സുധിക്കുട്ടോ..!! ഒന്ന് തിരിച്ചു വാ..!! അച്ഛനെ നെഞ്ചുപൊട്ടി വിളിച്ച് കിച്ചൂട്ടന്‍..!!

കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് കൊല്ലം സുധി മുന്നേറിയത്. കൈക്കുഞ്ഞിനെയും തന്ന് ആദ്യഭാര്യ ഉപേക്ഷിച്ച് പോയപ്പോള്‍ മകനെ നെഞ്ചോട് ചേര്‍ത്ത് പൊരുതി ജീവിക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണ് സുധിയുടെയും കിച്ചുവിന്റെയും ജീവിതത്തിലേക്ക് രേണു എത്തിയത്. കിച്ചുവിനെ മൂത്ത മകനായാണ് ഞാന്‍ കാണുന്നതെന്ന് രേണു പറഞ്ഞിരുന്നു. റിതുലും കിച്ചുവും രേണുവും ഇതായിരുന്നു സുധിച്ചേട്ടന്റെ ലോകം. ഷൂട്ടിന് വരുമ്പോള്‍ ഇവരെയും കൊണ്ടുവരാറുണ്ടെന്ന് സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം പറഞ്ഞിരുന്നു. സുധിച്ചേട്ടന്‍ ലോകം ആരാധിക്കുന്ന കലാകാരനാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയതെന്ന് രേണു പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.വാവൂട്ടാ, സുധിക്കുട്ടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ല പുള്ളി. നീ എന്റെ മോളെപ്പോലെയാണെന്ന് പറയും. ചെറിയ വഴക്കും പിണക്കങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. ചേട്ടനെ ഇത്രയധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. എന്ത് കിട്ടിയാലും സുധിച്ചേട്ടനോളം വരില്ലല്ലോ. ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ലെന്ന സത്യം ഞാന്‍ ആസപ്റ്റ് ചെയ്ത് വരികയാണ്. ആരും ഇല്ലെന്നുള്ളൊരു തോന്നലില്ല ഇപ്പോള്‍. ഞങ്ങള്‍ കൂടെയുണ്ടെന്ന് എല്ലാവരും പറയുമ്പോള്‍ ആശ്വാസമാണ് അനുഭവപ്പെടുന്നത്.എല്ലാം ഭയങ്കര ആത്മാര്‍ത്ഥതയോടെയും സന്തോഷത്തോടെയും ചെയ്യുന്നയാളാണ് സുധിച്ചേട്ടന്‍. കൂട്ടുകാരെപ്പോലെയായിരുന്നു ഞങ്ങള്‍. നിന്റെ കൂടെ വന്നതില്‍ പിന്നെയാണ് ഇങ്ങനെ. എന്റെ പേര് മറന്നോ എന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഞങ്ങളൊരു നല്ല ഡ്രസ് ഇട്ടാല്‍ പുള്ളിക്ക് സന്തോഷമാണ്. ഞാന്‍ പള്ളിയിലൊക്കെ പോവുമ്പോള്‍ എപ്പോഴാ വരിക എന്ന് ചോദിച്ച് വിളിക്കും. ഇടയ്ക്ക് ഞങ്ങളൊന്നിച്ച് ബസില്‍ പോയിരുന്നു. കുഞ്ഞൊരു ആഗ്രഹം പറഞ്ഞു, അങ്ങനെ പോയതാണെന്നായിരുന്നു ചോദിച്ചവരോടെല്ലാം പറഞ്ഞത്.

കല്യാണച്ചെറുക്കനായി സുധിച്ചേട്ടന്‍ അഭിനയിച്ചത് എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പരിചയത്തിലുള്ളൊരു ചേട്ടനിലൂടെയാണ് ഞാന്‍ സുധിച്ചേട്ടനെ പരിചയപ്പെടുത്തിയത്. നമ്പര്‍ സംഘടിപ്പിച്ച് മെസ്സേജ് അയച്ചിരുന്നു. പൊതുവെ മെസേജുകളൊന്നും അങ്ങനെ നോക്കാറില്ല. അത് ദൈവഹിതമായിരിക്കും, ആ മെസേജ് ഞാന്‍ നോക്കിയതെന്ന് പിന്നീട് പറഞ്ഞിരുന്നു. എന്നെയും മോനെയും നോക്കാമോ, അമ്മയാവാമോ എന്ന് ഇടയ്ക്ക് ചോദിച്ചിരുന്നു. അപ്പോഴാണ് കാര്യങ്ങളെല്ലാം പറഞ്ഞത്. മോന് ഒന്നര വയസുള്ളപ്പോള്‍ പോയതാണെന്ന് പറഞ്ഞിരുന്നു.സ്വന്തമായൊരു വീട് വലിയ ആഗ്രഹമാണ്. കുഞ്ഞിലേ മുതലേ വാടകവീടുകളിലാണ്. വാവൂട്ടന്‍ വന്നതും വാടകവീട്ടിലേക്കാണ്. നമ്മളെ ആരും ഇറക്കി വിടരുത്. നമുക്ക് സ്വന്തമായി വീട് വേണം. വാടക കൊടുക്കാതെ നമുക്ക് സമാധാനത്തോടെ കഴിയണം. ഞാന്‍ എല്ലാം ഉണ്ടാക്കും. എന്നിട്ടേ, എന്നെ അപ്പച്ചന്‍ വിളിക്കത്തുള്ളൂ. ഞാനെല്ലാം ഉണ്ടാക്കിത്തന്നിട്ടേ പോവാറുള്ളൂ എന്ന് പറഞ്ഞിരുന്നു. മൂത്ത മോന്‍ അധികം സംസാരിക്കാറില്ല. എന്റെ മുന്നില്‍ അവന്‍ കരഞ്ഞിട്ടില്ല. ഇളയവന് മുന്നിൽ കരയാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുകയാണ് ഞാൻ എന്നും രേണു പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *