17 കാരിയായ ആൻ മരിയക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ കേരളക്കര

പതിനേഴ് വയസ്സ് ഉള്ള പെൺകുട്ടിക്ക് ഹൃദയാഘാതം.പിന്നീട് നടന്നത് കേരളം കണ്ടൊരു വലിയ ഒരു ദൗത്യത്തിന്റെ പൂർത്തീകരണം ആയിരുന്നു.പതിനേഴ് വയസ്സ് ഉള്ള ആന്മരിയയെ വഹിച്ചു കൊണ്ടുള്ള ആംബുലസിനെ വഴിയൊരുക്കി നാടൊപ്പം നിന്നപ്പോൾ ആംബുലൻസ് രണ്ടു മണിക്കൂർ 29 മിനിട്ടു കൊണ്ട് കട്ടപ്പനയിൽ നിന്ന് കൊച്ചി അമ്യത ഹോസ്പിറ്റലിൽ എത്തി.പതിനേഴ് വയസ്സ് ഉള്ള ആന്മരിയക്ക് രാവിലെയാണ് ഹൃദയ ഘാതം വന്നത്.ഉടനെ അടിയന്തിര ചികിത്സ നൽകാൻ എത്രെയും വേഗം കൊച്ചി അമ്യത ഹോസ്പിറ്റലിൽ എത്തിക്കാൻ ആയി ഗതാഗതം ക്രമീകരിച്ചു കൊണ്ട് വഴിയൊരുക്കാൻ പോലീസ് തയ്യാറായി.

ആംബുലൻസ് പോവാൻ വഴി ഒരുക്കി സഹകരിക്കണം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർത്ഥിച്ചു.തുടർന്ന് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് പുറപ്പെട്ടു.നാട്ടുകാർ ഒരേ മനസോടെ വണ്ടി ഒതുക്കി കൊണ്ട് വഴി ഒരുക്കിയതോടെ 133 കിലോ മീറ്റർ രണ്ടു മണിക്കൂർ കൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞു.സാധാരണ നാല് മണിക്കൂറിൽ അധികം സമയം വേണ്ടി വരുന്ന ദൂരമാണ് രണ്ടര മണിക്കൂർ കൊണ്ട് താണ്ടാൻ കഴിഞ്ഞത്.അതെ സമയം ആന്മരിയയുടെ നില അതീവ ഗുരുതരം ആയി തുടരുന്നതായി ഹോസ്പിറ്റൽ അധിക്യതർ അറിയിച്ചു.അമ്യത ഹോസ്പിറ്റലിലെ ഹൃദയ രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേത്യത്വത്തിൽ ഉള്ള വിദഗ്ധ സംഘമാണ് ചികിൽസിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *