മോഹൻലാലിൻറെ ഭാര്യ സുചിത്രയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ..സുചിത്രയുടെ വെളിപ്പെടുത്തൽ ഇങ്ങനെ .

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായ മോഹന്‍ലാല്‍ 61ലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് പിറന്നാളാശംസ അറിയിച്ച് എത്തിയിട്ടുണ്ട്. മലയാളിയുടെ എല്ലാമെല്ലാമായ താരത്തിന്റെ വിശേഷ ദിവസം ആരാധകരും ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഏപ്രിലിലായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മോഹന്‍ലാലിന്റേയും സുചിത്രയുടേയും പ്രണയകഥ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു അത്രേ ജോസിന്റെ പ്രവചനം. വിവാഹ ഒരുക്കങ്ങളെല്ലാം തുടങ്ങിയ സമയത്തായിരുന്നു ജോത്സിന്റെ ഈ പ്രവചനം. തുടർന്ന് മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്.

തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു എന്നും എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു എന്നും എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. പൊതുവേദികളിൽ സംസാരിക്കാൻ ഇത്തിരി മടി കാണിക്കുന്ന പ്രകൃതമാണ് സുചിത്രയുടേത്.എന്നാൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ വേളയിൽ താര പത്നി സംസാരിച്ചിരുന്നു. ആദി എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സുചിത്ര പൊതുവേദിയിൽ ആദ്യമായി സംസാരിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ മോഹൻലാലിന്റെ തുടക്കത്തിൽ തനിക്ക് സന്തോഷമുണ്ട് എന്നും മികച്ചതാണ് ഈ തീരുമാനം എന്ന് താൻ കരുതുന്നുവെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സുചിത്ര കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *