പേരറിയാത്ത സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ വിട്ടു പോയി പോലീസുകാർ പൈസ നൽകി പാലക്കാട് വരെ എത്തി അവിടുന്ന് പത്തനംതിട്ട വരെ 7 ദിവസം നടന്നു വെള്ളം മാത്രം കുടിച്ച ദിവസങ്ങൾ
വീട്ടിൽ എത്താൻ യുവാവ് നടന്നത് മുന്നൂറ് കിലോ മീറ്റർ നടപ്പിന് ഇടയിൽ കാൽ കുഴഞ്ഞു വെള്ളം കുടിക്കാൻ കയ്യിൽ പൈസയില്ല നാട് ഏതു ദിശയിലാണു എന്ന് പോലും അറിയില്ല ആരെയും വിളിക്കാൻ കയ്യിൽ ഫോണില്ല പക്ഷെ എങ്ങനെ എങ്കിലും വീട്ടിൽ എത്തണം.വിഷമിച്ചു ഇരിക്കുന്ന ഭാര്യയെയും കുട്ടിയെയും കാണണം ശരീരം തളർന്നപ്പോഴും വീട് എന്ന ആഗ്രഹം കൊണ്ട് അനീഷ് മനസിനെ നേരെ നിർത്തി ഇടക്ക് വഴിയിൽ നിന്നും കിട്ടിയ അന്നദാനം മാത്രം ആയിരുന്നു കരുത്തു ആയിട്ട് ഉണ്ടായിരുന്നത്.സഹോദരി ഉഷയുടെ മകളെ ആന്ധ്രയില്‍ നഴ്സിങ്ങിന് ചേര്‍ക്കാനാണ് കുഞ്ഞുചെറുക്കന്റെയും പൊടിപ്പെണ്ണിന്റെയും മകന് പത്തനംതിട്ട മാത്തൂര്‍ മയില്‍നില്‍ക്കുന്നതില്‍ അനില്‍ ജീവിതത്തിൽ ആദ്യമായി ട്രെയിനില്‍ കയറിയത്.
ഭാര്യ രാജിയും മകള്‍ അഞ്ജുവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 3നു വൈകിട്ട് ചെങ്ങന്നൂരേക്കു ട്രെയിനിൽ യാത്ര തിരിച്ചു. ജനറൽ കോച്ചിലെ തിരക്ക് കാരണം അനിൽ ഒരിടത്തും മറ്റുള്ളവർ വേറെയും കോച്ചുകളിലായിരുന്നു. കാട്പാടി സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ പുറത്തിറങ്ങി. പക്ഷേ അനിലിന് തിരികെ കയറാൻ കഴിഞ്ഞില്ല.പിറ്റേന്ന് ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് അനിലിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. അനിലിന്റെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും സാധിച്ചില്ല. തുടര്‍ന്ന് കാട്പാടി പോലീസ് സ്റ്റേഷനിലെത്തി വീട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണെന്നും തിരികെ പോകാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
@All rights reserved Typical Malayali.
Leave a Comment