സൗഹൃദം പുതുക്കുവാന്‍ 35 വർഷത്തിനുശേഷം പത്താം ക്ലാസിൽ പഠിച്ചവർ ഒത്തുചേർന്നു സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ 50കാരി ഒളിച്ചോടി
കരിമണ്ണൂർ: സൗഹൃദം പുതുക്കാൻ 35 വർഷത്തിനുശേഷം പത്താം ക്ലാസിൽ പഠിച്ചവർ ഒത്തുചേർന്നപ്പോൾ ഇത്തരത്തിൽ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുവയസുകാരി കാമുകനൊപ്പം ഒളിച്ചോടി.ഇടുക്കി കരിമണ്ണൂർ കോട്ടക്കവല നിവാസിയായ അമ്പതുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയാണ് പഴയ കാമുകന്റെ കൂടെ നാടുവിട്ടത്. ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂവാറ്റുപുഴയിൽ വച്ച് നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടി ബന്ധം പുതുക്കിയത്.
തുടർന്ന് മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോവുകയായിരുന്നു. നാലു ദിവസം മുമ്പാണ് കോട്ടക്കവലയിൽനിന്നു വീട്ടമ്മയെ കാണാതാകുന്നത്. ഇവരുടെ സഹപാഠിയായ പുരുഷനെ കാണാനില്ലെന്ന് ഭാര്യ മൂവാറ്റുപുഴ പോലീസിലും കോട്ടക്കവല സ്വദേശിനിയെ കാണ്മാനില്ലെന്നു ഭർത്താവ് കരിമണ്ണൂർ പോലീസിലും പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിൽ എത്തിയിരുന്നതായി വിവരം ലഭിച്ചത്. പിന്നീട് മൂവാറ്റുപുഴ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇവർ ശനിയാഴ്ച സ്റ്റേഷനിൽ ഹാജരായി. പോലീസ് ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.
@All rights reserved Typical Malayali.
Leave a Comment