ആത്മാര്‍ത്ഥ പ്രണയം ഇടയ്ക്ക് വച്ച് പിരിഞ്ഞു… വിവാഹാലോചന വന്നതിന് പിന്നാലെ മുന്‍ കാമുകന്റെ വ്യാജ ആരോപണം… സ്വകാര്യ ചിത്രങ്ങളും അശ്ലീല പദപ്രയോഗവും…

ആതിര ജീവനൊടുക്കിയിട്ട് മൂന്നു നാൾ; അരുൺ ഒളിവിൽ തന്നെ, പൂട്ടാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ഇയാളെക്കുറിച്ചു ഇതുവരെ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു.കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് പ്രതി അരുൺ വിദ്യാധര (32) നെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. യുവതിയുടെ ആത്മഹത്യയിൽ കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയതോടെയാണ് പോലീസ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തിൻ്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ സ്വദേശിയായ വി എം ആതിര (26) ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം സംബന്ധിച്ചു പോലീസിൽ
പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയുടെ മരണം. കോട്ടയത്തെ ഐടി കമ്പനിയിൽ ജോലി
ചെയ്തിരുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു.
അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി
ബന്ധുക്കൾ പറഞ്ഞു.അടുത്തിടെ ആതിരയ്ക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ
സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.ഇനി ഒരു പെൺകുട്ടിക്കും സഹോദരിയുടെ സ്ഥിതി ഉണ്ടാകരുത്; സൈബർ ബുള്ളിയിങ്ങിലൂടെയുളള കൊലപാതകം; ആതിരയുടെ മരണത്തിൽ ആശിഷ് ദാസ് ഐഎഎസ്.പോലീസിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് ഇങ്ങനെ.ഈ ഫോട്ടോയിൽ കാണുന്ന കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരൻ മകൻ അരുൺ വിദ്യാധരൻ (32) എന്നയാൾ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ക്രൈം 642/2023 U/S 306 IPC and Sec 119 (b) of KP Act പ്രകാരമുള്ള കേസിലെ പ്രതിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണം.

പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പോലീസിന്റെ രണ്ടു സംഘങ്ങൾ തമിഴ്നാട്ടിൽ തുടരുകയാണ്. ഫോൺ സ്വിച്ച്‌ ഓഫ് ചെയ്യും മുമ്പു കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷൻ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തി.

@All rights reserved Typical Malayali.

EDIT

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *