സ്‌കൂള്‍ തുറക്കാന്‍ കാത്തിരുന്ന സഞ്ജയ് കുട്ടന്‍.. പക്ഷേ ദൈവവിധി കണ്ടോ? നടുങ്ങി ഒരു നാട്
കഴിഞ്ഞ ദിവസം കേരളത്തിലെ കുരുന്നുകൾ എല്ലാം പ്രവേശന ഉത്സവം ആഘോഷം ആക്കിയതാണ്.രണ്ടു മാസത്തെ വേനൽ അവധി കഴിഞ്ഞു സ്‌കൂളിലേക്ക് ഒത്തിരി സന്തോഷത്തോടെ പുതിയ ബാഗും ബുക്കുമായി കുട്ടികൾ തിരിച്ചെത്തുമ്പോൾ നിലവിളി ഉയരുകയാണ് കൊട്ടരക്കരയിൽ നിന്നും.കാരണം പുത്തൻ ബാഗും പാത്രവും എല്ലാം ആയി സ്‌കൂളിൽ പോകാൻ കൊതിച്ചിരുന്ന ഒരു പൊന്നു മോൻ ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാൽ ഇന്നലെ അവനു ദാരുണ അന്ത്യം സംഭവിച്ചിരിക്കുകയാണ്.കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവണ്മെന്റ് സ്‌കൂളിലെ നാലാം ക്‌ളാസിൽ പഠിക്കുന്ന സൻജയ് എന്ന പത്തു വയസുകാരനാണ് മരിച്ചത്.ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്റേയും പ്രീതയുടെയും മകൻ ആയിരുന്നു.
സ്‌കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകവും എല്ലാം വാങ്ങി വെച്ച് അതീവ സന്തോഷത്തിൽ ആയിരുന്നു.എന്നാൽ പിന്നാലെ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യമാണ്.കഴിഞ്ഞ ദിവസം മുതൽ പനി ബാധിച്ചു കുട്ടി അവശന നിലയിൽ ആയിരുന്നു.എന്നാൽ അച്ഛൻ സന്തോഷ് ജോലിക്ക് പോയത് കൊണ്ട് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല.കുട്ടിയുടെ ‘അമ്മ സന്തോഷിനെ വിളിച്ചു കുഞ്ഞിന് പനി ആണെന്ന് അറിയിച്ചിരുന്നു.സന്തോഷ് കുട്ടിക്ക് കഞ്ഞി വെള്ളവും നാരങ്ങാ വെള്ളവും നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രീത ഇവയെല്ലാം നൽകി എങ്കിലും കഴിച്ചവ എല്ലാം കുട്ടി ഛർദിച്ചു.തുടർച്ച ആയി ശർദിച്ചു കുട്ടി അവശന നിലയിൽ ആയി.വൈകീട്ട് സന്തോഷ് വന്ന ശേഷം കുട്ടിയെ ഓട്ടോ വിളിച്ചു പ്രീതയുടെ വീട്ടിൽ കൊണ്ട് പോയി.അവിടെ നിന്ന് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.ഈ സമയത്തു കുട്ടി സംസാരിച്ചിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്.ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.പനി ബാധിച്ചാണോ കുട്ടി മരിച്ചത് എന്നുള്ള അന്വേഷണം നടത്തും എന്ന് പോലീസ് അറിയിച്ചു.
@All rights reserved Typical Malayali.
Leave a Comment