ഏതുനിമിഷവും മനുഷ്യന് എന്ത് വേണം എങ്കിലും സംഭവിക്കാം. കോടീശ്വരൻ ആയാലും, ഭിക്ഷക്കാരൻ ആയാലും ഒരു സെക്കൻഡ് മതി ജീവിതം മാറിമാറിയാൻ
നാലാം തീയതിയാണ് ഞാനാ സത്യം അറിയുന്നത്; കോടീശ്വരനും, ഭിക്ഷക്കാരനും ഒരു നിമിഷം മതി ജീവിതം മാറിമാറിയാൻ; ബാല.കോടീശ്വരൻ ആയാലും, ഭിക്ഷക്കാരൻ ആയാലും ദൈവത്തിനു മുന്നിൽ സമന്മാർ. ഒറ്റ നിമിഷം മതി ജീവിതം മാറിമാറിയാൻ- ബാല പറയുന്നു.മകൾ എത്തിയ സന്തോഷം പറയാതെ പറഞ്ഞുബാല
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല. കഴിഞ്ഞ മാസമാണ് കരൾ മാറ്റൽ ശസ്ത്രക്രിയ ബാലക്ക് നടത്തുന്നത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബാലയെ കാണാൻ കഴിഞ്ഞതൊക്കെയും മറന്നുകൊണ്ട് മുൻഭാര്യയും, മകളും എത്തിയതും പ്രേക്ഷകർക്ക് കൂടി സന്തോഷം നൽകുന്ന കാഴ്ച ആയിരുന്നു. ഇപ്പോഴിതാ ഏവരുടെയും സ്നേഹത്തിന് നന്ദി പറയുകയാണ് ബാല.
ഏകദേശം രണ്ടുമാസമായി നിങ്ങളുടെ അടുത്ത് വന്നിട്ട്, ഇപ്പോൾ ഒരു ആഗ്രഹം തോന്നി എനിക്ക് നിങ്ങളോട് സംസാരിക്കണം എന്ന്. ഞാൻ പറഞ്ഞിരുന്നല്ലോ നേരിട്ട് വന്ന് സംസാരിക്കാം എന്ന്. നിങ്ങളുടെ സ്നേഹവും ആത്മാർത്ഥ പ്രാർത്ഥനയും കാരണം പുതിയ ജീവിതം നന്നായി മുൻപോട്ട് പോകുന്നു. എല്ലാവരോടും നന്ദി പറയുന്നു.നമ്മുടെ ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേ ഉള്ളൂ. അത് എന്നെ സംബന്ധിച്ചിടത്തോളം സ്നേഹം ആണ്. എന്നെ ഇത്രയും ആളുകൾ സ്നേഹിക്കുന്നത് ഞാൻ അറിയുന്നത് ആ നാലാം തീയതിയാണ്. അന്ന് എനിക്ക് നാൽപ്പത് വയസ്സ് ആവുക ആയിരുന്നു. എന്റെ നാൽപ്പതാം വയസ്സിൽ ആ നാലാം തീയത്തിയാണ് ഇത്രയും ലക്ഷം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നത്.ഇപ്പോഴും ഞാൻ പറയുന്നു സമയം ടൈം എന്ന് പറയുന്നത് വലിയ കാര്യം ആണ്. ഏതുനിമിഷവും മനുഷ്യന് എന്ത് വേണം എങ്കിലും സംഭവിക്കാം. കോടീശ്വരൻ ആയാലും, ഭിക്ഷക്കാരൻ ആയാലും ഒരു സെക്കൻഡ് മതി ജീവിതം മാറിമാറിയാൻ. പക്ഷെ അതിനും മുകളിൽ ആണ് ദൈവത്തിന്റെ അനുഗ്രഹം. എനിക്ക് വേണ്ടി എത്രയോ കുട്ടികൾ ആണ് പ്രാർഥിച്ചത്. അവിടെ കാസ്റ്റോ, മതമോ ഒന്നുമില്ല. എനിക്ക് നന്ദി പറയാൻ വാക്കുളില്ല.
@All rights reserved Typical Malayali.
Leave a Comment