രേണുവിനെ ഒരു കുഞ്ഞിനെ പോലെ നോക്കിയ സുധി.. എല്ലാവരും എതിർത്തിട്ടും സുധിയുടെ പെണ്ണായി.. അവൾക്കാണല്ലോ ഈ ഗതി..
അവന്റെ ആ ചോദ്യവും ഈ പോക്കും അറം പറ്റിയ പോലെ ആയി; സുധി ഒരു സെലിബ്രിറ്റി ആണെന്ന് എല്ലാവർക്കും മനസിലായത് ഇന്ന്; സുഹൃത്ത്.പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു സുധി . ചിരിച്ചും ചിന്തിപ്പിച്ചും വര്ഷങ്ങളായി സുധി നമ്മുടെ ഒപ്പമുണ്ട്. സുധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. താരങ്ങളും സഹപ്രവർത്തകനെ ഒരിക്കൽ കൂടി കാണാനായി എത്തിയപ്പോൾ കണ്ണീർ കടലാണ് ഒഴുകിയത്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്ത് രമേശ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.കോവിഡിന്റെ സമയത്തെ വിഷയങ്ങൾക്കിടയിലും സുധി തന്റെ അയല്പക്കത്തൊക്കെ ഉള്ളവർക്ക് തന്നാൽ ആകും പോലെ സഹായം ചെയ്തിരുന്നുവെന്ന് സുഹൃത്ത് രമേശ് കുമാർ. അപകടം നടക്കുന്നതിന്റെ മൂന്നു നാല് ഇവസം മുൻപ് താൻ സംസാരിച്ചിരുന്നുവെന്നും രമേശ് പറയുന്നു. മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തൻ ആയിരുന്നു, ഡാ ചക്കരെ മുത്തേ, എന്നൊക്കെയാണ് അദ്ദേഹം എല്ലാവരെയും വിളിച്ചിരുന്നത്. എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു.സുധി ഒരു സെലിബ്രിറ്റി ആണെന്ന് ആളുകൾക്ക് ചിലപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആകും മനസിലാകുന്നത്. കാരണം സാധാരണക്കാർക്കിടയിലൂടെ എപ്പോളും നടന്നു പോകുന്ന ആളായിരുന്നു, അവരിൽ ഒരാൾ ആയിട്ടാണ് ജീവിതം അത്രയും. മരണവാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി- ഇടറുന്ന സ്വരത്തിൽ രമേശ് പറഞ്ഞു.
മൂന്നുനാല് ദിവസം മുൻപ് ചോദിച്ച ഒരു ചോദ്യമുണ്ട്, വണ്ടി ഒന്നും കൈയ്യിൽ ഇല്ല, എന്നെ ഒന്നു വീട്ടിൽ കൊണ്ട് വിടാമോ എന്ന്. എന്റെ ഒരു രീതിക്ക് ഞാൻ മറുപടി കൊടുത്തു. ഇഷ്ടം പോലെ ബസ് ഉണ്ടല്ലോ എന്ന്. പക്ഷെ എനിക്ക് അവന്റെ ആ ചോദ്യം മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുകയാണ്. ആ ഒരു ചോദ്യവും, അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരു പോലെ എനിക്ക് തോന്നി- രമേശ് ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ മീശ വടിച്ച കാര്യം ഞാൻ ചോദിച്ചു, അപ്പോൾ പുതിയ എന്തോ ക്യാരക്ടർ ചെയ്യാൻ പോകുന്നു എന്നാണ് പറഞ്ഞത്. അത് സുധി ചെയ്താലേ ശരിയാകൂ എന്നാണ് ഡയറക്ടർ പറഞ്ഞതെന്നും അവൻ എന്നോട് പറഞ്ഞു. ആ എപ്പിസോഡ് ഇത് വരെ വന്നിട്ടില്ല. മനോഹരമായ ഒരു എപ്പിസോഡ് ആയിരിക്കും അത്. അത് ജീവിതത്തിലെ മറ്റൊരു എപ്പിസോഡിലേക്ക് കടന്നു പോയി എന്ന് പറയേണ്ടി വരും. മൂത്തമകൻ അവന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും രമേശ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment