ഹൃദയത്തിന് പിന്നാലെ തലച്ചോറും..! അവസ്ഥ വീട്ടുകാരോട് പറഞ്ഞ് ഡോക്ടര്‍മാര്‍! കൂട്ടനിലവിളി ഉയര്‍ന്നു

കഴിഞ്ഞദിവസമാണ് പ്രിയ നടൻ മാമുക്കോയ ഉദ്ഘാടനവേദിയിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണത്. ട്രോമാകെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയയ്ക്ക് ഉടനെ നിർണായകമായ പ്രാഥമിക ചികിത്സ നൽകാൻ കഴിയുകയും, 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിക്കുകയും ചെയ്തിരുന്നു.ബിപി താണതോ മറ്റോ ആകാം എന്നാണ് ഒപ്പം ഉള്ളവർ കരുതിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ് എന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയത്. ഹൃദയാഘാതം ആണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഹൃദയം ഇടിപ്പ് ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. ആറോ ഏഴോ സിപിആർ നൽകിയശേഷമാണ് നില മെച്ചപ്പെട്ടത്. പിന്നീടാണ് ഹൃദയമിടിപ്പും ബിപിയും മെച്ചപ്പെട്ടത്. പക്ഷേ വെൻറിലേറ്റർ സപ്പോർട്ടോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയത്.ഉച്ചയോടെ ബന്ധുക്കൾ എത്തി അദ്ദേഹത്തെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ ഇപ്പോൾ നല്ല വാർത്തകൾ അല്ല ഈ ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്. തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.ഹൃദയാഘാതത്തിനുപുറമേ തലച്ചോറിലെ രക്തസ്രാവം കൂടി അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വെൻറിലേറ്റർ നീക്കം ചെയ്യാൻ ആയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വർഷങ്ങൾക്കുമുമ്പ് തൊണ്ടയിൽ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മാമുക്കോയ. എന്നാലും സിനിമകളിലും ആൽബങ്ങളിലും സജീവമായിരുന്നു.
76 കാരനായ മാമുക്കോയ മലയാളസിനിമയിലെ അനിഷേധ്യനായ താരങ്ങളിലൊരാളാണ്. സുഹറയാണ് ഭാര്യ. രണ്ടു പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ നാല് മക്കളുണ്ട്. കുടുംബാംഗങ്ങളെല്ലാം കരച്ചിലും പ്രാർത്ഥനയും ആയി ആശുപത്രിയിൽ കഴിയുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *