വീട് മണ്ണെണ്ണയൊഴിച്ച് കത്തിക്കാനൊരുങ്ങി എട്ടാം ക്ലാസുകാരൻ. കാരണം കേട്ടോ. പോലീസും വിറച്ച സംഭവം തൃശൂരിൽ.
തൃശ്ശൂരിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പോലീസിനെ പോലും മുൾമുനയിൽ നിർത്തിയ ഒരു എട്ടാംക്ലാസുകാരൻ്റെ വാർത്തയാണിത്. സാറന്മാരെ ഓടി വരണേ മോനിപ്പോൾ വീട് കത്തിക്കുമേ എന്ന് അമ്മയുടെ ഫോൺ കോൾ കേട്ടാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ എ എസ് സജിത്ത്മോൻ, ഹോംഗാർഡ് കെ സന്തോഷ് എന്നിവർ സ്ഥലത്തെത്തിയത്. കണ്ടപ്പോൾ ഉള്ള കാഴ്ച ആകട്ടെ വീട്ട് സാധനങ്ങൾ വാരിവലിച്ചിട്ട് മണ്ണെണ്ണ ഒഴിച്ചശേഷം തീപ്പെട്ടി തിരഞ്ഞുനടക്കുന്ന എട്ടാം ക്ലാസുകാരനെ. പോലീസിനെ കണ്ട് ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീ.യി.ടു.മെന്ന് ഭീ.ഷ.ണി. മുഴക്കിയ അവനെക്കൊണ്ട് പോലീസുകാരും സ്തബ്ധരായി. ഓൺലൈൻ ഗെയിം ആയ ഫ്രീ ഫയർ മൊബൈൽ ഗെയിം ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിൻ്റെ ദേ.ഷ്യ.ത്തിൽ ആയിരുന്നു കുട്ടിയുടെ പരാക്രമം.പ.രി.ഭ്രാ.ന്തി. സൃഷ്ടിച്ച സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ പഠനാവശ്യത്തിനോ മറ്റുമായി വാങ്ങി നൽകിയ മൊബൈൽ ഫോണിൽ മകൻ ഫ്രീ. .ഫ.യ.ർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് കളിക്കുന്നത് പതിവാക്കി. മുറി അടച്ചിട്ട് മുഴുവൻ സമയവും ഗെയിം കളിക്കുന്ന രീതിയിലേക്ക് മാറിയതോടെ കുട്ടി പഠനത്തിലും പിന്നോക്കം ആയി. ഇതോടെ വീട്ടുകാർ കൗൺസിലിംഗിന് വിധേയനാക്കി. എന്നാൽ ഏറെനാൾ കഴിയുംമുമ്പെ കുട്ടി വീണ്ടും ഗെയിംമിലേക്ക് തിരിഞ്ഞു. ഊണും ഉറക്കവുമില്ലാതെ ഗെയിമ്മിംങ് തുടർന്നതോടെ വീട്ടുകാർ ഫോൺ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്തു.
തുടർന്നാണ് കോ.പാ.കു.ല.നാ.യ കുട്ടി അടുക്കളയിൽ നിന്ന് മണ്ണെണ്ണ എടുത്ത് വീടിനകത്ത് മുഴുവൻ ഒഴിച്ചശേഷം കത്തിക്കാൻ ഒരുങ്ങിയത്. പോലീസെത്തി സംഭവം പ്രശ്നം ആയതോടെ കുട്ടി ശുചിമുറിയിൽ കയറി കതകടച്ചു. കുട്ടിയോട് ദീർഘനേരം സംസാരിച്ച പോലീസ് സംഘം ഗെയിം റിക്കവർ ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷമാണ് കുട്ടി പുറത്തിറങ്ങാൻ തയ്യാറായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൗൺസിലിംഗിന് വിധേയനാക്കി. കുട്ടി സ്വാ.ഭാ.വിക നിലയിലേക്ക് മടങ്ങിയെത്തി.
@All rights reserved Typical Malayali.
Leave a Comment