കാസര്ഗോഡ് 10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചു അഞ്ചാം മാസം ഭാര്യ ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടി
വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വിവാഹിതയായതിനു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ താരതമ്യെനെ വർധിച്ചു വരികയാണ് ചെയ്യുന്നത്. അത്തരത്തിൽ കാസർഗോഡ് നിന്നും ഒരു വാർത്തയാണ് പുറത്തു വരുന്നത്. നീലേശ്വരത്ത് അഞ്ചുമാസം മുൻപ് വിവാഹിതയായ 23 ക്കാരി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി എന്ന വാർത്തയാണ് പുറത്തു വരുന്നത്.ഭാര്യയെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതി അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടത്തി. അങ്ങനെയാണ് യുവതി ഒളിച്ചോടി പോയതായി കണ്ടെത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു യുവതിയും നീലേശ്വരം സ്വദേശിയായ യുവാവ് 5 മാസം മുൻപ് വിവാഹിതരാകുന്നത്. ഇരുവരും കളിക്കൂട്ടുകാരായിരുന്നു. ഈ ബന്ധം പിന്നീട് പ്രണയമാവുകയും ഇവരുടെ വീട്ടുകാരുടെ സമ്മതപ്രകാരം തന്നെ വിവാഹിതരാവുകയുമായിരുന്നു. ഒരു വർഷം മുൻപ് വിവാഹനിശ്ചയവും നടന്നു.
5 മാസം മുൻപാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ പോയി വരാം എന്ന് പറഞ്ഞ് യുവതി വീട്ടിലെത്തിയില്ല. തുടർന്ന് യുവതി പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ ഒക്കെ തന്നെ ബന്ധുക്കൾ അന്വേഷിച്ചു. എന്നാൽ യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് യുവതിയെ കാണാതായതോടെ ഭർത്താവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു ചെയ്തത്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി കാണുന്നത്.
ഹോസ്ദുർഗ്ഗ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ യുവതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഭാര്യ ഒളിച്ചോടിയതാണെന്ന് വ്യക്തമായതിനുശേഷം ഭർത്താവും കുടുംബവും സുഹൃത്തുക്കളും ചേർന്ന് പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളോട് ഇത്തരം സമീപനം തന്നെയാണ് വേണ്ടത് എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. കാരണം ഇത്തരക്കാർ യാതൊരുവിധത്തിലുള്ള സഹതാപവും അർഹിക്കുന്നില്ല എന്നത് തന്നെയാണ്.
എന്തെങ്കിലും കാരണം കൊണ്ട് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നുവെങ്കിൽ ഇവർക്ക് അത് പറയാമായിരുന്നല്ലോന്നും എന്തിനാണ് അവരത് മറച്ചതെന്നും ആണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. ഒരു കുടുംബത്തെ മുഴുവൻ വേദനയിലേക്കും നിരാശയിലേക്കും തള്ളിയിട്ടു കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ ഇവർക്ക് എങ്ങനെ തോന്നിയെന്നും ചിലർ ചോദിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇവരവരുടെ ഭർത്താവായ വ്യക്തിയെ വിവാഹം കഴിക്കുന്നത്. എന്നാൽ അഞ്ചു മാസങ്ങൾ കൊണ്ട് ആ പ്രണയം അവസാനിപ്പിച്ച് ഇവർ മറ്റൊരാൾക്കൊപ്പം പോകുന്നു. അങ്ങനെയുള്ള ഒരു വ്യക്തി പ്രണയത്തിന് എന്ത് മൂല്യമാണ് നൽകുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment