ലിനി ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും, അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്; ലിനിയുടെ ഓർമ്മദിനത്തിൽ സജീഷ്

ലിനി ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും, അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്; ലിനിയുടെ ഓർമ്മദിനത്തിൽ സജീഷ്.നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിഭയും സജീഷും.കോഴിക്കോട്: നിപ വൈറസിനെതിരായ പോരാട്ടത്തിനിടെ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം. 2018 മെയ് 21നായിരുന്നു കേരളക്കരയെ ആകെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന് മുന്നിൽ ലിനി കീഴടങ്ങുന്നത്. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു സിസ്റ്റർക്ക് വൈറസ് ബാധയേൽക്കുന്നത്. മറണക്കിടക്കയിൽ ലിനി മക്കളെക്കുറിച്ച് ഭർത്താവായിരുന്ന സജീഷിന് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലാണ് സജീഷ് ലിനിയുടെ മക്കൾക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും.
ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ടെന്നാണ് ഓർമ്മദിനത്തിൽ സജീഷ് ലിനിയോടായി പറയുന്നത്. ‘ലിനി… നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല…. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌നിന്‍റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌. മെയ്‌ 21 വേർപാടിന്‍റെ ഓർമ്മദിനം’ ലിനിയുടെ ചിത്രത്തോടൊപ്പം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ലിനിയുടെ ഓർമ്മകൾക്കും അമ്മ മനസിനും മരണമില്ലെന്നാണ് സജീഷിന്‍റെ ഭാര്യ പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ലെന്നും പ്രതിഭയുടെ കുറിപ്പിലുണ്ട്. ലിനിയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും, താനും ലിനിയുടെ മക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും ചേർത്ത് ഉണ്ടാക്കിയ വീഡിയോ പങ്കുവെച്ചാണ് പ്രതിഭയുടെ അനുസ്മരണ കുറിപ്പ്. മക്കൾക്ക് സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ടെന്നും പ്രതിഭ പറയുന്നു.നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നതെന്നും പ്രതിഭ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. ‘ലിനി… നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌. കാവലായ്‌.കോഴിക്കോട്​ ചെമ്പനോട സ്വദേശിനിയായ ലിനി പേരാ​മ്പ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സായിരുന്നു. നിപ വൈറസ്​ ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിയിൽനിന്ന്​ പകർന്ന വൈറസാണ്​ ലിനിയുടെ ജീവനും നഷ്ടപ്പെടുത്തിയത്. 2018 മെയ്​ 21നായിരുന്നു ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേർപാട്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. പിഞ്ചോമനകളെ തനിച്ചാക്കിയ ലിനിയുടെ വേർപാട് നാടിന് നൊമ്പരമായിരുന്നു. സർക്കാർ പിന്നീട് സജീഷിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *