കൂട്ടുകാരനെ പുതിയ ബൈക്ക് കാണിക്കാൻ പോയ മകൻ തിരികെ എത്തിയില്ല. സംഭവിച്ചത് കണ്ടോ. ഞെട്ടി കുടുംബം

ബാംഗ്ലൂരിൽ താമസമാക്കിയ മലയാളികളായ നിരഞ്ജൻ കുമാരൻനായർ – വനജ ദമ്പതികളുടെ മകനായിരുന്നു 19 വയസ്സ് മാത്രം പ്രായമുള്ള ശരത് കുമാർ നായർ. മകൻ്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റ്. ബൈക്ക് അച്ഛനും അമ്മയും ഒരു ദിവസം അവന് സർപ്രൈസായി വാങ്ങി നൽകി.തൻ്റെ സ്വപ്നമായിരുന്ന ബൈക്ക് ലഭിച്ച അവൻ അതൃമായി ആദ്യം പോകാൻ തീരുമാനിച്ചത് തൻ്റെ ഉറ്റ സുഹൃത്തായ വിശാലിനെ കാണാൻ ആയിരുന്നു. എന്നാൽ പുതിയ ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ ശരത്ത് പിന്നീട് തിരികെ വന്നില്ല. അമ്മേ എന്ന ഒരു വാട്സ്ആപ്പ് സന്ദേശമായിരുന്നു അമ്മയ്ക്ക് അവസാനമായി ലഭിച്ചത്. ശരത്തിൻ്റെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്നു സുഹൃത്തായിരുന്നു വിശാൽ.സ്കൂൾ കാലം മുതൽ ശരത്തിന് ഉണ്ടായിരുന്ന ഏക സുഹൃത്തും വിശാലായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് കിട്ടിയ സമ്മാനം തൻ്റെ ഉറ്റസുഹൃത്തിനെ കാണിക്കാൻ ശരത് തിരക്ക് കൂട്ടിയതും, എന്നാൽ രാത്രി ഏറെ വൈകിയിട്ടും ശരത്തിനെ കാണാതായതോടെ അമ്മ ശരത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. രാത്രി ഒരു എട്ടര ആയപ്പോൾ അമ്മയ്ക്ക് ശരത് ഒരു മെസ്സേജ് അയച്ചു. ഞാൻ കുറച്ച് വൈകും, ഒരു പത്തു മണിയാകുമ്പോൾ അങ്ങോട്ട് എത്താമെന്നായിരുന്നു ആ മെസേജ്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അമ്മേ എന്ന് മാത്രം വിളിച്ചു കൊണ്ട് ഒരു മെസ്സേജ് അമ്മയ്ക്ക് ലഭിച്ചതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. ശരത്തിൻ്റെ മെസേജ് കണ്ട് പ.രി.ഭ്രാ.ന്ത.രായ മാതാപിതാക്കൾ അവനെ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ശരത്തിൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് മെസേജു കൂടി വീട്ടുകാർക്ക് ലഭിച്ചു. ഇംകം ടാക്സ് ഓഫീസറായ തൻ്റെ അച്ഛനെ അറിയാവുന്ന കുറച്ചു പേർ തന്നെ തട്ടികൊണ്ടുപോയി എന്നും, 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ തന്നെ വെറുതെ വിടുമെന്നുമായിരുന്നു ആ മെസേജ്. ശരത്തിൻ്റെ ഒരു വീഡിയോ ആണ് പിന്നീട് വന്നത്. എത്രയും വേഗം പൈസ കൊടുക്കണം എന്നും, ഈ വിവരം പൊലീസിനെ അറിയിച്ചാൽ തൻ്റെ ജീവൻ അ.പ.ക.ട.ത്തിലാകുമെന്ന് ആയിരുന്നു രണ്ടാമത്തെ മെസേജ്. എന്നാൽ ശരത്തിൻ്റെ മാതാപിതാക്കൾ ഈ വിവരം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ശരത്ത് അയച്ച വീഡിയോ കണ്ട പൊലീസ് ശരത്ത് അയച്ച ശരീര ഭാഷയിൽ നിന്നും നല്ല പരിചയമുള്ള ആരോ ആണ് തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചു. -അങ്ങനെയാണ് അടുത്ത ബന്ധുക്കളും അയൽവാസികളെയുമൊക്കെ പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയത്.
ആ ചോദ്യംചെയ്യലിലാണ് വീട്ടിൽ ഇടയ്ക്കിടക്ക് വരാറുള്ള ശരത്തിൻ്റെ ഉറ്റസുഹൃത്ത് വിശാലിനെ കുറിച്ച് വീട്ടുകാർ പറയുന്നത്. എന്നാൽ ഇതിനു പിന്നിൽ വിശാൽ അല്ല എന്ന് വീട്ടുകാർ തറപ്പിച്ചുപറഞ്ഞു. ശരത്തിൻ്റെ വിവരമറിഞ്ഞ് വിശാലും ശരത്തിൻ്റെ വീട്ടിലെത്തിയിട്ട് ഉണ്ടായിരുന്നു. ദിവസങ്ങൾ കടന്നു പോയെങ്കിലും ശരത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാൽ ഇതിനിടയിൽ വിശാൽ ശരത്തിനെ സഹോദരിയോട് കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത് വീട്ടുകാർക്ക് സംശയം ഉണ്ടാക്കുകയും പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതാണ് ഈ കേസിൽ വഴിത്തിരിവാകുന്നത്. സമ്പന്നകുടുംബത്തിൽ നിന്നുള്ള ശരത്തിനെ വിശാലും അയാളുടെ സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.സംഭവം പോലീസിനെ അറിയിച്ചു എന്ന് മനസ്സിലാക്കിയ വിശാൽ ശരത്തിനെ ഒളിപ്പിച്ച സ്ഥലത്തെത്തുകയും, നൈലോൺ നൂൽ ഉപയോഗിച്ച് കഴുത്തുഞെ.രി.ച്ച്. ക.ത്തി.കൊ.ണ്ട് കു.ത്തി.യും കൊ.ല.പ്പെടു.ത്തു.ക.യും ചെയ്തു. അതിനുശേഷം ബാംഗ്ലൂരിൽ നിന്ന് ഒരുപാട് അകലെയുള്ള നരസിംഹയാനാകേര എന്ന നദിയിൽ ശരത്തിൻ്റെ ബോ.ഡി കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. വിശാലും അവരുടെ സുഹൃത്തുക്കളായ മറ്റ് നാലുപേരും ചേർന്നാണ് ബാംഗ്ലൂരിനെ നടുക്കിയ ഈ ക്രൂരകൃത്യം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 സെപ്റ്റംബർ 12ന് ആയിരുന്നു ഈ നടുക്കുന്ന സംഭവം നടന്നത്. ജീവനുതുല്യം സ്നേഹിച്ച ആത്മാർത്ഥ സുഹൃത്തിൻ്റെ കൈകൾ കൊണ്ട് ആണ് ശരത്തിന് തൻ്റെ ജീവൻ ന.ഷ്ട.മായി എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *