ലിവിങ് ടുഗെതർ നല്ലതല്ല.. ആരും അങ്ങനെ ചെയ്യരുത്’… വർഷങ്ങൾക്ക് ശേഷം തുറന്നുപറച്ചിലുമായി എംജി ശ്രീകുമാർ
ലിവിംഗ് റ്റുഗദര്‍ നല്ലതാണെന്ന് പറയില്ല ദേഷ്യം വന്നാല്‍ ലേഖ ഡാന്‍സ് ചെയ്ത് കാണിക്കും അത് കാണുമ്പോള്‍ നിയന്ത്രണം പോവുമെന്ന് എംജി.എംജി ശ്രീകുമാറിന്റെ നല്ലപാതിയായ ലേഖ പ്രേക്ഷകര്‍ക്കും പരിചിതയാണ്. എംജിക്കൊപ്പം എപ്പോഴും നിഴലായി ലേഖ കൂടെയുണ്ടാവാറുണ്ട്. വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭാര്യയെ കൂടെ കൂട്ടാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നുമായിരുന്നു എംജി മുന്‍പ് പറഞ്ഞത്.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി എംജി ശ്രീകുമാര്‍ വിശേഷിപ്പിക്കുന്നത് ഭാര്യ ലേഖയെയാണ്. ലേഖയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം പ്രണയമായി മാറിയതും, ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചതും പിന്നീട് വിവാഹിതരായതിനെക്കുറിച്ചുമെല്ലാം ഇരുവരും വാചാലരാവാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കോംപ്രമൈസും അഡ്ജസ്റ്റ്മെന്റുമാണ് വിവാഹ ജീവിതത്തിന് ആവശ്യമായ കാര്യമെന്നായിരുന്നു ലേഖ പറഞ്ഞത്. ലിവിങ് റ്റുഗദറിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.പരസ്പരം മനസിലാക്കാനും ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയാനുമുള്ള അവസരമാണ് ലിവിംഗ് റ്റുഗദര്‍ എന്ന് പറയുന്നത്. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങളൊന്നിച്ചത്. ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണ്. ലിവിംഗ് റ്റുഗദറില്‍ അവരവരുടെ ബെസ്റ്റാണ് പുറത്തെടുക്കുന്നത്. 10 വര്‍ഷം ഞങ്ങള്‍ ലിവിംഗ് റ്റുഗദറായാണ് ജീവിച്ചത്. മാര്യേജ് കഴിഞ്ഞപ്പോള്‍ കുറേക്കൂടി മെച്വേര്‍ഡായി. ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. മാര്യേജ് കഴിഞ്ഞിട്ടേ ആളുകള്‍ ഒന്നിച്ച് നില്ക്കുന്നില്ല, അടിച്ച് പിരിയുകയാണ്. ലിവിംഗ് റ്റുഗദറിലാണെങ്കില്‍ നേരത്തെ പിരിഞ്ഞ് പോവാമല്ലോ എന്നാണ് ആളുകള്‍ പറയുന്നത്. വിവാഹം എന്നത് സമൂഹത്തില്‍ ആസപ്റ്റന്‍സ് കിട്ടാനുള്ളൊരു മാര്‍ഗമാണെന്നുമായിരുന്നു ലേഖ പറഞ്ഞത്.
പോവുന്നിടത്തെല്ലാം ലേഖയെ കൂടെക്കൂട്ടാറുണ്ട്. ഒരുദിവസത്തേക്കൊക്കെ പോവുമ്പോള്‍ കൊണ്ടുപോവാറില്ല. എപ്പോഴും ശ്രീക്കുട്ടന്റെ കൂടെയിരിക്കാനിഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടാണ് ആദ്യം ഇഷ്ടമായത്. പാട്ടിലൂടെയായാണ് ആ പേഴ്സണെ മനസിലാക്കിയത്. ദേഷ്യമൊക്കെ വരാറുണ്ട്. ദേഷ്യം വരുമ്പോള്‍ ഡാന്‍സ് ചെയ്ത് കാണിക്കും. അതൊരു വികൃതമായ ഡാന്‍സാണ്. ഭരതനാട്യത്തിന്റെ ആദ്യ സ്റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യം കൂടും. ഞാനൊരു കലാകാരനല്ലേ, ഇതൊക്കെ കണ്ട് നില്‍ക്കാനൊന്നും പറ്റില്ലെന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്. ഡാന്‍സല്ലേ ചെയ്യുന്നുള്ളൂ, തിരിച്ച് ഉത്തരമൊന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ ചോദ്യം.ഞങ്ങളുടെ കല്യാണത്തില്‍ ഇവളുടെ വീട്ടുകാര്‍ക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. എല്ലാവര്ക്കും എന്നോട് ഭയങ്കര സ്നേഹമാണ്. എന്റെ അമ്മയ്ക്കും പ്രശ്നമില്ലായിരുന്നു. ബാക്കിയുള്ള വീട്ടുകാര്‍ക്കൊക്കെയാണ് പ്രശ്നം. അമ്മയ്ക്ക് വയ്യാതിരുന്ന സമയത്തൊക്കെ ഞങ്ങള്‍ അമ്മയെ കാണാന്‍ പോവാറുണ്ടായിരുന്നു. അമ്മയെ നോക്കാന്‍ ആളുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ എപ്പോഴും പോവുമായിരുന്നു. അമ്മയെ അവസാനം വരെ നോക്കാന്‍ പറ്റി. കുടുംബാംഗങ്ങളില്‍ ചിലരൊക്കെ പറയുന്നത് ഞാന്‍ എന്തിന് മൈന്‍ഡ് ചെയ്യണം.ദൈവം സഹായിച്ച് ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. മറ്റുള്ളവരുടെ കാര്യങ്ങളൊന്നും നോക്കി ജീവിക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ സമയമില്ല, അതിനിടയില്‍ മറ്റൊന്നിനും സമയമില്ല. ലേഖ അന്നേ ഡ്രൈവ് ചെയ്യും. ചെറുപ്പത്തിലേ തന്നെ ഡ്രൈവിംഗ് പഠിച്ചിരുന്നു. അച്ഛന് എന്നെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുമായിരുന്നു. അപ്പോഴേ ഡ്രൈവിംഗില്‍ താല്പര്യമുണ്ടായിരുന്നു. പാട്ട് പഠിച്ചിരുന്നു ചെറുപ്പത്തില്‍. ഡാന്‍സ് പഠിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. അത് വേണ്ടെന്നായിരുന്നു എംജി പറഞ്ഞത്. ഞാന്‍ വിടാം, എനിക്ക് പ്രശ്നമില്ല, അതേക്കുറിച്ച് ഇന്നുവരെ എന്നോട് പറഞ്ഞില്ലെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
@All rights reserved Typical Malayali.
Leave a Comment