ബി​ഗ്ബോസ് മത്സരാർത്ഥി അഖിൽ മാരാർക്കെതിരെ കേസ്, മധുവിനെ ആക്ഷേപിച്ചു, പരാതി നൽകിയത് ദിശ സംഘടന

ബിഗ്ബോസ് മത്സരാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ പ,രാ,തി. ദിശ സംഘടനയാണ് പരാതി നൽകിയത്. ബിഗ്ബോസ് എന്ന റിയാൽ‌റ്റി ഷോയിലെ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. ആള്‍ക്കൂട്ട വിചാരണയ്ക്കും കൊ,ല,യ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒരു ഗെയിം ടാസ്കിനിടെയായിരുന്നു അഖിൽ മാരാറിന്റെ പരാമർശം.ദിശ സംഘടനയുടെ സ്ഥാപകൻ ദിനു വെയിൽ ഫേസ്ബുക്കിലൂടെയാണ് പരാതി നൽകിയ വിവരം അറിയിച്ചത്. ക്രൂരമായി ആ,ക്ര,മി,ക്ക,പ്പെട്ട് മ,ര,ണ,പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മ,ര,ണ,ശേഷവും അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ കൃത്യമായ നടപടികൾ ആവശ്യമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കറിച്ചു. പോലീസ്, എസ്സി എസ്ടി കമ്മീഷണർ, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ എന്നിവർക്കാണ് ദിശ പ,രാ,തി നൽകിയിരിക്കുന്നത്.സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്കിനിടയിലാണ് അഖിൽ മാരാറിന്റെ പരാമർശം.

മീശമാധവനായി ആയായിരുന്നു സാഗർ സൂര്യ വേഷമിട്ടത്. ആ കഥാപാത്രം വീട്ടിലെ സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ‘നിന്നോട് അരി ആഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്നാണ് അഖിൽ മാരാർ പറയുന്നത്.ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന ബിഗ് ബോസ് എന്ന പരിപാടിയിൽ അഖിൽ മാരാർ എന്നയാൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മ,ര,ണ,ശേഷവും ഒരു പൊതു ഇടത്തിൽ വെച്ച് അപകീർത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗർ സൂര്യ എന്ന വ്യക്തിയോട് ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്ന് ദിശ സംഘടനയുടെ സ്ഥാപകൻ ദിനു വെയിൽ ഫേസ്ബുക്കിൽ കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *