കണ്ണില്‍ വെട്ടം കണ്ടുതുടങ്ങി മലയാളികള്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത അറിയിച്ചു വെെക്കം വിജയലക്ഷ്മി
നമുക്കെല്ലാവർക്കും ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകർ നമുക്കെല്ലാം പ്രിയപ്പെട്ടവർ തന്നെയാണ്. അത്തരത്തിൽ ഒരുപാട് ഗായകർ ഉള്ള ഇന്റസ്ട്രി ആണ് മലയാളം. അത് നമുക്ക് പ്രൗഢമായി പറയാനും സാധിക്കും. ആക്കൂട്ടത്തിലെ പ്രതേകത നിറഞ്ഞ ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ ശൈലി തന്നെയാണ് ഏറ്റവും വലിയ പ്രതേകത. അനേകം പ്രതിസന്ധികളെ തരണം ചെയ്ത ഒരു ഗായിക കൂടിയാണ് താരം
കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ട്. കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുത്. പ്രതീക്ഷയുണ്ട്. ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡ് ഭീഷണി മാറിയാൽ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകും വിജയലക്ഷ്മി പറഞ്ഞു.വൈക്കത്തെ വീട്ടിൽ താമസിച്ചാണ് ഇപ്പോഴത്തെ ചികിത്സ. കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്കു പോയപ്പോൾ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സ്കാനിങ് നടത്തി. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ, മരുന്ന് ഫലിക്കുന്നതിന്റെ സൂചന വിലയിരുത്തി. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടി.കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്കു കാരണം. ചെറുപ്പം മുതൽ ചികിത്സകൾ നടത്തിയങ്കിലും ഫലം കണ്ടില്ല. ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് അമ്മ വിമല പറഞ്ഞു. ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റെയും പി.പി.വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. മാതാപിതാക്കളോടൊപ്പം ഉദയാനാപുരത്താണ് താമസം.
@All rights reserved Typical Malayali.
Leave a Comment