തന്റെ നെഞ്ചിൽ മയങ്ങുന്ന മക്കൾ ഇനി ഇല്ല – തന്റെ തണൽ ആയിരുന്ന ഭാര്യ ഇനി ഇല്ല – ശൂന്യമായ നിമിഷം
ഇന്നലെ വൈകിട്ട് മലയാളികളെ ഏറെ വേദനയിൽ ആഴ്ത്തിയാണ് താനൂരിലെ ബോട്ടപകടം എന്ന വാർത്ത പുറത്തുവന്നത്. ഇന്ന് രാവിലെ 22 പേർ മരിച്ചു എന്ന വാർത്ത സ്ഥിരീകരിച്ചപ്പോൾ കേരളമൊന്നാകെ കണ്ണീരണിഞ്ഞു. താനൂർ ഒട്ടുപുറം തൂവൽ തീരത്ത് വിനോദസഞ്ചാരത്തിനായി പോയ ബോട്ട് അപകടത്തിൽ പെടുമ്പോൾ സഞ്ചാരികളായി ഉണ്ടായിരുന്നത് 37 പേർ ആണെങ്കിൽ അതിൽ 22 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ ഒരു കുടുംബത്തിലെ 11 പേർ ഉണ്ടായിരുന്നു എന്നത് ആ കുടുംബത്തെ തകർക്കുന്ന ഒരു സംഭവമായിരുന്നു.ഇന്ന് അവരുടെ വീടിൻ്റെ മുറ്റത്ത് 11 മൃതദേഹങ്ങൾ അടുക്കി കിടത്തിയപ്പോൾ ഏതു വാക്കുകൾകൊണ്ട് അവരെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയായിരുന്നു ചുറ്റുംനിന്ന നാടും നാട്ടുകാരും എല്ലാം. ഒരുപോലെ എല്ലാവരുടെയും കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞൊഴുകി. സഹോദരന്മാരുടെ ഭാര്യമാരും അവരുടെ മക്കളുമെല്ലാം ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയിരിക്കുകയാണ്. പെരുന്നാളിൻ്റെ ആഘോഷത്തിനായി കൊച്ചു വീട്ടിൽ അവർ ഒത്തുകൂടിയപ്പോൾ അത് പിന്നീട് ഒരു കണ്ണീർ കയമാകുമെന്ന് അവർ അറിഞ്ഞിരുന്നില്ല. എല്ലാവരും വലിയ ആഘോഷത്തോടെ കൂടി ബോട്ടിലേക്ക് കയറാൻ പോകുമ്പോൾ പ്രത്യേകം സൈതലവി പറഞ്ഞു വിട്ടിരുന്നു. ആരും ബോട്ടിൽ കയറരുതേ എന്ന്.
എന്നാൽ അവരുടെ ആഗ്രഹപ്രകാരം അവർ ബോട്ടിൽ കയറി. പിന്നീട് ഒരു വിളി വന്നു, ആ വിളി കേട്ട് ഓടി അവരുടെ അരികിലേക്ക് എത്തുമ്പോൾ കണ്ടത് സ്വന്തം മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന കാഴ്ചയാണ്.ഈ ബാപ്പയ്ക്ക് ഇത് സഹിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു. എന്നാൽ അതിന് പിന്നാലെ പിന്നാലെ തൻ്റെ കുടുംബത്തിലെ ഓരോരുത്തരുടെയും മൃതദേഹങ്ങൾ കൊണ്ടുവരുന്ന കാഴ്ച കണ്ട് നടുങ്ങി നിൽക്കാൻ അല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല.ഇന്ന് വീടിൻ്റെ മുറ്റത്ത് ആ കൊച്ചു വീടിൻ്റെ മുറ്റത്ത് 11 മൃതദേഹങ്ങൾ അടുക്കികിടത്തിയപ്പോൾ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ സെയ്തലവിയുടെ കൂട്ടുകാർ വിതുമ്പുകയായിരുന്നു. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായ ഒരു മനുഷ്യൻ. ഇനി ആകെ അവശേഷിക്കുന്നത് ഉമ്മയും സഹോദരങ്ങളും മാത്രം. സഹോദരങ്ങളുടെ ഭാര്യമാരും മക്കളും എല്ലാം ഈ ലോകത്തുനിന്നും വിടപറഞ്ഞിരിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment