ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികള്‍, ആദില്‍മോന് മുന്നില്‍ പോലീസും സല്യൂട്ടടിച്ചു..
പലരും തങ്ങളുടെ പിറന്നാൾ പല രീതിയിൽ ആഘോഷിക്കാറുണ്ട്.പല ആഘോഷവും സമൂഹത്തിനു ശല്യം ആയി മാറുകയാണ് ചെയ്യാറ്.എന്നാൽ വളരെ വേറിട്ട രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ച ഒരു യുവാവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തിരൂർ സ്വദേശി ആദിൽ ഷാ എന്ന യുവാവാണ് വ്യത്യസ്തമായ രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ചത്.എന്നാൽ സംഭവം പോലീസ് പൊക്കിയതോടെ ആ യുവാവിന് അഭിനന്ദന പ്രവാഹമാണ് കിട്ടിയത്.ശനിയാഴ്ച ആയിരുന്നു ആദിൽ ഷാ യുടെ പിറന്നാൾ.രാത്രി ആരും അറിയാതെ ആരോരും ഇല്ലാത്തവർക്ക് ഭക്ഷണം വിളമ്പിയാണ് തന്റെ സന്തോഷം ആദിൽ പങ്കിട്ടത്.ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന വീട് ഇല്ലാത്തവർക്ക് തന്റെ രണ്ടു കൂട്ടുകാരുടെ സഹായത്തോടെ ബിരിയാണി നല്കുകയായിരുന്നു ആദിൽ.അൻപത് പേർക്കാണ് ഇത് നൽകിയത്.ഈ സമയത്തു രാത്രി ഡൂട്ടി ഭാഗം ആയി തിരൂർ എസ് ഐ ജലീൽ കറുത്തേടത് ബസ് സ്റ്റാൻഡിൽ എത്തി.പൊതി വിതരണം കണ്ടു കാര്യം അന്വേഷിച്ചു.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ഇന്നു രാത്രി പോലീസിൻ്റെ രാത്രി കാല പട്രോളിങ് ഡ്യൂട്ടി യില് തിരൂർ പോലീസ് സ്റ്റേഷനിലെ ബസ്സ്റ്റാൻഡ് പരിസരത്ത് പരിശോധന നടത്തുന്ന സമയം….
നാലു കുട്ടികൾ ഒരു പെട്ടിയുമായി നടന്നു ബസ് സ്റ്റാൻഡ് പരിസരത്തുള്ള ബസ്സ് സ്റ്റാൻഡ് പരസരം വീടായി കാണുന്ന തെരുവുകളിൽ ഉറങ്ങുന്ന ആളുകൾക്ക് ഓരോ പാക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നു……
ഞാൻ അവരുടെ അടുത്ത് ചെന്നു എന്താണ് പരിപാടി…. ആരാണ് സ്പോൺസർ ചെയ്തത്….വല്ല പാർട്ടി, സംഘടന പ്രവർത്തകറ് ആണോ എന്നു ചോദിച്ചതിൽ…. അല്ല… എൻ്റെ Birth day ആണ്…എനിക്ക് ഒരു ചെറിയ ജോലിയുണ്ട്..അതിൽനിന്നും ആദ്യ ശമ്പളവും കിട്ടി …രണ്ടിൻ്റെയും സന്തോഷതതിലാ ഞാൻ ഇക്കാര്യം തീരുമാനിച്ചത്….50 പാക്കറ്റ് ബിരിയാണി കൂട്ടുകാരുടെ സഹായത്തോടെ പാവങ്ങൾക്ക് ഒരു നേരം എങ്കിലും നൽകാൻ തോന്നിയ ആ സന്മനസ്സ്……സർവീസിൽ പല Birth day party കളും കണ്ടിട്ടുണ്ട്…മദ്യവും…. മറ്റു ലഹരികളും ഉൾപ്പെട്ട Birth day party കൾ….സുഹൃത്തുക്കളെ ലഹരി യിലേക്ക് കൈ പിടിച്ച് കൊണ്ടുവരുന്ന B party കൾ……അതെ ആദിൽ ഷാ തിരൂർ …നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരു വലിയ Big Salute…കൂടെ നിങ്ങളുടെ രക്ഷി തക്കൾക്കും അധ്യാപകർക്കും…. സുഹൃത്തുക്കൾ ക്കും….
എല്ലാ നന്മകളും ഉണ്ടാകട്ടെ
@All rights reserved Typical Malayali.
Leave a Comment