എന്റെ നീളവും വീതിയും അളക്കാൻ നിൽക്കണ്ട! ബോഡി ഷെയ്മിങ് നടത്തിയ ആൾക്ക് മറുപടിയുമായി ഭാഗ്യ സുരേഷ്

എന്റെ നീളവും വീതിയും അളക്കാൻ നിൽക്കണ്ട! ബോഡി ഷെയ്മിങ് നടത്തിയ ആൾക്ക് മറുപടിയുമായി ഭാഗ്യ സുരേഷ്.മക്കൾക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വരുന്നതാണ് നല്ലത് എന്ന് ആണ് തന്റെ ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. മക്കൾ എപ്പോഴും അവരുടെ കഴിവിലൂടെ ആയിരിക്കണം മുന്നോട്ട് വരേണ്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്റെ നീളവും വീതിയും അളക്കാൻ നിൽക്കണ്ട.സുരേഷ് ഗോപി എന്ന താരത്തോട് എന്നും മലയാളി പ്രേക്ഷകർ ഒരു പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്നുണ്ട്. അഭിപ്രായ പ്രകടനം കൊണ്ടും രാഷ്ട്രീയ വിയോജിപ്പുകൾ കൊണ്ടും വിമർശനങ്ങൾ ഒരുപാട് ഏറ്റുവാങ്ങാറുണ്ട് എങ്കിലും സുരേഷ് ഗോപി എന്ന നടനെ എല്ലാവര്ക്കും ഇഷ്ടമാണ് എന്നതാണ് വസ്തുത. അഭിമുഖങ്ങളിലും പൊതുവേദികളിലും കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഒരാളാണ് സുരേഷ് ഗോപി. സിനിമയ്ക്കും രാഷ്ട്രീയത്തിനും പൊതുസേവനങ്ങൾക്കും സമയം നീക്കി വയ്ക്കുമെങ്കിലും അതിലും കൂടുതൽ തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം എന്നും അദ്ദേഹം പറയാറുള്ളതാണ്. അച്ഛനെപ്പോലെ താരമാണ് മൂത്ത മകൻ ഗോകുൽ സുരേഷ് എങ്കിലും ഭാര്യ രാധികയും മക്കളായ ഭാവ്‌നിയും ഭാഗ്യയും മാധവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായവർ തന്നെയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ ഭാഗ്യ സുരേഷ് തനറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കുറച്ചു ദിസങ്ങൾക്ക് മുൻപാണ് തന്റെ ഗ്രാജുവേഷൻ സെറിമണിയുടെ വിശേഷങ്ങളും ചിത്രങ്ങളും ഭാഗ്യ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്. കേരള സാരിയിൽ അതീവ സുന്ദരിയായി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഭാഗ്യയുടെ പോസ്റ്റ് സമൂഹ മാധ്യങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിനു താഴെ ബോഡിഷെയ്‌മിങ് നടത്തുന്ന രീതിയിൽ സംസാരിച്ച വ്യക്തിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാഗ്യ.

“അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലത്. സാരി എപ്പോഴും മെലിഞ്ഞ ആളുകൾക്ക് ആണ് ചേരുന്നത്. വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി.അതുകൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ടോപ്പും പോലെയുള്ളവ ആയിരിക്കും ചേരുന്നത്. അത് നിങ്ങളെ കൂടുതൽ സ്‌മാർട്ടാക്കും” എന്നാണ് ഒരാൾക്കു ഭാഗ്യയോട് പറഞ്ഞത്.” നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി, എന്റെ നീളവും വീതിയും അല്ലെങ്കിൽ ഞാൻ മെലിഞ്ഞതാണോ തടിച്ചതാണോ എന്നൊന്നും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ പാരമ്പര്യത്തെ ബഹുമാനിക്കാൻ വേണ്ടി പരമ്പരാഗതമായ ഒരു കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും ഇത്തരം താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ശ്രമിക്കുന്നത് ആയിരിക്കും നല്ലത്.’’ എന്നായിരുന്നുവിമര്ശകന്റെ കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്.ഭാഗ്യ തന്നെ ഈ കമന്റും അതിനു ഭാഗ്യ നൽകിയ മറുപടിയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി പങ്കുവച്ചിരുന്നു.ഭാഗ്യയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ വൻ പിന്തുണ ആയിരുന്നു ലഭിച്ചിരുന്നത്. കേരളത്തനിമ വിളിച്ചോതുന്ന ഈ വസ്ത്രം തിരഞ്ഞെടുത്തത് നന്നായി എന്നും അത് മികച്ച തീരുമാനമായിരുന്നു എന്നും അച്ഛന്റെ മകളല്ലേ, മോശമാക്കില്ലല്ലോ എന്നൊക്കെ ആയിരുന്നു ആരാധകര്‍ പറഞ്ഞത്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്നായിരുന്നു ഭാഗ്യ ബിരുദം നേടിയത്. ഗ്രാജുവേഷന്‍ 2022 എന്ന ക്യാപ്ഷനോടെ ഭാഗ്യ പങ്കുവച്ച ചിത്രങ്ങളിൽ ബിരുദം ലഭിച്ച കുട്ടിയുടെ സന്തോഷത്തേക്കാൾ വേഷത്തെ വിമർശിക്കാൻ ശ്രമിച്ചത് നന്നായില്ല എന്നാണ് കമന്റിട്ട ആൾക്ക് മറ്റുള്ളവരും മറുപടി നൽകിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *