നിറവയറുമായി സ്നേഹാ ശ്രീകുമാര്‍ കാത്തിരുന്ന വിശേഷ വാര്‍ത്ത
ആത്മാര്‍ത്ഥ സുഹൃത്ത് ചതിച്ചു, ലക്ഷങ്ങള്‍ പറ്റിക്കപ്പെട്ടു, ജയില്‍ ആകാഞ്ഞത് ഭാഗ്യം ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധത്തെ കുറിച്ച് സ്നേഹയും ശ്രീകുമാറും.നല്ല വണ്ടിയാണ് എന്ന് പറഞ്ഞ സാധനം ഒടുമ്പോള്‍ പെട്ടി ഓട്ടോറിക്ഷ പോലെയായിരുന്നു. ഒന്നര ലക്ഷത്തോളം ചെലവാക്കി അത് നന്നാക്കി എടുത്തു. പിന്നെ കുഴപ്പം ഒന്നുമില്ല, നല്ല രീതിയില്‍ ഓടുന്നുണ്ട്. അതിന്റെ ബുക്കും പേപ്പറും എല്ലാം ശരിയാക്കാനായി നിന്നപ്പോഴാണ് ചതിക്കപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നത്.ഉറ്റ സുഹൃത്ത് ആയത് കൊണ്ട് വിശ്വസിച്ച് പോയതാണ്
ലക്ഷങ്ങളാണ് ആ ബന്ധത്തില്‍ നഷ്ടപ്പെട്ടക്.ജയിലില്‍ ആവാതിരുന്നത് ഭാഗ്യം എന്ന് സ്നേഹ ശ്രീകുമാര്‍
ടെലിവിഷന്‍ ലോകത്തെ ഹാസ്യ ദമ്പതികള്‍ എന്ന് തന്നെ വിളിക്കാന്‍ പറ്റുന്ന ജോഡികളാണ് സ്നേഹ ശ്രീകുമാറും ശ്രീകുമാറും. ഇരുവരും സ്ക്രീനില്‍ വന്ന് നിന്ന് ഒന്ന് ചിരിത്താല്‍ തന്നെ പ്രേക്ഷകരോട് ചിരിച്ച് പോകും. എന്നാല്‍ ഇവരെ ചിരിച്ചുകൊണ്ട് പറ്റിക്കുവന്നരെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ. വിശ്വസിച്ചു പോയ ആത്മാര്‍ത്ഥ സുഹൃത്തില്‍ നിന്നും കിട്ടിയ എട്ടിന്റെ പണിയെ കുറിച്ച് സ്നേഹയും ശ്രീകുമാറും തുറന്ന് പറഞ്ഞത് ബിഹൈന്റ് വുഡില്‍ അശ്വതി ചെയ്യുന്ന ‘കളിയല്ല കല്യാണം’ എന്ന ഷോയില്‍ ആണ്.പറ്റിക്കാന്‍ എളുപ്പമാണോ എന്നായിരുന്നു ചോദ്യം, ശ്രീയെ പറ്റിക്കാന്‍ വളരെ പെട്ടന്ന് സാധിയ്ക്കും അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട് എന്ന് ഇരുവരും തുറന്ന് പറഞ്ഞു. അതിലൊരു കഥ മാത്രമാണ്, ബി എം ഡബ്ല്യു വാങ്ങി പറ്റിക്കപ്പെട്ടത്. അതും ചതിച്ചത് വിശ്വസിച്ചു പോയ ആത്മാര്‍ത്ഥ സുഹൃത്ത്. കഥ ഇപ്രകാരമാണ്,
ഒരു വലിയ വണ്ടി എടുക്കാം എന്ന് ആലോചിച്ച സമയത്ത് സ്നേഹയും ശ്രീകുമാറും കരുതി സെക്കന്‍ഹാന്റ് മതി എന്ന്. അക്കാര്യം ആലോചനയില്‍ ഇങ്ങനെ നില്ക്കുന്ന സമയത്ത് ആണ് ആത്മാര്‍ത്ഥ സുഹൃത്ത് ഒരു കാറിനെ കുറിച്ച് പറയുന്നത്. ‘എടാ ഒരു കാറുണ്ട്. വലിയ കുഴപ്പം ഒന്നുമില്ല, നീ അത് നോക്കിയിട്ട് എടുത്തോ’ എന്ന് പറഞ്ഞു. അങ്ങനെ വണ്ടി എടുത്ത് കൊണ്ട് വന്ന് നന്നാക്കി. അപ്പോഴേക്കും അയാള്‍ ദുബായിലേക്ക് പോകുകയും ചെയ്തു.നല്ല വണ്ടിയാണ് എന്ന് പറഞ്ഞ സാധനം ഒടുമ്പോള്‍ പെട്ടി ഓട്ടോറിക്ഷ പോലെയായിരുന്നു. ഒന്നര ലക്ഷത്തോളം ചെലവാക്കി അത് നന്നാക്കി എടുത്തു. പിന്നെ കുഴപ്പം ഒന്നുമില്ല, നല്ല രീതിയില്‍ ഓടുന്നുണ്ട്. അതിന്റെ ബുക്കും പേപ്പറും എല്ലാം ശരിയാക്കാനായി നിന്നപ്പോഴാണ് ചതിക്കപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നത്. ഡല്‍ഹിയില്‍ ബ്ലാക്ക് മാര്‍ക്കില്‍ കിടക്കുന്ന വണ്ടിയായിരുന്നു അത്. പിന്നെ വന്ന് പുള്ളിക്കാരന് ആ വണ്ടി എടുത്തുകൊണ്ട് പോയി.ചുരുക്കത്തില്‍ വണ്ടിയും പോയി പൈസയും പോയി എന്ന് തന്നെ പറഞ്ഞാല്‍ മതിയല്ലോ. ബ്ലാക്ക് മാര്‍ക്കില്‍ പെട്ട് അറസ്റ്റ് ചെയ്തി കൊണ്ടു പോകാതിരുന്നത് ഭാഗ്യം. അടുത്ത സുഹൃത്താണല്ലോ എന്ന വിശ്വാസ കൂടുതലില്‍ സംഭവിച്ചതാണ് എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment