മകന്‍ ഗള്‍ഫില്‍ പോയതോടെ തനിനിറം പുറത്തെടുത്ത് മന്‍മഥന്‍..! ഒടുവില്‍ അനുപ്രിയയ്ക്ക് സംഭവിച്ചത്‌

അനുപ്രിയയുടെ മരണം; മനു ഗള്‍ഫില്‍ തന്നെ, അച്ഛനും അമ്മയും അറസ്റ്റില്‍.അരുവിക്കരയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃപിതാവും മാതാവും അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മദന്‍ ഭാര്യ വിജയ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ മനു വിദേശത്താണ്. കാച്ചാണഇ സ്വദേശി അനുപ്രിയയാണ് ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു അനുപ്രിയയുടെയും മനുവിന്റെയും വിവാഹം.നവവധുവിന്റെ മരണം ഭർതൃവീട്ടുകാർ അറസ്റ്റിൽ
അരുവിക്കരയില്‍ നവവധു ജീവനൊടുക്കി.ഭര്‍തൃപിതാവും മാതാവും അറസ്റ്റില്‍.ഭര്‍ത്താവ് മനു ഒന്നാം പ്രതി
തിരുവനന്തപുരം: അരുവിക്കര കാച്ചാണിയില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് മനുവിന്റെ മാതാപിതാക്കളായ കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മദന്‍ (78) ഭാര്യ വിജയ (71) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് മനുവാണ് കേസിലെ ഒന്നാം പ്രതി. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 11നാണ് അരുവിക്കര കാച്ചാണി സ്വദേശിനി 29കാരിയായ അനുപ്രിയയെ കിടപ്പ് മുറയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലേക്ക് പോയ അനുപ്രിയയെ വൈകിട്ടായിട്ടും കാണാതായതോടെ റൂം തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതിന് പിന്നാലയായിരുന്നു ആത്മഹത്യ. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മാനസിക സമര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുകളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അനുപ്രിയയുടെ റൂമില്‍ നിന്നും ഭര്‍ത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള ആറ് പേജ് കത്തും പോലീസ് കണ്ടെത്തിയിരുന്നു.
മനുവും അനുപ്രിയയുമായുള്ള വിവാഹം ആറ് മാസത്തിന് മുമ്പാണ് നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം മനു ഗള്‍ഫില്‍ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനുശേഷം ഗര്‍ഭം അലസിയതോടെ മനുവിന്റെ വീട്ടുകാര്‍ അനുവിനെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം മനുവിനോട് അറിയിച്ചപ്പോള്‍ ഭര്‍ത്താവും ഇതേ കാര്യം പറഞ്ഞ് തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്ന് യുവതി തന്റെ ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. അനുപ്രിയയെ ഭര്‍ത്താവ് മനു ഫോണിലൂടെ മാനസികമായി തളര്‍ത്തിയെന്ന് കത്തില്‍ എഴുതിയിരുന്നതായി സഹോദരി അഖില പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ആകെ ഒരു മാസം മാത്രമാണ് അനുപ്രിയ ഭര്‍ത്യവീട്ടില്‍ താമസിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി അനുപ്രിയ മാതാപിതാക്കള്‍ക്കൊപ്പം അരുവിക്കരയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *