ചിരിക്കുന്ന മുഖത്തിനു അപ്പുറം മറ്റൊരു ജീവിതം ഉണ്ട് ക്യാമറക്ക് മുൻപിൽ ചിരി പക്ഷെ യഥാർത്ഥ ജീവിതം മറ്റൊന്ന്
എനിക്ക് ഇങ്ങനെയൊരു മോൻ ഉണ്ടാകുമെന്ന് വിചാരിച്ചതേയില്ല; മഞ്ജുവിന്റെ വിവാഹദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹം; ശ്രീലക്ഷ്മി.പ്രണയവിവാഹം ആയിരുന്നു. പുള്ളി പറഞ്ഞു നീ ഇറങ്ങി വരുന്നെങ്കിൽ വന്നോ എന്ന്. പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം എന്നാണ് ഇപ്പോൾ.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശ്രീലക്ഷ്മി. നൃത്തത്തിലും അഭിനയത്തിലും തിളങ്ങിയ ശ്രീലക്ഷ്മി ഇടവേള അവസാനിപ്പിച്ചുകൊണ്ട് അടുത്തിടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാന്സ് സ്കൂളുമായും സജീവമാണ് താരം. മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് സ്വന്തമാക്കിയ താരം താന് വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു. കൊത്ത് മുതൽ തട്ടാശ്ശേരിക്കൂട്ടം വരെ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് ഇപ്പോൾ ശ്രീലക്ഷ്മി. ഒപ്പം മിനി സ്ക്രീൻ അഭിനയവും. ഇപ്പോഴിതാ കുടുംബത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. പതിനേഴുവര്ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീലക്ഷ്മി ഇപ്പോൾ അഭിനയത്തിൽ സജീവം ആകുന്നത്. വിവാഹശേഷം ദുബായിൽ ഭർത്താവിനൊപ്പമായിരുന്നു ശ്രീലക്ഷ്മി. വടക്കൻ സെൽഫിയിലൂടെയാണ് നടി അഭിനയത്തിലേക്ക് മടങ്ങിയെത്തിയതും. തിരിച്ചുവരവിനു ശേഷം നിറയെ സിനിമകൾ ലഭിക്കുന്നുണ്ട് എങ്കിലും പണ്ട് ചെയ്തപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല എന്ന് പറയുകയാണ് ശ്രീ ലക്ഷ്മി. കൊത്ത് എന്ന സിനിമയിലെ അമ്മിണിയേച്ചി എന്ന കഥാപാത്രം ആണ് അടുത്തിടെ കിട്ടിയ കഥാപാത്രങ്ങളിൽ മികച്ചതെന്നും നടി പറയുന്നു.
ഒരു മുഴുനീളൻ കഥാപാത്രം കിട്ടിയെങ്കിൽ എന്ന് താൻ ആഗ്രഹിക്കാറുണ്ട്-സ്റ്റാർ സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു. സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. മുൻകാലങ്ങളിൽ ചെയ്ത സിനിമകിലൂടെയുമാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും നടി പറയുന്നു. പുറത്തിറങ്ങുമ്പോൾ ഇപ്പോൾ സിനിമ ഇല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ആഴമുള്ള കഥാപാത്രങ്ങൾ അടുത്തൊന്നും കിട്ടിയില്ലെന്നും നടി പറഞ്ഞു.വിവാഹശേഷം ദുബായിലേക്ക് പോകുന്നത് ഇനി സിനിമ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചിട്ടാണ്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ടബോധം ഒന്നും ഉണ്ടായിരുന്നില്ല.പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്.
എങ്ങനെ എങ്കിലും കല്യാണം കഴിച്ചു ഓടിപ്പോയാൽ മതി എന്നായിരുന്നു ചിന്ത. ഞങ്ങൾ കുടുംബസുഹൃത്തുക്കൾ ആയിരുന്നു. വീട്ടുകാർ നീക്കുപോക്ക് ആക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് സ്വയം വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്.രണ്ടുവീട്ടുകാരും തീരുമാനം എടുക്കുന്നില്ല എന്ന് മനസിലായപ്പോൾ പുള്ളി പറഞ്ഞു നീ ഇറങ്ങി വരുന്നെങ്കിൽ വന്നോ എന്ന്. മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹവും. അതുകൊണ്ട് ആ വാർത്തയിൽ ഞങ്ങളുടെ വിവാഹ വാർത്ത മാഞ്ഞുപോയി. കല്യാണം കഴിഞ്ഞ സമയത്താണ് ഭൂതക്കണ്ണാടിയിലെയും, മരണം ദുർബലം സീരിയലിലെ അഭിനയത്തിനും അവാർഡുകൾ ലഭിക്കുന്നതെന്നും അഭിമുഖത്തിൽ ശ്രീലക്ഷ്മി പറയുകയുണ്ടായി.മൂത്തമകൻ അനന്ത് മഹേശ്വർ വലുതായപ്പോൾ സിനിമയിലേക്ക് മടങ്ങി വന്നാലോ എന്ന് ചിന്തിച്ചിരുന്നു. പിന്നീട് രണ്ടാമതും ഗർഭിണി ആയി. ഇളയമകൻ സ്പെഷ്യൽ ചൈൽഡ് ആണ്. പത്തു പന്ത്രണ്ടു വര്ഷം അക്ഷിതിന് വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും താൻ തുടർന്ന് പൊയ്ക്കൊണ്ടിരുന്നു എന്നും ശ്രീലക്ഷ്മി പറഞ്ഞു. മകന്റെ ചികിത്സയ്ക്ക് വേണ്ടി താൻ നാട്ടിൽ സെറ്റിൽഡ് ആയതിനെകുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ ആറുവര്ഷമായിട്ട് എന്റെ സന്തോഷവും സംതൃപ്തിയും സിനിമയിൽ അഭിനയിക്കുന്നതാണ് എന്നും ശ്രീലക്ഷ്മി പറയുന്നു. മോന്റെ കാര്യവും മറ്റെല്ലാ ഉത്തരവാദിത്വവും കൂടി വരുമ്പോൾ മാനസികമായി തളർന്നു പോകും. ആ സമയത്ത് തനിക്ക് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജിൽ പെർഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ലെന്നും നടി വ്യക്തമാക്കി.പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്ന് കുറ്റപെടുത്തിയവർ ഉണ്ട്. എന്നാൽ താൻ അതിനെ ഗൗനിക്കുന്നില്ലെന്നും നടി പറയുന്നു. എന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ തീർത്തിട്ടാണ് ജോലിക്ക് പോകുന്നത്, ഒരിക്കലും ഞാൻ മക്കളെ തനിച്ചാക്കിയിട്ടില്ല. എനിക്ക് ഒരിടത്തും കുറ്റബോധമില്ല- ശ്രീലക്ഷ്മി പറഞ്ഞു.എന്റെ സാഹചര്യം വച്ച് രൂപപ്പെടുത്തി എടുത്ത ജീവിതം ആണിത്. എനിക്ക് ഇങ്ങനെ ഒരു മോൻ ഉണ്ടാകും എന്ന് വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോൾ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. ഉറങ്ങാൻ കിടക്കുമ്പോൾ ഒക്കെ ചിന്തിക്കും എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തും ഉള്ളൂ- ശ്രീലക്ഷ്മി വികാരാധീനയായി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment