കേട്ടതൊന്നുമല്ല സത്യം! അച്ഛന്‍ പറഞ്ഞത് പച്ചക്കള്ളം! ഫുള്‍ എ പ്ലസ് നേടി ജീവനൊടുക്കിയതിന്റെ കാരണം ഇതാണ്..!!

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി പിതാവ്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി മികച്ച വിജയം രാഖിശീ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. ചിറയീന്‍കീഴ് സ്വദേശിയായ യുവാവ് രാഖിശ്രീയെ നിരന്തം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മകള്‍ ജീവനൊടുക്കിയതെന്നുമാണ് രാഖിശ്രീയുടെ പിതാവിന്റെ ആരോപണം.എന്നാൽ യുവാവ് നിരപരാധിയാണെന്നാണ് യുവാവിന്റെ വീട്ടുകാർ പറയുന്നത് .അർജുൻ ഇപ്പോൾ മിസ്സിംഗ് ആണ് .

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ. രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന് പിതാവ് ആരോപിച്ചു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.സ്കൂളിലെ നൈപുണ്യം എന്ന ഒരു പരിപാടിയുടെ ഭാഗമായാണ് ചിറയിൻകീഴ് സ്വദേശിയായ യുവാവും രാഖിശ്രീയും കണ്ടുമുട്ടുന്നത്. പിന്നീട് ഇയാൾ ഗൾഫിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ ഒരു മൊബൈൽ ഫോൺ രാഖിക്ക് നൽകി. അത് പിന്നീട് അമ്മ കണ്ടെടുക്കുകയും രാഖിയുടെ അച്ഛൻ ഈ മൊബൈൽ ഫോൺ യുവാവിന്റെ വീട്ടിലെത്തി തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇനി ഇത്തരത്തിൽ ഒന്നും ഉണ്ടാകില്ല എന്നും കേസിന്റെ വഴിക്ക് പോകരുതെന്നും യുവാവിന്റെ അച്ഛൻ രാഖിയുടെ അച്ഛനോട് പറഞ്ഞു. എന്നാൽ ഒരാഴ്ച മുമ്പ് ഇയാൾ ഗൾഫിൽ നിന്ന് തിരികെ എത്തുകയും പ്ലസ് ടു പരിശീലനത്തിനായി ട്യൂഷൻ ക്ലാസ്സിൽ പോവുകയായിരുന്ന രാഖിയെ വീണ്ടും കാണുകയും തന്നോടൊപ്പം ജീവിക്കണം അല്ലെങ്കിൽ അവസാനിപ്പിച്ചു കളയും എന്ന ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ആരോപണം.ഇതോടെ കുടുംബം കേസിന്റെ വഴിക്ക് നീങ്ങാൻ തയ്യാറായി. എന്നാൽ രാഖി അത് വിലയ്ക്കുകയും തന്റെ എസ്എസ്എൽസി റിസൾട്ട് വന്നതിനുശേഷം മാത്രം മതിയെന്നും പറഞ്ഞു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് രാഖിയെ ചിറയിൻകീഴിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന രാഖിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ മാർക്ക് ഡസ്റ്റ്ബിൻ എന്ന ഒരു പ്രോജക്ട് നൽകി അംഗീകാരം കരസ്ഥമാക്കി. എല്ലാവരോടും സൗമ്യപ്രകൃതയായ രാഖിയുടെ വിയോഗത്തിൽ വിദ്യാലയവും നാടും ഒന്നടങ്കം തേങ്ങുകയാണ്. തന്റെ മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പിതാവിന്റെ ആവശ്യം.കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ രാഖിശ്രീയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസോടെ മികച്ച വിജയം നേടിയിരുന്നു രാഖിശ്രീ. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണ് രാഖിശ്രീ മടങ്ങിയത്. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *