എനിക്ക് സൂര്യയുടെ ഭാര്യ ആകാന്‍ ആഗ്രഹം ജ്യോതിക സമ്മതിക്കോ ആവോ മനസ്സ് തുറന്ന് അനുശ്രീ
മലയാള ചലച്ചിത്രനടിയാണ് അനുശ്രീ. 1990 ജൂലൈ 30ന് കെല്ലം ജില്ലയിലെ കമുകുംചേരിയില്‍ ജനിച്ചു. റിയാലിറ്റി ഷോയില്‍ നിന്നാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരന്, ആദി, റെഡ് വൈന്‍ തുടങ്ങിയവയാണ് പ്രധാന അഭിനയിച്ച ചിത്രങ്ങള്‍.നടൻ സൂര്യയെപ്പറ്റിയുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞു അനുശ്രീ. മുൻപും സൂര്യയോടുള്ള തന്റെ ഇഷ്ടത്തെപ്പറ്റി താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല സൂര്യയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ചും താരം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ വീണ്ടും സൂര്യയോടുള്ള തന്റെ അടങ്ങാത്ത ആരാധനയെപ്പറ്റി വ്യക്തമാക്കുകയാണ് താരം.
സൂര്യ എന്ന് പറഞ്ഞാല്‍ താൻ മരിക്കുമെന്നും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ അറിയാതെ ചാടി എഴുന്നേറ്റ് പോകുമെന്നും അനു പറയുന്നു. മാത്രമല്ല, അടുത്ത ജന്മത്തിൽ ജ്യോതിക ആകണം എന്നാണ് ആഗ്രഹം. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കെട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നുണ്ട്.എന്നെങ്കിലും അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ മാത്രമേ അദ്ദേഹത്തെ നേരിട്ട് കാണൂ എന്നൊരു വാശിയും എനിക്കുണ്ട്. കേരളത്തിൽ പല തവണ വന്നു പോയിട്ടും, കാണാനുള്ള അവസരം ഉണ്ടായിരുന്നു പക്ഷേ അദ്ദേഹം എന്നെ ഒരു ആർട്ടിസ്റ്റായി അംഗീകരിച്ചാൽ മതി ഫാൻ ആയി മാത്രം കാണണ്ട എന്നും എനിക്ക് ആഗ്രഹം ഉണ്ട്. ദൈവത്തോട് എന്നും ഞാന്‍ പ്രാര്ഥിക്കാറുണ്ട്. ഒന്നും കേള്‍ക്കുന്നില്ലെന്നും തമാശയായി താരം പറയുന്നു.
@All rights reserved Typical Malayali.
Leave a Comment