ഞെട്ടിപ്പോകും …ബിഗ്ഗ് ബോസ്സ് താരങ്ങളുടെ കുട്ടിക്കാല ആൽബം കണ്ടാൽ
ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്.ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.
മലയാള ചലച്ചിത്ര നടൻ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക.
@All rights reserved Typical Malayali.
Leave a Comment