അമ്മയെ സ്‌നേഹിച്ചു മതിവരാത്ത മക്കള്‍.. ദുബായിലെ സര്‍വ്വ സൗഭാഗ്യങ്ങളും ഈ അമ്മയ്ക്ക് സ്വന്തം.. മുകേഷിന്റെ മക്കള്‍ക്ക് പ്രാണനാണ് സരിത..

സരിതയുടേതല്ല, എന്റെ രണ്ട് മക്കളിലും എന്റെ ചോരയാണ് കൂടുതല്‍; അത് മനസ്സിലായ സന്ദര്‍ഭത്തെ കുറിച്ച് മുകേഷ്.രണ്ട് ആണ്‍ മക്കളും ജനിച്ച ശേഷം മുകേഷിന് എപ്പോഴും ഉള്ള സംശയമായിരുന്നുവത്രെ, മക്കളില്‍ മലയാളിയായ എന്റെ ചോരയാണോ, അതോ തെലുങ്കുകാരിയായ അവരുടെ അമ്മ സരിതയുടെ ചോരയാണ് കൂടുതല്‍ എന്ന്. ചില പെരുമാറ്റങ്ങളും സ്വഭാവങ്ങളും കണ്ടതിന് ശേഷമാണ് ആ സംശയം കൂടി വന്നത്. എന്റെ തന്നെ ചോരയാണ് കൂടുതല്‍ എന്ന് തിരിച്ചറിഞ്ഞ ഒരു സംഭവം ഉണ്ടായി.നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ആളാണ് മുകേഷ് അതിനപ്പുറം ഇപ്പോഴൊരു മികച്ച വ്‌ളോഗര്‍ കൂടെ ആയി മാറുന്നുണ്ട്. അഭിനയിക്കാന്‍ വന്ന കാലം മുതലുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങളും ലൊക്കേഷന്‍ അനുഭവങ്ങളും സഹപ്രവര്‍ത്തകരെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ മുകേഷ് മനോഹരമായി സംസാരിക്കും. ഒരു കഥപോലെ മുകേഷ് പറയുന്നത് കേട്ടിരിയ്ക്കാനും സുഖമാണ്. മുകേഷ് സ്പീക്കിങ് എന്നാണ്
ഏറ്റവും ഒടുവില്‍ മുകേഷ് സ്പീക്കിങില്‍ നടന്‍ പങ്കുവച്ചത് മലയാളികളെ കുറിച്ചാണ്. ജീവിതത്തില്‍ നടന്ന ചില അനുഭവങ്ങലുടെ വെളിച്ചത്തില്‍ എങ്ങിനെയൊക്കെയാണ് മലയാളികള്‍ പെരുമാറുന്നത്, എന്താണ് മലയാളികളുടെ ശീലം എന്നതിനെ കുറിച്ച് എല്ലാം മുകേഷ് സംസാരിച്ചു. ആ കഥയിലേക്ക് മനപൂര്‍വ്വമോ അല്ലാതെയോ ആദ്യ ഭാര്യ സരിതയും മക്കള്‍ ശ്രവാണും തേജസും ഒക്കെ കഥാപാത്രങ്ങളായി വന്നു.
രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് കേരളത്തില്‍ തന്നെയുള്ള മലയാളികളും, രണ്ട് കേരളത്തിന് പുറത്തേക്ക് പോകുന്ന മലയാളികളും. കേരളത്തിലുള്ള മലയാളികളേ ആയിരിക്കില്ല കേരളത്തിന് പുറത്ത് എത്തിയാല്‍. കണ്ടതിനൊക്കെ അഭിപ്രായം പറയാനും, സമരം ചെയ്യാനും, പ്രതികരിക്കാനും ഒക്കെ നില്‍ക്കുന്നത് കേരളത്തിലുള്ള മലയാളികളാണ്. പ്രവാസികളായ മലയാളികള്‍ കേരളത്തിന് പുറത്ത് പോകുമ്പോള്‍ എക്‌സ്ട്രാ ഡീസന്റ് ആയിരിക്കുമെങ്കിലും കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തനി മലയാളി തന്നെയാവും എന്നാണ് മുകേഷിന്റെ കഥയിലെ സാരാംശം.ഒരിക്കല്‍ ഗള്‍ഫില്‍ മുകേഷ് ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ എല്ലാം ഗംഭീരമായി കഴിഞ്ഞു.

എല്ലാം അവസാനിച്ചു എന്ന് പറഞ്ഞിട്ടും കാണികള്‍ പിരിഞ്ഞ് പോകുന്നില്ല. അപ്പോഴാണ് സംഘാടകര്‍ പറയുന്നത് അവര്‍ ടിക്കറ്റ് എടുത്ത എല്ലാവരെയും കൊണ്ട് ഒരു കൂപ്പണ്‍ മുറിപ്പിച്ചിരുന്നു. അതില്‍ ഒരാള്‍ക്ക് സമ്മാനം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി കാത്തിരിയ്ക്കുകയാണ് എന്ന്. സംഭവം ശരിയാണ്, അതേ കൂപ്പണ്‍ പരിപാടിയ്ക്ക് വന്ന തങ്ങള്‍ എല്ലാവരെയും കൊണ്ടും മുറിപ്പിച്ചിരുന്നു.
പരിപാടി പെട്ടന്ന് തീര്‍ത്ത് പോകേണ്ടതിനാല്‍ മുകേഷ് തന്നെ ആ കൂപ്പണ്‍ കുലുക്കി എടുക്കാം എന്ന് പറഞ്ഞു. പക്ഷെ കുലുക്കിയെങ്കിലും തന്നെത്താന്‍ എടുക്കാന്‍ മടിയുള്ളത് കാരണം ആരെങ്കിലും കിട്ടുമോ എന്ന് നോക്കി. കൂടെ വന്ന മറ്റ് ആര്‍ട്ടിസ്റ്റുകള്‍ എല്ലാം കോസ്റ്റിയൂം മാറാനും മേക്കപ്പ് അഴിക്കാനും ഒക്കെ പോയിരിക്കുകയായിരുന്നു. സ്‌റ്റേജില്‍ അപ്പോള്‍ ഉണ്ടായിരുന്നത് ഭാര്യ സരിതയാണ്. സരിതയെ കൊണ്ട് തന്നെ എടുപ്പിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ കാണികള്‍ കൈയ്യടിച്ച് സമ്മതം അറിയിച്ചു.സരിത എടുത്ത കൂപ്പണില്‍ എഴുതിയിരുന്നത് സരിതയുടെ പേര് തന്നെയായിരുന്നു. അപ്പോഴും സദസ്സില്‍ നിറഞ്ഞ കൈയ്യടി. എല്ലാവരും അഭിനന്ദിച്ചു, സൂപ്പര്‍, ഫാബുലസ് എന്നൊക്കെ പറഞ്ഞു. ഇത് തന്നെ കേരളത്തിലായിരുന്നുവെങ്കില്‍ അതിലെന്തോ കള്ളക്കളിയുണ്ട് എന്ന് പറഞ്ഞ് അന്വേഷണത്തിന് വിടുമായിരുന്നു. പക്ഷെ കേരളത്തിന് പുറത്ത് ആയതിനാല്‍ മലയാളികള്‍ എക്‌സ്ട്രാ ഡീസന്റ് ആയി.ഒരു ചെറിയ കഥ കൂടെ വീഡിയോയില്‍ മുകേഷ് പറയുന്നുണ്ട്. രണ്ട് ആണ്‍ മക്കളും ജനിച്ച ശേഷം മുകേഷിന് എപ്പോഴും ഉള്ള സംശയമായിരുന്നുവത്രെ, മക്കളില്‍ മലയാളിയായ എന്റെ ചോരയാണോ, അതോ തെലുങ്കുകാരിയായ അവരുടെ അമ്മ സരിതയുടെ ചോരയാണ് കൂടുതല്‍ എന്ന്. ചില പെരുമാറ്റങ്ങളും സ്വഭാവങ്ങളും കണ്ടതിന് ശേഷമാണ് ആ സംശയം കൂടി വന്നത്. എന്റെ തന്നെ ചോരയാണ് കൂടുതല്‍ എന്ന് തിരിച്ചറിഞ്ഞ ഒരു സംഭവം ഉണ്ടായി.ചെറുപ്പത്തില്‍ മക്കള്‍ രണ്ട് പേരെയും കാറിലിരുത്തി ഞാന്‍ ഒരു യാത്ര പോകുകയായിരുന്നു. ഇടയ്ക്ക് വച്ച് ഇളയ ആള്‍ക്ക് വെള്ളം വേണം എന്ന് പറഞ്ഞു. അതും പെപ്‌സി തന്നെ വേണം. വാങ്ങി കൊടുത്ത്, വണ്ടി വീണ്ടും നീങ്ങി. ഒരുപാട് ദൂരം എത്തിയപ്പോഴാണ് ആ പെപ്‌സിയ്‌ക്കൊപ്പം ഒരെണ്ണം ഫ്രീ ഉണ്ട് എന്ന് പറഞ്ഞ് രണ്ട് പേരും ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തിരിച്ച് പോയി അത് വാങ്ങിക്കണം എന്ന് തന്നെ അവര്‍ വാശി പിടിച്ചു.പക്ഷെ ഫ്രീ കിട്ടുന്ന ആ പെപ്‌സിയെക്കാള്‍ നഷ്ടമാണ് അവിടെ വരെ ഓടിയെത്താനുള്ള എണ്ണയും സമയവും. അത് പറഞ്ഞിട്ടൊന്നും മക്കള്‍ക്ക് മനസ്സിലാവുന്നില്ല. എങ്ങിനെയെങ്കിലും ആ ഫ്രീ പെപ്‌സി കൂടെ വാങ്ങിയെ മതിയാവൂ. അത് കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്, അതെ മക്കള്‍ രണ്ട് പേരുടെയും ശരീരത്തില്‍ ഒഴുകുന്നത് മലയാളിയായ എന്റെ ചോര തന്നെയാണ് എന്ന് ഞാന്‍ ഉറപ്പിച്ചു- മുകേഷ് പറഞ്ഞ് അവസാനിപ്പിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *