ഈശ്വരാ..! എന്താണീ കേള്‍ക്കുന്നേ..!! ഗര്‍ഭിണിയായ പിന്നാലെ യുവതി ചെയ്തത് കണ്ട് നിലവിളിച്ച് പെറ്റമ്മ..
വയറ്റിൽ ഒരു ജീവൻ തുടിക്കുമ്പോൾ റിസ്ക് എടുക്കുന്ന ഒരു പ്രവൃത്തിയും സ്ത്രീകൾ ചെയ്യാറില്ല.തൻ്റെ നോട്ട കുറവുകൊണ്ട് ഒന്നും സംഭവിക്കരുതേ എന്ന് കരുതി ശ്രദ്ധാലുവാകുന്ന ഗർഭിണികൾ ഒൻപതാം മാസവും തൻ്റെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊല്ലം പുനലൂരിൽ നിന്നും സങ്കടകരമായ വാർത്ത എത്തുകയാണ്. ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യയാണ് മരിച്ചത്. നാലു മാസം ഗർഭിണിയായ ശരണ്യ തൻ്റെ വയറ്റിൽ കുഞ്ഞിനെയും ചുമന്ന് മരണത്തിലേക്ക് പോയി എന്ന് ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാരും വീട്ടുകാരും എല്ലാം.23 വയസ്സുള്ള ശരണ്യ കഴിഞ്ഞദിവസം പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. ഗർഭിണിയായ മകൾക്ക് രാവിലെ ചായയുമായി എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതായി മനസ്സിലാക്കി.
തുടർന്ന് അടുത്ത താമസിക്കുന്നവരുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്നപ്പോൾ ശരണ്യ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നര വർഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്.അഖിലുമായുള്ള പിണക്കത്തെ തുടർന്ന് മൂന്നു ദിവസങ്ങൾക്കു മുൻപാണ് ശരണ്യ പുനലൂരിൽ ഉള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. ഗർഭിണിയായ മകളെ എത്തിയ സന്തോഷത്തിൽ പൊന്നുപോലെ സന്തോഷിക്കുകയായിരുന്നു മാതാപിതാക്കൾ. കൊച്ചിനെയും വയറ്റിലിട്ട് ഈ കടുംകൈ ചെയ്തല്ലോ മോളെ നീ എന്നു പറഞ്ഞു വിലപിക്കുന്ന പെറ്റമ്മയുടെ കണ്ണീർ എല്ലാവരെയും ദുഃഖത്തിലാഴ്ത്തുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
@All rights reserved Typical Malayali.
Leave a Comment