സ്പോട്ട് ഡബ്ബിങ്ങിൽ വിസ്മയം തീർത്ത മഹേഷിന് സംഭവിച്ചത്, പ്രാർത്ഥനയോടെ കേരളക്കര

മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞു മോന് ഇന്ന് ശസ്ത്രക്രിയ കൊച്ചി അമ്യത ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലിനുമാണ് പരിക്ക്.9 മണിക്കൂർ നീളുന്ന ശാസ്ത്രകിയയാണ് നടത്തുന്നത് എന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നും മഹേഷിന്റെ സുഹ്യത് പങ്കു വെച്ച കുറിപ്പിൽ പറയുന്നു.ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ ദേശിയ പാത 66 ൽ പനമ്പിക്കുള്ളിൽ വെച്ച് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞിമോനും അടങ്ങുന്ന സംഘം സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

സ്റ്റേജ് ഷോ കഴിഞ്ഞ ശേഷം വടകരയിൽ നിന്നും എറണാംകുളത്തേക്ക് മടങ്ങുന്നതിനിടയിൽ ആയിരുന്നു സംഭവം.തലക്ക് പരിക്ക് ആയ സുദിയെ പെട്ടെന്ന് തന്നെ കൊടുങ്ങലൂരിലെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ബിനു അടിമാലിയും ഉല്ലാസും എറണാംകുളം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത് മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സക്ക് വേണ്ടി അമ്യത ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.മുഖത്ത് പരിക്ക് ആയ മഹേഷിന്റെ പല്ലുകൾ പൊട്ടിയിട്ടുണ്ട് എന്നാണ് സുഹ്യത്തുക്കൾ സൂചിപ്പിക്കുന്നത്.ബിനു അട്മിമാലി അപകട നില തരണം ചെയ്തു.എല്ലിന് പൊട്ടൽ സംഭവിച്ച ഉല്ലാസ് ചികിത്സയിൽ തുടരുകയാണ്.കൊല്ലം സുദിയെ പോലെ നിരവധി ആരാധകർ ഉള്ള താരമാണ് മഹേഷ് കുഞ്ഞി മോൻ.കോവിഡ് കാലത്തു പിണറായി വിജയൻറെ ശബ്ദം അനുകരിച്ചു കൊണ്ടുള്ള വീഡിയോ വഴി ആയിരുന്നു താരം ശ്രദ്ധ ജന ശ്രദ്ധ നേടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *