്പി, ട്വന്റി-20, ബെസ്റ്റ് ആക്ടര്‍, ആട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ്, കുഞ്ഞിരാമായണം, അടി കപ്പ്യാരെ കൂട്ടമണി, ആട് 2, മിന്നല്‍ മുരളി തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി. സിനിമയിലെന്നത് പോലെ തന്നെ ടെലിവിഷന്‍ രംഗത്തും വളരെ സജീവമാണ് ബിജുക്കുട്ടന്‍. തുടക്കകാലത്ത് കോമഡി പരിപാടികളിലൂടെ ചിരിപ്പിച്ച ബിജുക്കുട്ടന്‍ പിന്നീട് വിധികര്‍ത്താവായും എത്തി. കോമഡി ഉത്സവം, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളെ സജീവ സാന്നിധ്യമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *