ചങ്കുപറിയുന്ന വേദന..!! ഗുരുവായൂരപ്പന് മുന്നില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ച് സുപ്രിയ..!! അഗ്നി പരീക്ഷയില്‍ വെന്തുരുകി താരകുടുംബം..!!
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികളെ തുടർന്ന് പിഴയായി 25 കോടി രൂപ അടച്ചെന്നതരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടനും നിർമാതാവുമായ പൃഥ്വിരാജ്. തനിക്കെതിരെ മറുനാടൻ മലയാളി യുട്യൂബ് ചാനൽ പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം ആരോപണങ്ങളെയും വാർത്തകളെയും അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ, തീർത്തും വസ്‌തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ളം വാർത്ത എന്നപേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. വിഷയത്തിൽ നിയമത്തിന്റെ ഏതറ്റംവരെ പോകാനും ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’ –- പൃഥ്വിരാജ് ഫെയ്‌സ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.വസ്‌തുതകൾ പരിശോധിച്ചേ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന അഭ്യർഥനയും നടൻ പങ്കുവച്ചു. വിദേശത്തുനിന്നുള്ള കള്ളപ്പണം ഉപയോഗിച്ച് ദേശവിരുദ്ധസ്വഭാവമുള്ള ‘പ്രൊപ്പഗാൻഡ’ സിനിമകൾ നിർമിക്കുന്നവർക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായും ഖത്തർ മാഫിയയാണ് പണം എത്തിക്കുന്നതെന്നും പൃഥ്വിരാജ് പണം അടച്ച് തലയൂരുകയാണെന്നുമാണ് മറുനാടൻ മലയാളി തട്ടിവിട്ടത്. മലയാളസിനിമയിൽ വിദേശ കള്ളപ്പണം, അഞ്ചു നിർമാതാക്കൾ നിരീക്ഷണത്തിൽ എന്ന തലക്കെട്ടോടെ മനോരമ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച വാർത്തയിൽ, പേരു പറയാതെ നടൻകൂടിയായ നിർമാതാവ് 25 കോടി പിഴ അടച്ചെന്ന് പറയുന്നുണ്ട്.
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്‌തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
@All rights reserved Typical Malayali.
Leave a Comment