തോൽവിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് സഞ്ജു, ലക്നൗവിനെതിരായ മത്സരത്തിൽ നിർണായകമായത് ഇക്കാര്യങ്ങൾ.

തോൽവിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് സഞ്ജു, ലക്നൗവിനെതിരായ മത്സരത്തിൽ നിർണായകമായത് ഇക്കാര്യങ്ങൾ.ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പറയാനുണ്ടായിരുന്ന കാര്യങ്ങളും ടീമിന് തിരിച്ചടിയായ പ്രധാന കാര്യങ്ങളും നോക്കാം.മികച്ച ഫോമിലായിരുന്ന രാജസ്ഥാൻ റോയൽസ് ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ലക്നൗ‌ സൂപ്പർ ജയന്റ്സിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. സ്വന്തം തട്ടകത്തിൽ 155 റൺസ് വിജയലക്ഷ്യം ചേസ് ചെയ്ത റോയൽസ് 10 റൺസിനാണ് മത്സരം എതിരാളികൾക്ക് മുന്നിൽ അടിയറവ് വെച്ചത്. അനായാസം ജയിക്കാമായിരുന്ന കളിയിലാണ് രാജസ്ഥാന്റെ ഈ തോൽവി. ലക്നൗവിനെതിരായ പരാജയത്തിന് ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പറയാനുണ്ടായിരുന്ന കാര്യങ്ങളും മത്സരത്തിൽ രാജസ്ഥാന്റെ തോൽവിക്ക് കാരണങ്ങളായത് എന്തൊക്കെയെന്നും നോക്കാം.ലക്നൗവിനെതിരായ തോൽവിയിൽ സഞ്ജു വളരെയധികം നിരാശനാണെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഹോം ഗ്രൗണ്ടായ ജയ്പൂരിലെ ആദ്യ മത്സരത്തിൽ വിജയം നേടാൻ ആഗ്രഹിച്ചിരുന്നുവെന്നും സംസാരത്തിനിടെ സഞ്ജു പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന ചൂണ്ടിക്കാട്ടിയ റോയൽസ് നായകൻ, തങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് വെച്ച് നോക്കുമ്പോൾ ഈ‌ സ്കോർ ചേസ് ചെയ്യാമായിരുന്നുവെന്നും തുറന്ന് സമ്മതിച്ചു. സാഹചര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തിയ ലക്നൗ ബോളർമാർ നന്നായി പന്തെറിഞ്ഞുവെന്ന് പറയാനും അദ്ദേഹം മറന്നില്ല.
ഓപ്പണിംഗ് ബാറ്ററായ യാശ്വസി ജൈസ്വാൾ പുറത്തായതിന് ശേഷം തങ്ങൾക്കൊരു വലിയ കൂട്ടുകെട്ട് വേണ്ടിയിരുന്നെന്നും സഞ്ജയ് മഞ്ചരേക്കറോട് സംസാരിക്കവെ സഞ്ജു പറഞ്ഞു‌. എന്നാൽ മികച്ച രീതിയിൽ ലക്നൗ ബോളർമാർ പന്തെറിഞ്ഞെന്നും ആക്രമിക്കാൻ ശ്രമിച്ചപ്പോളൊക്കെ ഞങ്ങൾക്ക് വിക്കറ്റ് നഷ്ടമായെന്നും ഇതിനൊപ്പം അദ്ദേഹം ഓർമിപ്പിച്ചു. “ലക്നൗ ബോൾ ചെയ്തു കൊണ്ടിരുന്ന രീതി വെച്ച് 5 ഓവറിൽ 50 റൺസ് നേടുകയെന്നത് കുറച്ച് ദുഷ്കരമായിരുന്നു. ജയത്തിലും തോൽവിയിലും നിങ്ങൾക്ക് ചില പാഠങ്ങൾ എടുക്കാൻ പറ്റും. അതാണ് ഈ കളിയുടെ മനോഹാരിത.” സഞ്ജു കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *