വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ടു ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ദുബായിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ടു ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ദുബായിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ.പഞ്ചാബ് സ്വദേശിയായ രജീന്ദർ സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകി.ദുബായിൽ നിന്നും അമൃത്സറിലേക്ക് പോയ വിമാനത്തിൽ ആണ് സംഭവം നടന്നത്.ദുബായ്: വിമാനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. ദുബായിൽ നിന്നും അമൃത്സറിലേക്ക് പോയ വിമാനത്തിൽ വെച്ചാണ് സംഭവം നടന്നത്. പഞ്ചാബ് സ്വദേശിയായ രജീന്ദർ സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വിമാനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറി. ആദ്യം തർക്കത്തിൽ ഏർപ്പെട്ടു. അതിന് ശേഷം ആണ് ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. എയർഹോസ്റ്റസ് ഉടൻ ഇക്കാര്യം മറ്റു ജീവനക്കാരെ അറിയിച്ചു. ഇവർ അമൃത്സർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകി. വിമാനം ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ പോലീസ് എത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഐപിസി 354, 509, എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment