ബോട്ടില്‍ കയറല്ലേ മക്കളെ എന്ന് പറഞ്ഞതല്ലേ..!! നഷ്ടമായത് 4 മക്കളുള്‍പെടെ കുടുംബത്തിലെ 11 പേരെ

താനൂരിൽ ബോട്ട് അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയും എത്തി. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി നേവി ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചിരുന്ന.ദുരന്ത സ്ഥലത്ത് തിരച്ചിലിനായി നേവി ഉദ്യോഗസ്ഥർ എത്തിയപ്പോൾ.മലപ്പുറം: താനൂരിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി ഒടുവിൽ ഇന്ത്യൻ നേവിയും എത്തി. രാവിലെ എട്ട് മണിയോടെയായിരുന്നു ഹെലികോപ്റ്ററിൽ നേവി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയത്. ഇന്നലെ രാത്രി തന്നെ നേവി ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ ബോട്ടുകൾ ആയതുകൊണ്ട് തന്നെ ബോട്ടിൽ അപകടസമയം (Kerala Houseboat Capsized) എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.

നിലവിൽ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. പത്തോളം പേർ താനൂരിലെയും പരിസരപ്രദേശത്തെയും വിവിധ ആശുപത്രികളിൽ ചികിത്സയിലുമുണ്ട്. ഈയൊരു സാഹചര്യത്തിൽ വെള്ളത്തിനടിയിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നേവിയെ എത്തിച്ച് അധികൃതർ തിരച്ചിൽ നടത്തുന്നത്. ഇവർക്ക് പുറമെ തൃശ്ശൂരിൽ നിന്ന് എത്തിയ ദേശീയ ദുരന്ത നിവാരണ സേന പ്രത്യേക പരിശീലനം ലഭിച്ച 12 പേർ അടങ്ങിയ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരും തിരച്ചിൽ നടത്തുന്നുണ്ട്.
പുഴയുടെ വിവിധ ഭാഗങ്ങളിലായി വെള്ളത്തിനടിയിലേക്ക് ഇറങ്ങിയാണ് ബോട്ട് ഉപയോഗിച്ച് ഇവർ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഏകദേശം 37 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിൽ 22 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ ആളുകൾ വെള്ളത്തിനടിയിൽ ഉണ്ട് എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.അതേസമയം ഉന്നത ഉദ്യോഗസ്ഥരും പ്രദേശവാസികളും പറയുന്നതുവരെ തിരച്ചിൽ തുടരാനാണ് ഇവരുടെ തീരുമാനം. നിലവിൽ സംസ്ഥാന മന്ത്രിമാർ എംഎൽഎമാർ ഉന്നത ഉദ്യോഗസ്ഥർ എല്ലാം തന്നെ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. നാല് ആശുപത്രികളിലായി പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ എത്തും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *