പിരിയേണ്ട ബന്ധം പിരിയണം.. വിമര്‍ശിക്കും എന്ന് അറിയാം എന്നാലും പറയാതെ വയ്യ, റിലേഷന്‍ഷിപ് ടോക്‌സിക് ആയാല്‍ വേര്‍പിരിയുന്നതാണ് നല്ലത്; എലിസബത്ത് തുറന്ന് പറയുന്നു

വിമര്‍ശിക്കും എന്ന് അറിയാം എന്നാലും പറയാതെ വയ്യ, റിലേഷന്‍ഷിപ് ടോക്‌സിക് ആയാല്‍ വേര്‍പിരിയുന്നതാണ് നല്ലത്; എലിസബത്ത് തുറന്ന് പറയുന്നു.സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താര പത്‌നിയാണ് എലിസബത്ത് ഉദയന്‍. ബാലയുമായുള്ള വിവാഹത്തിന് ശേഷം എലിസബത്ത് തന്റെ യൂട്യൂബില്‍ എന്ത് പങ്കുവച്ചാലും അത് വാര്‍ത്തയാണ്. പ്രത്യേകിച്ചും ഇപ്പോള്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് കഴിഞ്ഞ് ബാല തിരിച്ചെത്തിയതിന് ശേഷം എലിസബത്ത് എന്ത് പങ്കുവച്ചാലും അത് വാര്‍ത്തയാണ്.പ്രണയ ബന്ധത്തെ കുറിച്ചുള്ള അഭിപ്രായം.ബാലയുടെ രോഗ വിവരങ്ങളും തങ്ങളുടെ വിശേഷങ്ങളും പൊതു കാര്യങ്ങളും എല്ലാം എലിസബത്ത് വീഡിയോയിസൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രണയ ബന്ധത്തിലുള്ള തന്റെ അഭിപ്രായത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താര പത്‌നി. ഇത് എന്റെ അഭിപ്രായം മാത്രമാണ് എന്നും, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചരിയ്ക്കുന്നത്.

സിനിമയില്‍ കാണുന്ന പ്രണയം മനോഹരം.പ്രണയം- ഏറ്റവും മനോഹരമായ ഒരു ഫീലിങ്‌സ് ആണ്. സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാര്‍ക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും, ഞാനും അനാര്‍ക്കലി സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകള്‍ എല്ലാം എനിക്ക് കാണാപാഠവും ആണ്.എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങിനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. പിന്നെ പ്രണയിക്കുമ്പോള്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.
ടോക്‌സിക്കാവാം, അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയാവാം.നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം വന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ത്തകള്‍ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും
സമൂഹത്തെ ഭയന്ന് ബന്ധത്തില്‍ തുടര്‍ന്നേക്കാം. ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ നമുക്ക് സമയം എടുക്കും. അപ്പോഴേക്കും പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്‌സിക് റിലേഷന്‍ ഷിപ്പില്‍ തന്നെ തുടര്‍ന്നേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇല്ല.ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം.
പിരിയേണ്ട ബന്ധം പിരിയണം.ഒരു പ്രണയ ബന്ധത്തില്‍ നമ്മള്‍ ഏര്‍പ്പെടുമ്പോള്‍ ഒരുപാട് ഇന്‍വസ്റ്റുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ടാവും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *