രണ്ടു ഭാര്യമാര്‍ 14 മക്കള്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ ബാപ്പയുടെ കഥ

മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരില്‍ ഒരാളായിരുന്നു ബാബു ഷഹിര്‍ . അച്ഛന് സിനിമയുമായുള്ള ബന്ധമാണ് സൗബിന്‍ ഷഹീറിനെ സിനിമ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്. ഫാസിലിന്റെ കൂടെ പ്രവൃത്തിച്ച അച്ഛനൊപ്പം ലൊക്കേഷനില്‍ പോയി സൗബിനും സംവിധായകന്‍ ആകണം എന്നായിരുന്നു ആഗ്രഹം
മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരില്‍ ഒരാളായിരുന്നു ബാബു ഷഹിര്‍ . അച്ഛന് സിനിമയുമായുള്ള ബന്ധമാണ് സൗബിന്‍ ഷഹീറിനെ സിനിമ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്. ഫാസിലിന്റെ കൂടെ പ്രവൃത്തിച്ച അച്ഛനൊപ്പം ലൊക്കേഷനില്‍ പോയി സൗബിനും സംവിധായകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. അവിചാരിതമായിട്ടാണ് അഭിനയിക്കാനുള്ള അവസരം കിട്ടിയത്. പിന്നെ വിട്ടു നില്‍ക്കാന്‍ സാധിച്ചില്ല. ഇടയില്‍ ഒരു സിനിമ ചെയ്ത് മഹാ വിജയമാക്കി തന്റെ സംവിധാന മോഹം പൂര്‍ത്തിയാക്കിയ സൗബിന്റെ ഏറ്റവും പുതിയ ചിത്രമാണ് മ്യാവു. സിനിമ കണ്ട് സൗബിന്റെ ഉപ്പ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.സൗബിന്‍ ഷഹീറിനെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മ്യാവു. ദുബായില്‍ സെറ്റില്‍ഡ് ആയ ദസ്തഗീറിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം. സൗബിന്‍ കഥയില്‍ ജീവിയ്ക്കുകയായിരുന്നു എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

​ഔസേപ്പച്ചന്റെ പോസ്റ്റ്.മ്യാവു എന്ന സിനിമ കുടുംബത്തിനൊപ്പം പോയിരുന്ന് കണ്ടതിന് ശേഷം, ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ എത്തിയിരുന്നു. കൊട്ടും ആഘോഷങ്ങളും ഒന്നും ഇല്ലാതെ വന്ന നല്ല സിനിമ. കുടുംബത്തിനൊപ്പം പോയി തീര്‍ച്ചയായും കാണണം. ലാല്‍ ജോസ് പ്രതീക്ഷ തെറ്റിച്ചില്ല. സൗബിന്റെ മികച്ച പ്രകടനം എന്നൊക്കെയാണ് ഔസേപ്പച്ചന്റെ വാക്കുകള്‍.
​കമന്റ് ബോക്‌സില്‍ സൗബിന്റെ ഉപ്പ.ഔസേപ്പച്ചന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായം പറഞ്ഞവരുടെ കൂട്ടത്തില്‍ ഒരാള്‍ സൗബിന്‍ ഷഹീറിന്റെ ഉപ്പ ബാബു ഷഹീര്‍ ആണ്. ഞാനും ഈ സിനിമ കണ്ടു. മകന്‍ ആയതുകൊണ്ട് പറയുകയല്ല. അവന്‍ എന്റെ കണ്ണ് നനയിച്ചു. അതിന് അവസരം കൊടുത്ത ലാലുവിനും ഇഖ്ബാല്‍ കുറ്റിപ്പുറത്തിനും നന്ദി. ഒരുപാട്. ഒരുപാട്” എന്നാണ് ബാബു ഷഹീറിന്റെ കമന്റ്.​ലാല്‍ ജോസും ഇഖ്ബാല്‍ കുറ്റിപ്പുറവും.അറബിക്കഥ, ഡയമണ്ട് നക്ലൈസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസിന് വേണ്ടി ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ നാലാമത്തെ സിനിമയാണ് മ്യാവു. അറബിക്കഥ, ഡയമണ്ട് നക്ലൈസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസി ജീവിതത്തെ കുറിച്ച് ലാല്‍ ജോസ് പറയുന്ന മൂന്നാമത്തെ സിനിമയും. പൂര്‍ണണായും ദുബായില്‍ ചിത്രീകരിച്ച സിനിമയാണ് മ്യാവു.
​ക്രിസ്മസ് റിലീസുകള്‍ക്കിടയില്‍.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഉത്സവകാലം മലയാള സിനിമ ആഘോഷമാക്കുന്നത്. ഒടിടിയിലും തിയേറ്ററുകളിലുടെയും വന്‍ പ്രതീക്ഷയോടെ വന്നത് അഞ്ചോളം സിനിമകളാണ്. തിയേറ്ററില്‍ റിലീസ് ചെയ്ത കുഞ്ഞെല്‍ദോ, അജഗജാന്തരം എന്നീ രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ഒടിടിയില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിനിടയില്‍ യാതൊരു തര ഹൈപ്പും ഇല്ലാതെയാണ് മ്യാവുവും തിയേറ്ററില്‍ റിലീസ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *