എന്റെ അച്ഛനെയും അമ്മയെയും വരെ തെറി വിളിച്ചു..ഒരു സര്‍ക്കാര്‍ ജോലി.. നൃത്ത പഠനം..!! പക്ഷെ.. ഭര്‍ത്താവ് ഒന്നിനും സമ്മതിച്ചില്ല..!! നവ്യയുടെ സ്വപ്നങ്ങള്‍ തകര്‍ന്നത് ഇങ്ങനെ
എന്റെ അച്ഛനെയും അമ്മയെയും വരെ തെറി വിളിച്ചു: ആ വ്യക്തി കാരണം ഞാനിപ്പോൾ കമന്റ്സ് നോക്കാറില്ല; നവ്യ പറയുന്നു.ചേട്ടന്റെ ബിസിനെസ്സ് കാര്യങ്ങളിൽ ഞാൻ ഇടപെടാൻ നിക്കാറില്ല. എന്റെ സിനിമ കാര്യങ്ങളിൽ ചേട്ടനും. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആ ഒരു ബഹുമാനം കൊടുക്കുന്നുണ്ട്- നവ്യ
ജാനകി ജാനെയിലെ ജാനകിയെ പോലെ എനിക്കും റിയൽ ലൈഫിലും പല കാര്യങ്ങൾക്കും തനിക്ക് പേടിയാണെന്ന് നടി നവ്യ നായർ. ആദ്യ രാത്രിയിൽ പോലും ലൈറ്റ് ഇടാതെ ഉറങ്ങാൻ ജാനകിയ്ക്ക് പേടിയാണ്. പ്രായം ആകുന്നത് അനുസരിച്ചു ഫോബിയാസ് മാറില്ല എന്നും നവ്യ പറയുന്നു. തനിക്കും പല കാര്യങ്ങളിലും ഇപ്പോഴും പേടിയാണ്. ഞാൻ ഭർത്താവിനും കുടുംബത്തിനും ഒപ്പം സ്നേക്ക് പാർക്കിൽ പോയിരുന്നു.എന്നാൽ ഞാൻ മാത്രം കയറിയില്ല. അത്രയും പേടിയാണ് പാമ്പിനെ. പാമ്പിനെ ശരിക്കും പേടിയാണ് എന്നും ഒരു അനുഭവകഥയും നവ്യ പങ്കിട്ടു.ഒരിക്കൽ നമ്മൾ ഒരു സ്റ്റാഫിന്റെ പിറന്നാൾ ആഘോഷത്തിന് പോയി. ഒരു കായലിന്റെ ഭാഗമാണ്. അങ്ങനെ ഒരു ആറുമണി സമയത്ത് ഞാൻ ഒന്ന് വാഷ് റൂമിൽ പോയി.അവിടേക്ക് ചെല്ലുന്നതും, ഒരു വാലിന്റെ അനക്കം. അലറിവിളിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി. കൂടെ ഉള്ള ആളുകൾ ചെന്ന് നോക്കുമ്പോൾ പാമ്പ് തന്നെ ആയിരുന്നു.- നവ്യ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. വിവാഹം കഴിഞ്ഞു ചെന്നപ്പോൾ നടത്തിയ കുക്കിങ് പരീക്ഷണത്തെക്കുറിച്ചും നവ്യ പറയുന്നുണ്ട്.
വെളിച്ചെണ്ണയിൽ നേരിട്ട് വെള്ളം ഒഴിച്ച കഥയാണ്താരം പങ്കിട്ടത് അന്നൊക്കെ പിന്നെ ഫുൾ റൊമാൻസ് ആണല്ലോ, അതുകൊണ്ട് ചേട്ടൻ ഒന്നും പറഞ്ഞില്ല, ഇന്ന് ആണെങ്കിൽ ചീത്ത കേട്ടേനെ എന്നും നവ്യ പറയുന്നുണ്ട്.ഇൻസ്റ്റയിൽ ഫോട്ടോ ഇടുന്നത് അല്ലാതെ കമന്റ്സ് ഒന്നും വായിക്കില്ല. വേണ്ട എന്ന് വച്ചതാണ്. ഒരിക്കൽ ഒരു ഷോ ചെയ്യുന്ന സമയത്താണ് അതിൽ ഒരു വ്യക്തി വന്നു. ആ ഷോയിൽ പ്ലാൻഡ് ആയി ചില കാര്യങ്ങൾ ചെയ്തു ഷോയുടെ ഭാഗമായിട്ടാണ്. ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ആ വ്യക്തി ആ സംഭവത്തെ വേറെ രീതിയിലേക്ക് മാറ്റി.അങ്ങനെ ഇഷ്യൂ ആയപ്പോഴേക്കും ആളുകൾ നെഗറ്റീവ് കമന്റ്സ് ഇടാൻ തുടങ്ങി. അത് എങ്ങനെയാണു എന്ന് പറഞ്ഞാൽ അച്ഛനെയും അമ്മയെയും കുട്ടിയേയും ഒക്കെ വച്ച് സംസാരിക്കാൻ തുടങ്ങി.ആ വിഷയം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇൻ കേസ് ഞാൻ കളിയാക്കിയത് തന്നെയാണ് എന്ന് കരുതിക്കൊള്ളൂ. നമ്മുടെ നാട്ടിൽ ആരാണ് പരസ്പരം കളിയാക്കാതെ ഉള്ളത്. നമ്മൾ എല്ലാവരും കളിയാക്കുന്നതും കളിയാക്കപ്പെടുന്നതും അങ്ങനെ ആണ്. ആ ഷോ തന്നെ അങ്ങനെ ആണ്. ഇപ്പോൾ ഒരു സൈക്കിളും കാറും കൂടി കൂട്ടിയിടിച്ചാൽ സൈക്കിളുകാരൻ ആണ് തെറ്റുകാരൻ എങ്കിലും വന്നത് ബെൻസിൽ ആണെങ്കിൽ ആയ വ്യക്തി ആകും തെറ്റുകാരൻ അത് പൊതുവില്‍ അങ്ങനെ ആണ്.ഒരുകൂട്ടം ആളുകൾ ആണ് എന്നെ അന്ന് അറ്റാക്ക് ചെയ്തത്. ഇവരോട് ഞാൻ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. ഞാൻ ആ കമന്റിന്റെ താഴെ പോയി എങ്ങനെ മറുപടി നൽകും. അത് എനിക്ക് പോസിബിൾ അല്ലല്ലോ. കാരണം എന്റെ അച്ഛനെയും അമ്മയെയും തെറിയാണ് വിളിക്കുന്നത്. പിന്നെ ഈ പറഞ്ഞ വ്യക്തി അയാളുടെ പബ്ലിസിറ്റിക്ക് വേണ്ടി പിന്നെയും ലൈവിൽ വന്നു. അഭിമുഖം കൊടുത്തു. അപ്പോൾ എനിക്ക് മനസിലായി ഞാൻ കണ്ട സിനിമ ലോകം അല്ലെന്ന്.
ഈ കോടിക്കണക്കിനു ആളുകളുടെ മെന്റാലിറ്റി മാറ്റാൻ ഒന്നും നമ്മൾക്ക് ആകില്ല. നമ്മൾക്ക് ആകെ ചെയ്യാൻ ആകുന്നതേ ഉള്ളൂ. അത് നോക്കാതെ ഇരിക്കുക എന്നത്. ഒരു ജീവിതം ആകുമ്പോൾ നമ്മൾക്ക് അബദ്ധങ്ങൾ ഉണ്ടാകാം. മനുഷ്യൻ അല്ലെ നമ്മൾ. അതുകൊണ്ടുതന്നെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും ഒരു ഡിസ്റ്റൻസ് എടുക്കുന്നു നവ്യ പറഞ്ഞു.സിനിമ മാറി എന്ന് പറയാൻ കാരണം അന്നൊന്നും കാരവൻ സിസ്റ്റം ഇല്ലായിരുന്നു, ഇന്ന് വന്നു അത് നല്ലതാണ്. പിന്നെ സ്ത്രീകളുടെ എണ്ണം സൈറ്റിൽ കൂടി. ഏറ്റവും വലിയ മാറ്റം സിനിമയിൽ പണ്ടൊന്നും ലഹരി ഉണ്ടായിരുന്നില്ല. ഇന്ന് നല്ലതുപോലെ കൂടി എന്ന് തോനുന്നു. നവ്യ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment